Fixed Deposit Rates: മൂന്ന് വർഷത്തിൽ താഴെയുള്ള FDയ്ക്ക് ഏറ്റവും ഉയർന്ന പലിശ നല്‍കുന്ന ബാങ്ക് ഏതാണ്? അറിയാം പലിശ നിരക്കുകള്‍

ഭാവിയിലേക്കുള്ള  കരുതല്‍ എന്ന നിലയ്ക്ക് മിക്കവാറും  ആളുകളും സ്ഥിര നിക്ഷേപ പദ്ധതികളെയാണ് ആശ്രയിക്കുന്നത്.  വിശ്വാസയോഗ്യമായ ഉറപ്പുള്ള വരുമാനം എന്ന നിലയ്ക്ക്   സ്ഥിര നിക്ഷേപങ്ങള്‍ക്ക് പ്രാധാന്യം  നല്‍കുന്നവര്‍ ഏറെയാണ്‌.  

Written by - Zee Malayalam News Desk | Last Updated : Jan 28, 2022, 09:33 PM IST
  • ബന്ധൻ ബാങ്ക് 2 കോടിയിൽ താഴെയുള്ള 3 വർഷത്തിൽ താഴെ കാലയളവിലുള്ള നിക്ഷേപങ്ങള്‍ക്ക് മികച്ച FD നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു.
  • ഇൻഡസ് ഇൻഡ് ബാങ്കും ആർബിഎൽ ബാങ്കുമാണ് തൊട്ടുപിന്നിൽ
Fixed Deposit Rates: മൂന്ന് വർഷത്തിൽ താഴെയുള്ള FDയ്ക്ക് ഏറ്റവും ഉയർന്ന പലിശ നല്‍കുന്ന ബാങ്ക് ഏതാണ്?  അറിയാം പലിശ നിരക്കുകള്‍

Fixed Deposit Rates in India: ഭാവിയിലേക്കുള്ള  കരുതല്‍ എന്ന നിലയ്ക്ക് മിക്കവാറും  ആളുകളും സ്ഥിര നിക്ഷേപ പദ്ധതികളെയാണ് ആശ്രയിക്കുന്നത്.  വിശ്വാസയോഗ്യമായ ഉറപ്പുള്ള വരുമാനം എന്ന നിലയ്ക്ക്   സ്ഥിര നിക്ഷേപങ്ങള്‍ക്ക് പ്രാധാന്യം  നല്‍കുന്നവര്‍ ഏറെയാണ്‌.  

പലിശ കുറവാണ് എങ്കിലും ഇന്ത്യയിലെ സാധാരണക്കാർ ഇന്നും സ്ഥിര നിക്ഷേപങ്ങളെയാണ് ആശ്രയിക്കുന്നത്. രാജ്യത്തെ ഏറ്റവും ഉയർന്നതും സുരക്ഷിതവുമായ പലിശ നിരക്കുകളിൽ ഒന്നാണ്  FD വാഗ്ദാനം ചെയ്യുന്നത്.   

Also Read: Bank latest Fixed Deposit (FD) Rates: ഏതു ബാങ്കാണ് സ്ഥിരനിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ പലിശ നല്‍കുന്നത്? അറിയാം

കഴിഞ്ഞ കുറച്ച് മാസങ്ങളായി, നിരവധി ബാങ്കുകള്‍ അവരുടെ സ്ഥിര നിക്ഷേപ പദ്ധതികളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.  കൊറോണ മഹാമാരി മൂലം  Fixed Deposit പലിശ നിരക്കുകള്‍  വെട്ടിക്കുറച്ചിരുന്നു  എങ്കിലും  ഇപ്പോൾ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ബാങ്കുകൾ വീണ്ടും FD പലിശ നിരക്ക്  ഉയർത്തുകയാണ്. 

പൊതുവേ, സമ്പദ്‌വ്യവസ്ഥയിലെ നിക്ഷേപം വർദ്ധിപ്പിക്കുന്നതിനാണ് പലിശ നിരക്ക് ഉയർത്തുന്നത്. ഇത് പകരമായി പണപ്പെരുപ്പ നിരക്ക് കുറയുന്നു.  കാരണം നിക്ഷേപങ്ങൾക്ക് ശേഷം നിക്ഷേപകരുടെ കൈയിൽ ഡിസ്പോസിബിൾ പണം കുറവായിരിയ്ക്കും എന്നതുതന്നെ. 

