Gold Rate Today : വാങ്ങിച്ചോ... വാങ്ങിച്ചോ; സ്വർണവില ഇനിയും താഴേക്ക് തന്നെ

Gold Rate Today Kerala : കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തെ സ്വർണവില കൂപ്പുകുത്തുകയായിരുന്നു  

Written by - Zee Malayalam News Desk | Last Updated : Oct 4, 2023, 10:44 AM IST
  • അടുത്തിടെ സ്വർണത്തിന് ഇത്രയധികം വില ഇടിയുന്നത് ഇതാദ്യമാണ്.
  • ഒരു പവന്റെ വില കൂപ്പുകുത്തി 41,000ത്തിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
  • ഇന്ന് ഒരു ഗ്രാം സ്വർണത്തിന് കുറഞ്ഞത് രു രൂപയാണ്
Gold Rate Today : വാങ്ങിച്ചോ... വാങ്ങിച്ചോ; സ്വർണവില ഇനിയും താഴേക്ക് തന്നെ

October 4th Today Gold Price : സംസ്ഥാനത്തെ സ്വർണ നിരക്കിലെ ഇടിവ് തുടർക്കഥയാകുന്നു. സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതിലും നല്ലൊരു സമയം ഇനി കാണാനിടിയില്ല. അടുത്തിടെ സ്വർണത്തിന് ഇത്രയധികം വില ഇടിയുന്നത് ഇതാദ്യമാണ്. ഒരു പവൻ സ്വർണത്തിന്റെ വില കൂപ്പുകുത്തി 41,000ത്തിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ന് ഒക്ടോബർ നാല് ഒരു ഗ്രാം സ്വർണത്തിന് കുറഞ്ഞത് ഒരു രൂപയാണ്. പവന് ഇടിഞ്ഞത് എട്ട് രൂപയും. 5,259 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില. പവന് 42,072 രൂപയാണ്. സെപ്റ്റംബർ 20ന് 44,160 രൂപയിൽ എത്തി നിന്നിരുന്ന സ്വർണവിലയാണ് ഇപ്പോൾ 41,000ത്തിലേക്ക് കടക്കാൻ ഒരുങ്ങുന്നത്.

ALSO READ : Gold Rate Today: സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം, കൂപ്പുകുത്തി സ്വര്‍ണവില

ഒക്ടോബർ മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)

ഒക്ടോബർ 1 - 42,680 രൂപ (ഒക്ടോബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക്)

ഒക്ടോബർ 2 - 42,560 രൂപ

ഒക്ടോബർ 3 - 42, 080 രൂപ

ഒക്ടോബർ 4 - 42,072 രൂപ (ഒക്ടോബർ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്)

*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി കടയുമായി ബന്ധപ്പെടുക.

സ്വർണത്തിനൊപ്പം വെള്ളിയുടെ വിലയും തുടർച്ചയായി കുത്തനെ ഇടിയുകയാണ്. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 40 പൈസാണ് കുറഞ്ഞത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ നിരക്ക് 73.10 രൂപയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News