Gold Rate Today: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല; ഇന്നും റെക്കോർഡ് നിരക്ക്!

Kerala Gold Rate: സ്വർണവില ഈ മാസം നാലിന് 56960 ആയി പുതിയ ഉയരം തോട്ടെങ്കിലും പിന്നീട് വിലയിടിഞ്ഞ് 56240 വരെയെത്തിയിരുന്നു

Written by - Ajitha Kumari | Last Updated : Oct 14, 2024, 11:29 AM IST
  • സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ലാതെ തുടരുന്നു
  • ഈ മാസം നാലാം തീയതി 56,960 രൂപയായിരുന്ന സ്വര്‍ണവില പിന്നീടങ്ങോട്ട് ഇടിയുകയായിരുന്നു
Gold Rate Today: സംസ്ഥാനത്ത് സ്വർണവിലയിൽ  മാറ്റമില്ല; ഇന്നും റെക്കോർഡ് നിരക്ക്!

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ലാതെ തുടരുന്നു.  ഈ മാസം നാലാം തീയതി 56,960 രൂപയായിരുന്ന  സ്വര്‍ണവില പിന്നീടങ്ങോട്ട് ഇടിയുകയായിരുന്നു. തുർന്ന് കറിയും ഇറങ്ങിയും മുന്നേറുന്ന സ്വർണവില നിലവിൽ റെക്കോർഡ് വിലയിൽ തുടരുകയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 56, 960 വും  ഒരു ഗ്രാമിന് ഇന്നത്തെ വില 7120 ആണ്. 

Also Read: കുറഞ്ഞ വിലയിൽ കിടിലൻ ലാപ്ടോപ്; ദീപാവലി ഓഫറുമായി ജിയോ ബുക്ക്, സ്വന്തമാക്കാം വെറും....

സ്വർണ്ണം റെക്കോർഡ് വിലയായ 57000 കടക്കുമോ ഇല്ലയോ എന്നതാണ് വ്യാപാരികൾ നോക്കുന്നത്.  ഈ മാസം നാലിന് സ്വർണവില 56960 ആയി പുതിയ ഉയരം തോട്ടുവെങ്കിലും തടുർന്ന് വിലയിടിഞ്ഞ് 56240 വരെയെത്തിയിരുന്നു.  തുടർന്ന് വീണ്ടും കുതിച്ചാണ്  56960 എത്തി നിൽക്കുന്നത്.  

ഈ മാസത്തിന്റെ ആദ്യ ദിനം 56400 രൂപയാണ് സ്വർണത്തിന് രേഖപ്പെടുത്തിയത്.  പിന്നെ അങ്ങോട്ട് സ്വർണവില കുതിക്കുകയും തുടർന്ന് കുറഞ്ഞ സ്വർണവില ഇപ്പോഴിതാ വീണ്ടും അതെ വിലയിൽ എത്തിയിരിക്കുകയുമാണ്. 

Also Read: മേട രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക, കർക്കടക രാശിക്കാർക്ക് ലാഭ നേട്ടങ്ങളുടെ ദിനം, അറിയാം ഇന്നത്തെ രാശിഫലം!

ഈ മാസത്തെ സ്വർണവില അറിയാം...

ഒക്ടോബർ ഒന്നിന് ഒരു പവൻ സ്വർണത്തിന്റെ വില 56400 ആയിരുന്നു, ഒക്ടോബർ രണ്ടിന് 400 രൂപ വർധിച്ചു കൊണ്ട് 56800 ലെത്തി തുടർന്ന് ഒക്ടോബർ 3 ന് 80 രൂപ വർധിച്ചുകൊണ്ട് ഒരു പവൻ സ്വർണത്തിന് 56880 ആയി ഒക്ടോബർ 4 ന്  80 രൂപ വർധിച്ചുകൊണ്ട് സ്വർണവില 56960 ആയി, ഒക്ടോബർ 5 ന് സ്വർണവിലയിൽ മാറ്റമിലായിരുന്നു, ഒക്ടോബർ 6 നും വിലയിൽ മാറ്റമില്ലായിരുന്നു, ഒക്ടോബർ 7 ആയ ഇന്ന് സ്വർണത്തിന് പവന് 160 രൂപ കുറച്ചു കൊണ്ട് 56800 ൽ എത്തി,

ഒക്ടോബർ 8 ന് സ്വർണവിലയിൽ മാറ്റമില്ല ഒക്ടോബർ 9 നും വിലയിൽ മാറ്റമില്ലായിരുന്നു, ഒക്ടോബർ 10 ന് 40 രൂപ കുറഞ്ഞ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 56200 എത്തി, ഒക്ടോബർ 11 ന് ഒറ്റയടിക്ക് 560 വര്ധിച്ചുകൊണ്ട് സ്വർണം 56,760 രൂപയായി, ഒക്ടോബർ 12 ന് വീണ്ടും 200 രൂപ വർധിച്ചുകൊണ്ട് സ്വർണവില 56960 ആയി, ഒക്ടോബർ 13 ന് വിലയിൽ മാറ്റമില്ലായിരുന്നു. ഇപ്പോഴിതാ ഒക്ടോബർ 14  ആയ ഇന്നും സ്വർണവിലയിൽ മാറ്റമില്ല. അതായത് ഇന്നത്തെ 56960 ൽ തുടരുന്നു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News