Bank Holidays In March 2023: മാർച്ചിൽ 12 ദിവസം ബാങ്ക് അവധി; അവധി ദിവസങ്ങൾ ഏതൊക്കെയെന്ന് അറിയാം

March Bank Holiday: നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം, ആർബിഐ മാർച്ച് 3, 7, 8, 9, 22, 30 തിയതികളിൽ അവധി പ്രഖ്യാപിച്ചു. ഇത് കൂടാതെ, ആർബിഐ കലണ്ടർ പ്രകാരം 2023 മാർച്ചിൽ ആറ് ബാങ്ക് അവധികളുണ്ട്.

Written by - Zee Malayalam News Desk | Last Updated : Feb 21, 2023, 01:19 PM IST
  • വിവിധ സംസ്ഥാനങ്ങളുടെ പ്രത്യേക പ്രാദേശിക അവധികളെ അടിസ്ഥാനമാക്കി പൊതു അവധി ദിവസങ്ങളിലും ബാങ്കുകൾ അടച്ചേക്കാം
  • അത്തരം പ്രാദേശിക അവധികൾ തീരുമാനിക്കുന്നത് അതത് സംസ്ഥാന സർക്കാരുകളാണ്
  • അവ ആർബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പരാമർശിക്കില്ല
Bank Holidays In March 2023: മാർച്ചിൽ 12 ദിവസം ബാങ്ക് അവധി; അവധി ദിവസങ്ങൾ ഏതൊക്കെയെന്ന് അറിയാം

മാർച്ചിലെ ബാങ്ക് അവധി ദിനങ്ങൾ: രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും എല്ലാ ഞായറാഴ്ചകളും ഉൾപ്പെടെ മാർച്ചിൽ ആകെ 12 ബാങ്ക് അവധികളാണുള്ളത്. അതിനാൽ, എല്ലാവരും അവരുടെ ബാങ്കുമായി ബന്ധപ്പെട്ട ജോലികൾ വേ​ഗം തന്നെ ആസൂത്രണം ചെയ്യേണ്ടത് പ്രധാനമാണ്. ഇന്ത്യൻ ബാങ്കുകൾ മാസത്തിലെ ആദ്യത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളിൽ പ്രവർത്തിക്കുന്നത് തുടരുന്നു, രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകൾ അവധി ദിവസങ്ങളായി കണക്കാക്കുന്നു.

അതിനാൽ, പൊതുജനങ്ങൾ അസൗകര്യങ്ങൾ ഒഴിവാക്കാൻ മാർച്ച് മാസത്തെ ബാങ്ക് അവധി ദിനങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. വിവിധ സംസ്ഥാനങ്ങളുടെ പ്രത്യേക പ്രാദേശിക അവധികളെ അടിസ്ഥാനമാക്കി പൊതു അവധി ദിവസങ്ങളിലും ബാങ്കുകൾ അടച്ചേക്കാം. അത്തരം പ്രാദേശിക അവധികൾ തീരുമാനിക്കുന്നത് അതത് സംസ്ഥാന സർക്കാരുകളാണ്. അവ ആർബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പരാമർശിക്കില്ല.

ALSO READ: LIC Policy: എൽഐസി പോളിസിയിൽ ഒറ്റത്തവണ നിക്ഷേപത്തിലൂടെ പെൻഷന് മുൻപ് തന്നെ മാസം ഒരു ലക്ഷം രൂപ നേടാം

2023 മാർച്ചിലെ ബാങ്ക് അവധികളുടെ പൂർണ്ണമായ ലിസ്റ്റ് 

മാർച്ച് മൂന്ന്: ചാപ്ചാർ കുട്ട് (മിസോറാം ഫെസ്റ്റിവൽ)
മാർച്ച് അഞ്ച്: ഞായറാഴ്ച
മാർച്ച് ഏഴ്: ഹോളി ധുലന്ദി
മാർച്ച് എട്ട്: ധുലേതി
മാർച്ച് 9: ഹോളി
മാർച്ച് 11: മാസത്തിലെ രണ്ടാം ശനിയാഴ്ച
മാർച്ച് 12: ഞായറാഴ്ച
മാർച്ച് 19: ഞായറാഴ്ച
മാർച്ച് 22: ഉഗാദി ഉത്സവം
മാർച്ച് 25: നാലാം ശനിയാഴ്ച
മാർച്ച് 26: ഞായറാഴ്ച
മാർച്ച് 30: ശ്രീരാമനവമി

മാർച്ചിൽ നാല് ഞായറാഴ്ചകളുണ്ട്. 5,12,19,26 എന്നിങ്ങനെയാണ് ഞായറാഴ്ച അവധികൾ. കൂടാതെ, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം, ആർബിഐ മാർച്ച് 3, 7, 8, 9, 22, 30 തിയതികളിൽ അവധി പ്രഖ്യാപിച്ചു. ഇത് കൂടാതെ, ആർബിഐ കലണ്ടർ പ്രകാരം 2023 മാർച്ചിൽ ആറ് ബാങ്ക് അവധികളുണ്ട്. എടിഎമ്മുകൾ, ക്യാഷ് ഡെപ്പോസിറ്റുകൾ, ഓൺലൈൻ ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് തുടങ്ങിയ സേവനങ്ങൾ തുടർന്നും പ്രവർത്തിക്കുമെന്നതിനാൽ ബാങ്ക് അവധി ദിവസങ്ങളിൽ പോലും വ്യക്തികൾക്ക് ബാങ്ക് ജോലിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളൊന്നും നേരിടേണ്ടി വരില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News