ന്യൂഡൽഹി: പെട്രോളിന്റെയും ഡീസലിന്റെയും വില കുതിച്ചുയരുമ്പോൾ, നല്ല മൈലേജുള്ള ഒരു കാറുണ്ടെങ്കിൽ അതിൽ കുറച്ചുകൂടി പൈസ ലാഭിക്കാൻ സാധിക്കും.10 ലക്ഷം രൂപയിൽ താഴെയുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച മൈലേജ് കാറുകളെ പറ്റിയാണ് ഇനി പരിശോധിക്കുന്നത്. താഴെ കൊടുത്തിരിക്കുന്ന മൈലേജ് കണക്കുകൾ കാർ കമ്പനികൾ ഔദ്യോഗികമായി പുറത്തുവിട്ടതാണെന്നത് മുൻകൂറായി പറയുന്നു.
Maruti WagonR
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നാണ് മാരുതി വാഗൺആർ. നിലവിൽ 1.0L, 1.2L രണ്ട് പെട്രോൾ എഞ്ചിനുകളിൽ വാഹനം ലഭ്യമാണ് - - യഥാക്രമം 7bhp, 90bhp പവറും വാഗൺ ആർ
വാഗ്ദാനം ചെയ്യുന്നു. CNG കിറ്റിനൊപ്പം 1.0L പെട്രോൾ എഞ്ചിൻ വേരിയൻറും വിപണിയിലുണ്ട്. 57bhp പവറാണ് വാഹനത്തിനുള്ളത്. എൻട്രി ലെവൽ LXi, മിഡ്-സ്പെക്ക് VXi എന്നിവയാണ് ഇപ്പോഴുള്ള മോഡലുകൾ,
വാഗൺആർ 1.0 എൽ പെട്രോൾ ലിറ്ററിന് 24.35 കിലോമീറ്ററും (മാനുവൽ) 25.19 കിലോമീറ്ററും (ഓട്ടോമാറ്റിക്) മൈലേജ് നൽകുമെന്ന് മാരുതി സുസുക്കി അവകാശപ്പെടുന്നു. ഇതിന്റെ 1.2 ലിറ്റർ പെട്രോൾ പതിപ്പ് 23.56 km/l (മാനുവൽ) വരെയും 24.43 km/l (ഓട്ടോമാറ്റിക്) വരെയും മൈലേജ് നൽകുന്നു. WagonR CNG LXi, VXi വേരിയന്റുകൾക്ക് 34.05km/kg വാഗ്‌ദാനം ചെയ്യുന്നു, ഇതിന്റെ വില 6.43 ലക്ഷം രൂപ മുതലാണ്.
മാരുതി സുസുക്കി ബലേനോ
കഴിഞ്ഞ വർഷം പുറത്തിറക്കിയ മാരുതി സുസുക്കി ബലേനോ CNG, 1.2L, 4-സിലിണ്ടർ K12N ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനിൽ പ്രവർത്തിക്കുന്ന കാറാണ്. ഇതിൻറെ സിഎൻജി വേരിയൻറ് മികച്ച മൈലേജാണ് നൽകുന്നത്.
ബലെനോ CNG 30.61km/kg വരെ മൈലേജ് വാഗ്ദാനം ചെയ്യുന്നതായി കാർ നിർമ്മാതാക്കൾ പറയുന്നു. ബൂട്ടിൽ ഘടിപ്പിച്ച 55 ലിറ്റർ CNG ടാങ്കാണ് ഹാച്ച്ബാക്കിന് ലഭിക്കുന്നത്. രണ്ട് സിഎൻജി വേരിയന്റുകളുണ്ട് - ഡെൽറ്റ, സീറ്റ - വില 8.30 ലക്ഷം രൂപയും 9.23 ലക്ഷം രൂപയുമാണ്.
മാരുതി സെലേരിയോ
പുതിയ 1.0L, 3-സിലിണ്ടർ K10C ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനിലെത്തുന്ന വാഹനമാണ് മാരുതി സെലേരിയോ. പാസീവ് സ്റ്റാർട്ട്/സ്റ്റോപ്പ് സിസ്റ്റത്തോട് കൂടിയ LXi, VXi, ZXi, ZXi+ എന്നീ നാല് വേരിയൻറുകളിലാണ് മാരുതി സെലേരിയോ വരുന്നത്. 67 ബിഎച്ച്പി കരുത്തും 89 എൻഎം ടോർക്കും ഇതിനുണ്ട്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 5-സ്പീഡ് AMT ഗിയർബോക്‌സാണ് കാറിനുള്ളത്. സെലേരിയോ VXi AMT വേരിയന്റിന് 26.68kmpl മൈലേജ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു, ഇതിന് 6.37 ലക്ഷം രൂപ വിലവരും. 5.35 ലക്ഷം മുതൽ 7.13 ലക്ഷം രൂപ വരെ വില പരിധിയിലാണ് വാഹനം വിപണിയിൽ ലഭ്യമാകുന്നത്.
ടാറ്റ ടിയാഗോ
XE, XT, XZ, XZA, XZ+, XZA+ എന്നിങ്ങനെ 6 വേരിയന്റുകളിൽ ടാറ്റ ടിയാഗോ എത്തുന്നത്. എല്ലാ വേരിയൻറിലും 1.2 ലിറ്റർ സിലിണ്ടർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എഞ്ചിനാണ് കരുത്തേകുന്നത്. മാനുവൽ, എഎംടി ഗിയർബോക്സുകളാണ് വാഹനത്തിനുള്ളത്. സിഎൻജി കിറ്റിനൊപ്പം 73 ബിഎച്ച്പിയും 95 എൻഎം പവറും ടാറ്റ ടിയാഗോ നൽകുന്നു.Tiago CNG 26.49 km/kg യാണ് നൽകുന്ന മൈലേജ്.ഹാച്ച് ബാക്ക് മോഡലിന് അഞ്ച് വേരിയൻറുണ്ട്. XE, XM, XT, XZ+, XZ+ ഡ്യുവൽ-ടോൺ - യഥാക്രമം 6.44 ലക്ഷം, 6.77 ലക്ഷം, 7.22 ലക്ഷം, 7.95 ലക്ഷം, 8.05 ലക്ഷം എന്നിങ്ങനെയാണ് ഇതിൻറെ വില.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...