LPG Cylinder New Connection: മിസ്ഡ് കോൾ നൽകൂ.. പുതിയ എൽ‌പി‌ജി കണക്ഷൻ നേടൂ, അറിയേണ്ടതെല്ലാം

LPG Cylinder New Connection: ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ മിസ്ഡ് കോൾ നൽകുന്നത് വഴി പുതിയ ഗ്യാസ് കണക്ഷൻ നൽകുന്നതിനുള്ള സൗകര്യം ആരംഭിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ചുള്ള പൂർണ്ണ  വിവരങ്ങൾ അറിയാം..  

Written by - Ajitha Kumari | Last Updated : Aug 11, 2021, 11:34 AM IST
  • മിസ് കാൾ നൽകൂ പുതിയ ഗ്യാസ് കണക്ഷൻ നേടൂ
  • ഇതിനായി ഇനി വിതരണക്കാരന്റെ ഓഫീസിലേക്ക് പോകേണ്ട ആവശ്യമില്ല
  • ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ നിന്ന് കണക്ഷൻ എടുക്കുമ്പോൾ മാത്രമേ ഈ സൗകര്യം ലഭ്യമാകൂ
LPG Cylinder New Connection: മിസ്ഡ് കോൾ നൽകൂ.. പുതിയ എൽ‌പി‌ജി കണക്ഷൻ നേടൂ, അറിയേണ്ടതെല്ലാം

LPG Cylinder New Connection: ഒരു പുതിയ എൽ‌പി‌ജി കണക്ഷൻ (New LPG Connection) ലഭിക്കുന്നതിന് നിങ്ങൾ ഇനി വിതരണക്കാരന്റെ ഓഫീസിലേക്ക് പോകേണ്ട ആവശ്യമില്ല.  നിങ്ങൾക്ക് എൽപിജി കണക്ഷൻ എടുക്കണമെങ്കിൽ ഒരു കോൾ ചെയ്യേണ്ട ആവശ്യം മാത്രമേ ഇപ്പോൾ ഉള്ളൂ. 

അതിനുശേഷം നിങ്ങൾക്ക് ഗ്യാസ് സിലിണ്ടർ (LPG) ലഭിക്കും. നിലവിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ നിന്ന് (IOC) എൽപിജി കണക്ഷൻ എടുക്കുമ്പോൾ മാത്രമേ ഈ സൗകര്യം ലഭ്യമാകൂ. 

Also Read: New LPG Gas Connection: കുടുംബത്തിൽ ആർക്കെങ്കിലും LPG കണക്ഷൻ ഉണ്ടോ? എന്നാൽ നിങ്ങൾക്ക് ഈ സൗകര്യം സൗജന്യമായി ലഭിക്കും, അറിയേണ്ടതെല്ലാം

ഇതിനായി നിങ്ങൾക്ക് 8454955555 എന്ന നമ്പറിൽ മിസ്ഡ് കോൾ നൽകണം. നിങ്ങൾക്ക് ഗ്യാസ് സിലിണ്ടർ (LPG) നിറയ്ക്കണമെങ്കിൽ പോലും അതേ നമ്പർ ഉപയോഗപ്രദമാകും. നിങ്ങൾ നിങ്ങളുടെ രജിസ്റ്റർ ചെയ്ത നമ്പറിൽ നിന്ന് 8454955555 എന്ന നമ്പറിൽ ഒരു മിസ്ഡ് കോൾ നൽകിയാൽ മതി. 

ഐഒസിയുടെ ചെയർമാൻ തിങ്കളാഴ്ച മിസ്കോൾ നൽകി സിലിണ്ടർ നിറയ്ക്കുന്നതിനും അതുപോലെ പുതിയ എൽപിജി കണക്ഷൻ ലഭിക്കുന്നതിനുള്ള സൗകര്യത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ഏത് കോണിലുള്ളവർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്ന് കമ്പനി അറിയിച്ചു. ഇതോടൊപ്പം തന്നെ ഒരു സിലിണ്ടർ പ്ലാൻ രണ്ട് സിലിണ്ടർ പ്ലാനാക്കി മാറ്റാനുള്ള സൗകര്യവും ഐഒസി ആരംഭിച്ചിട്ടുണ്ട്. 

Also Read: Ujjwala Yojana 2.0: പ്രധാനമന്ത്രി ഉജ്ജ്വല യോജന രണ്ടാം ഘട്ടം, ആർക്കൊക്കെ അപേക്ഷിക്കാം, വിശദാംശങ്ങൾ അറിയാം

ഈ പ്ലാനിൽ ഒരു ഉപഭോക്താവ് 14.2 കിലോഗ്രാം രണ്ടാമത്തെ സിലിണ്ടർ (LPG) എടുക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ അയാൾക്ക് 5 കിലോയുടെ സിലിണ്ടറും എടുക്കാം.  2021 ജനുവരിയിൽ, തിരഞ്ഞെടുത്ത നഗരങ്ങളിൽ മിസ്ഡ് കോളുകളിൽ പുതിയ കണക്ഷനുകൾ നൽകുന്നതിനും സിലിണ്ടറുകൾ ഫിൽ ചെയ്യുന്നതിനുമുള്ള സൗകര്യം കമ്പനി ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾ ഈ സേവനം 2021 ഓഗസ്റ്റ് 9 മുതൽ രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾക്കായി ആരംഭിച്ചിട്ടുണ്ട്.

എൽപിജി സിലിണ്ടർ ബുക്ക് ചെയ്യാനുള്ള വഴി എന്താണ്? (what is the way to book LPG cylinder)

നിങ്ങളുടെ രജിസ്റ്റർ ചെയ്ത നമ്പറിൽ നിന്ന് 8454955555 എന്ന നമ്പറിലേക്ക് ഒരു മിസ്ഡ് കോൾ നൽകുക.
ഭാരത് ബിൽ പേയ്മെന്റ് സിസ്റ്റം (ബിബിപിഎസ്) വഴിയും എൽപിജി സിലിണ്ടറുകൾ റീഫിൽ ചെയ്യാവുന്നതാണ്.

Also Read: RBI New Rules: ATM ൽ പണമില്ലെങ്കിൽ ബാങ്കിന് പിഴ, പുതിയ നിയമം ഒക്ടോബർ മുതൽ പ്രാബല്യത്തിൽ വരും 

 

>> Indian Oil ന്റെ ആപ്പ് വഴിയോ https://cx.indianoil.in വഴിയോ ബുക്കിംഗ് നടത്താം.

>> ഉപഭോക്താക്കൾക്ക് 7588888824 എന്ന വാട്ട്‌സ്ആപ്പ് സന്ദേശത്തിലൂടെ സിലിണ്ടറുകൾ ഫിൽ ചെയ്യാൻ കഴിയും.

>> ഇതിനുപുറമെ, 7718955555 എന്ന നമ്പറിൽ SMS അല്ലെങ്കിൽ IVRS മുഖേനയും ബുക്ക് ചെയ്യാം.

>> Amazon, Paytm എന്നിവയിലൂടെയും സിലിണ്ടറുകൾ നിറയ്ക്കാം.

>> ഈ നമ്പറിൽ വിളിച്ചാലുടൻ നിങ്ങൾക്ക് ഒരു ഗ്യാസ് സിലിണ്ടർ (LPG) ലഭിക്കും. 2021 ഓഗസ്റ്റ് 9 മുതൽ ഈ സൗകര്യം ആരംഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News