Budget Smart Phones: 10000 രൂപയിൽ താഴെ ഇത്രയും അടിപൊളി സ്മാർട്ട്ഫോണുകൾ വിപണിയിലുണ്ട്

നിങ്ങൾക്ക് ഒരു സ്‌മാർട്ട്‌ഫോണിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, പതിനായിരത്തിൽ താഴെ വിലയുള്ള ചില ഓപ്ഷനുകളെ കുറിച്ച് മനസ്സിലാക്കാം.

Written by - Zee Malayalam News Desk | Last Updated : Jan 26, 2023, 07:01 PM IST
  • അപ്‌ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, പതിനായിരത്തിൽ താഴെ വിലയുള്ള ചില ഓപ്ഷനുകൾ
  • ബജറ്റ് ശ്രേണി വിഭാഗത്തിൽ നിരവധി ഫോണുകൾ
  • കുറഞ്ഞ വിലയിൽ ഉപയോക്താക്കൾക്ക് ആവശ്യമായ എല്ലാ സവിശേഷതകളും
Budget Smart Phones: 10000 രൂപയിൽ താഴെ ഇത്രയും അടിപൊളി സ്മാർട്ട്ഫോണുകൾ വിപണിയിലുണ്ട്

ന്യൂഡൽഹി: ബജറ്റ് റേറ്റിൽ ഒരു പുതിയ ഫോൺ വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നവരാണോ എങ്കിൽ നിർബന്ധമായി പരിശോധിക്കേണ്ട ചില സ്മാർട്ട്ഫോണുകളുടെ ഒരു ലിസ്റ്റുണ്ട്. കുറഞ്ഞ വിലയിൽ ഉപയോക്താക്കൾക്ക് ആവശ്യമായ എല്ലാ സവിശേഷതകളും നൽകുന്ന ബജറ്റ് ശ്രേണി വിഭാഗത്തിൽ നിരവധി ഫോണുകൾ ഉണ്ട്. നിങ്ങൾക്ക് ഒരു സ്‌മാർട്ട്‌ഫോണിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, പതിനായിരത്തിൽ താഴെ വിലയുള്ള ചില ഓപ്ഷനുകളെ കുറിച്ച് മനസ്സിലാക്കാം.

Realme Narzo 30A

6.50-ഇഞ്ച് IPS LCD ഡിസ്‌പ്ലേയും 720×1600 പിക്സൽ റെസലൂഷനും അടങ്ങുന്ന റിയൽ മി നാർസോയ്ക്ക് 6 ജിബി റാമും 128 ജിബി സ്റ്റോറേജുമാണുള്ളത്. കൂടാതെ 48MP + 2MP + 2MP ബാക്ക് ക്യാമറയും നൽകിയിട്ടുണ്ട്. 16എംപി ഫ്രണ്ട് ക്യാമറയും ഫോണിനുണ്ട്. 5000mAh ബാറ്ററിയാണ് ഫോണിനുള്ളത്. MediaTek Dimensity 700 (MT6833) പ്രോസസറാണ് ഇതിൽ നൽകിയിരിക്കുന്നത്. Realme Narzo 30A-യുടെ 3GB RAM, 32GB ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന്റെ വില Realme-യുടെ വെബ്‌സൈറ്റിൽ 8,999 രൂപയാണ്.

Infinix Hot 11S

4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഫോണിൽ മീഡിയടെക് ഹീലിയോ ജി 88 പ്രൊസസറാണ് നൽകിയിരിക്കുന്നത്. 50MP + 2MP + AI ലെൻസുള്ള ട്രിപ്പിൾ റിയർ ക്യാമറ സെൻസർ ഇതിനുണ്ട്. 8എംപി സെൻസറാണ് മുൻവശത്ത് നൽകിയിരിക്കുന്നത്. 5000mAh ബാറ്ററിയാണ് ഫോണിനുള്ളത്. ഇൻഫിനിക്‌സ് ഹോട്ട് 11 എസിന്റെ 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വേരിയന്റിന് 9,800 ആണ്.

Nokia C20 Plus

720×1600 പിക്സൽ റെസല്യൂഷനോട് കൂടിയ 6.50 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് നോക്കിയ C20 പ്ലസിന് . 8 മെഗാപിക്സലിന്റെ ഡ്യുവൽ ബാക്ക് ക്യാമറ ഇതിനുണ്ട്. 5 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയാണ് നൽകിയിരിക്കുന്നത്. കൂടാതെ 3 ജിബി റാമും നൽകിയിട്ടുണ്ട്. 32 ജിബി സ്റ്റോറേജ് നൽകിയിട്ടുണ്ട്. 5000mAh ബാറ്ററിയും Unisoc 1.6Ghz Octa-core SC9863A പ്രോസസറും നൽകിയിട്ടുണ്ട്. നോക്കിയ C20 പ്ലസിന്റെ 2 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വേരിയന്റിന് 8,999 രൂപയാണ് വില.

Motorola Moto E7 Plus

ഇതിന് 6.50 ഇഞ്ച് IPS LCD ഡിസ്‌പ്ലേയുണ്ട്, അതിന്റെ റെസല്യൂഷൻ 720×1600 പിക്സൽ ആണ്. ആൻഡ്രോയിഡ് 10 ആണ് ഇതിൽ നൽകിയിരിക്കുന്നത്. കൂടാതെ 4 ജിബി റാമും 64 ജിബി സ്റ്റോറേജും നൽകിയിട്ടുണ്ട്. മോട്ടറോള മോട്ടോ E7 പ്ലസിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 9,499 രൂപയാണ് വില.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
 

Trending News