LPG Booking Offer: LPG സിലിണ്ടർ ബുക്കിംഗിൽ ബംബർ ഓഫർ! 2500 രൂപയിൽ കൂടുതൽ ക്യാഷ് ബാക്ക്

LPG Booking Offer: എൽ‌പി‌ജി സിലിണ്ടറിന്റെ ബുക്കിംഗിൽ ക്യാഷ്ബാക്കും മറ്റ് നിരവധി ഓഫറുകളും ലഭ്യമാണ്. ഇതിന് കീഴിൽ നിങ്ങൾക്ക് 2700 രൂപ ക്യാഷ്ബാക്കും ലഭിക്കും.  

Written by - Ajitha Kumari | Last Updated : Sep 18, 2021, 06:20 PM IST
  • Paytm ൽ നിന്നുള്ള എൽപിജി ബുക്കിംഗിന് ക്യാഷ്ബാക്ക്
  • '3 Pay 2700 Cashback Offer' പദ്ധതി ആരംഭിച്ചു
  • തുടർച്ചയായ മൂന്ന് മാസത്തേക്ക് ആദ്യ ബുക്കിംഗിൽ 900 രൂപ ക്യാഷ്ബാക്ക്
LPG Booking Offer: LPG സിലിണ്ടർ ബുക്കിംഗിൽ ബംബർ ഓഫർ! 2500 രൂപയിൽ കൂടുതൽ ക്യാഷ് ബാക്ക്

ന്യുഡൽഹി: LPG Booking Offer: വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിനിടയിൽ നിങ്ങൾക്ക് ഒരു സന്തോഷവാർത്തയുണ്ട്. ഇനി നിങ്ങൾക്ക് കുറഞ്ഞ വിലയിൽ LPG സിലിണ്ടർ വാങ്ങാം.  ഇതോടൊപ്പം നിങ്ങൾക്ക് നിരവധി ഓഫറുകളും ആനുകൂല്യങ്ങളും ലഭിക്കും.

Paytm നിങ്ങൾക്കായി ഒരു പ്രത്യേക ഓഫർ കൊണ്ടുവന്നിട്ടുണ്ട്. ഇതിന് കീഴിൽ നിങ്ങൾ Paytm ആപ്പ് വഴി ഗ്യാസ് ബുക്ക് ചെയ്യണം. അതിനാൽ ഈ പ്രത്യേക ഓഫറിൽ നിങ്ങൾക്ക് എന്തെല്ലാം സൗകര്യങ്ങളാണ് ലഭിക്കുന്നതെന്ന് നമുക്ക് നോക്കാം. മാത്രമള്ള ഈ ഓഫറുകൾ പ്രയോജനപ്പെടുത്താൻ എന്താണ് ചെയ്യേണ്ടത്?

Also Read: 7th Pay Commission: ജീവനക്കാർക്ക് വലിയ സന്തോഷവാർത്ത! സർക്കാർ ഒരു അലവൻസ് കൂടി അംഗീകരിച്ചു 

 

പേടിഎമ്മിൽ നിന്നും എൽപിജി ബുക്കിംഗിൽ ബമ്പർ ക്യാഷ്ബാക്ക് (Bumper cashback on LPG booking with Paytm)

ഈ പ്രത്യേക ഓഫറിന് കീഴിൽ നിങ്ങൾ പേടിഎമ്മിലൂടെ എൽപിജി സിലിണ്ടർ ബുക്ക് ചെയ്യുകയാണെങ്കിൽ, നിങ്ങൾക്ക് 2,700 രൂപയുടെ നേരിട്ടുള്ള ആനുകൂല്യം ലഭിക്കും. യഥാർത്ഥത്തിൽ Paytm എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യുമ്പോൾ ക്യാഷ്ബാക്കും മറ്റ് നിരവധി റിവാർഡുകളും പ്രഖ്യാപിച്ചിട്ടുണ്ട്. 

പേടിഎം 3 Pay 2700 Cashback Offe എന്ന പേരിൽ ഒരു പദ്ധതി ആരംഭിച്ചു. പുതിയ ഉപയോക്താക്കൾക്ക് ഈ ഓഫർ പ്രയോജനപ്പെടുത്താം. ഇതിൽ അവർക്ക് തുടർച്ചയായ ബുക്കിംഗിൽ അവർക്ക് ആദ്യത്തെ മൂന്ന് മാസം 900 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും.

Also Read: Tulsi leaves benefits: തുളസിയില കഴിക്കുന്നത് കൊണ്ട് ഈ രോഗങ്ങൾ ഉണ്ടാവില്ല, കുട്ടികൾക്കും ലഭിക്കും വലിയ ആനുകൂല്യങ്ങൾ

900 രൂപ വരെ ക്യാഷ്ബാക്ക് (Cashback up to Rs.900)

ഈ ഓഫറിന് നിബന്ധനകളും വ്യവസ്ഥകളും ഉണ്ട്. LPG സിലിണ്ടറുകൾ ആദ്യമായി ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് മാത്രമേ ഈ ക്യാഷ്ബാക്ക് ലഭ്യമാകൂ. എല്ലാ മാസവും മൂന്ന് ഗ്യാസ് സിലിണ്ടറുകൾ ബുക്ക് ചെയ്യുമ്പോൾ, ആദ്യ ബുക്കിംഗിൽ നിങ്ങൾക്ക് 900 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. ഈ ക്യാഷ്ബാക്ക് മൂന്ന് മാസത്തേക്ക് ലഭ്യമാകും. ഈ ക്യാഷ്ബാക്ക് 10 രൂപ മുതൽ 900 രൂപ വരെയാകാം.

ഇനിയും നിരവധി ഓഫറുകൾ ഉണ്ടാകും (There will be many more offers)

ഇതിനുപുറമെ Paytm നിലവിലുള്ള ഉപയോക്താക്കൾക്ക് എല്ലാ ബുക്കിംഗിനും നിശ്ചിത റിവാർഡുകളും 5000 രൂപവരെ ക്യാഷ്ബാക്ക് പോയിന്റുകളും വാഗ്ദാനം ചെയ്യും അത് മികച്ച ഡീലുകൾക്കും മികച്ച ബ്രാൻഡുകളിൽ നിന്നുള്ള ഗിഫ്റ്റ് വൗച്ചറുകൾക്കും റിഡീം ചെയ്യാം.

Also Read: Jio, Airtel, Vi നൽകുന്നു അടിപൊളി പ്രീപെയ്ഡ് പ്ലാൻ, കുറഞ്ഞ വിലയ്ക്ക് നിരവധി Benefits, ആരുടെ പ്ലാൻ മികച്ചത്? 

Paytm കുറച്ചുനാൾ മുമ്പ് അതിന്റെ ആപ്പിൽ ഒരു പുതിയ ഫീച്ചറും ചേർത്തിട്ടുണ്ട്. അതിൽ ഉപയോക്താക്കൾ സിലിണ്ടർ ബുക്ക് ചെയ്ത ശേഷം അതിന്റെ ഡെലിവറി ട്രാക്കുചെയ്യാൻ കഴിയും. ഇതിനുപുറമെ സിലിണ്ടർ നിറയ്ക്കാനുള്ള ഓർമ്മപ്പെടുത്തലും ഫോണിൽ വരും.

'പേടിഎം പോസ്റ്റ്പെയ്ഡ്' പ്ലാൻ ('Paytm Postpaid' plan)

ഇൻഡെയ്ൻ, എച്ച്പി ഗ്യാസ്, ഭാരത് ഗ്യാസ് എന്നീ 3 പ്രമുഖ എൽപിജി കമ്പനികളുടെ സിലിണ്ടറുകളുടെ ബുക്കിംഗിന് ഈ '3 പേ 2700 ക്യാഷ്ബാക്ക് ഓഫർ' ബാധകമാണ്. പേടിഎം പോസ്റ്റ്പെയ്ഡ് എന്ന പേരിൽ പ്രശസ്തമായ 'Paytm Now Pay After' പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്തുകൊണ്ട് ഉപഭോക്താക്കൾക്ക് അടുത്ത മാസം സിലിണ്ടർ ബുക്കിംഗ് അടയ്ക്കാനുള്ള അവസരമുണ്ട്.

Also Read: ഒറ്റ message മതി, Corona Caller Tune എന്നന്നേക്കുമായി നിർത്താം! അറിയേണ്ടതെല്ലാം 

ക്യാഷ്ബാക്ക് എങ്ങനെ ലഭിക്കും? (How to get cashback?)

1. ഇതിനായി നിങ്ങൾ ആദ്യം Paytm App ഡൗൺലോഡ് ചെയ്യുക
2. ഇതിനുശേഷം സിലിണ്ടർ ബുക്കിംഗിലേക്ക് പോകുക. തുടർന്ന് നിങ്ങളുടെ ഗ്യാസ് ഏജൻസി തിരഞ്ഞെടുക്കുക. ഇതിൽ നിങ്ങൾ മൂന്ന് ഓപ്ഷനുകൾ കാണും - ഭാരത് ഗ്യാസ്, ഇൻഡെയ്ൻ ഗ്യാസ്, എച്ച്പി ഗ്യാസ്.
3. ഇതിനുശേഷം നിങ്ങളുടെ രജിസ്റ്റർ ചെയ്ത നമ്പർ അല്ലെങ്കിൽ LPG ID അല്ലെങ്കിൽ ഉപഭോക്തൃ നമ്പർ നൽകുക.
4. ഈ വിവരങ്ങൾ പൂരിപ്പിച്ച ശേഷം Proceed ബട്ടൺ അമർത്തി നിങ്ങൾക്ക് പണമടയ്ക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News