Also Read: HDFC Fixed Deposit Alert..! എല്ലാ ബാങ്കുകളും FD പലിശ നിരക്ക് കുറയ്ക്കുമ്പോള്‍ വര്‍ദ്ധിപ്പിച്ച് HDFC ബാങ്ക്..! അറിയാം പുതുക്കിയ നിരക്കുകള്‍

FD പലിശ നിരക്കുകൾ കാലാവധിയും നിക്ഷേപത്തിന്‍റെ  തുകയും അനുസരിച്ച് വ്യത്യാസപ്പെടുന്നു. 7 ദിവസം മുതൽ 10 വർഷം വരെയാണ്  സ്ഥിര നിക്ഷേപ കാലാവധി. നിക്ഷേപിച്ച തുക 2 കോടിയിൽ താഴെ, 2 കോടി മുതൽ 5 കോടി വരെ, 5 കോടിക്ക് മുകളിൽ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി തരംതിരിച്ചിട്ടുണ്ട്.

ഇന്നത്തെക്കാലത്ത് സ്ഥിര നിക്ഷേപങ്ങള്‍  10 വര്‍ഷം വരെ നിക്ഷേപിക്കുന്നവര്‍ വളരെ കുറവാണ്.  കുറഞ്ഞ കാലയളവിലേയ്ക്ക് നിക്ഷേപിക്കാനാണ്  ഇന്ന് ആളുകള്‍ക്ക് താത്പര്യം.    

Also Read: Bank FD New Interest Rates: FD പലിശ നിരക്ക് വര്‍ദ്ധിപ്പിച്ച് HDFC, ICICI ബാങ്ക്, അറിയാം പുതിയ നിരക്കുകള്‍

സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഏറ്റവും മികച്ച പലിശ നിരക്ക് നല്‍കുന്ന ബാങ്കുകള്‍ ഏതാണ് എന്ന് നോക്കാം.   2 കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങളും 3 വര്‍ഷത്തില്‍ താഴെയുള്ള കാലയളവുമാണ് ഇവിടെ പരിഗണിച്ചിരിയ്ക്കുന്നത്. വിവിധ ബാങ്കുകളുടെ വെബ്‌സൈറ്റുകളിൽ നിന്നാണ് ഈ വിവരങ്ങൾ ശേഖരിച്ചത്.
  
അതനുസരിച്ച്, നിലവിൽ, ബന്ധൻ ബാങ്ക് 2 കോടിയിൽ താഴെയുള്ള 3 വർഷത്തിൽ താഴെ കാലയളവിലുള്ള  നിക്ഷേപങ്ങള്‍ക്ക് മികച്ച FD നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. ഇൻഡസ് ഇൻഡ് ബാങ്കും ആർബിഎൽ ബാങ്കുമാണ് തൊട്ടുപിന്നിൽ.

പലിശ നിരക്കുകള്‍ ചുവടെ: -

ബന്ധൻ ബാങ്ക് - 6.25% 

ഇൻഡസ് ഇൻഡ് ബാങ്ക് - 6% 

ആർബിഎൽ ബാങ്ക് - 6% 

ഡിസിബി ബാങ്ക് - 5.50% 

ആക്സിസ് ബാങ്ക് - 5.40% 

എച്ച്‌ഡിഎഫ്‌സി ബാങ്ക് - 5.20% 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) - 5.10% 

FD നിരക്കുകളെക്കുറിച്ച്  നിങ്ങൾ അറിഞ്ഞിരിക്കേണ്ട  വസ്തുതകൾ ( Facts About FD Rates in India That You Need To Know)

മുതിർന്ന പൗരന്മാർക്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് (Fixed Deposit) വ്യത്യസ്ത പലിശ നിരക്ക് ലഭിക്കും. ഇത് സാധാരണ പൗരന്മാരുടെ പലിശ നിരക്കിനേക്കാൾ കൂടുതലാണ്.

FDയിൽ നിന്ന് ലഭിക്കുന്ന പലിശ TDSന് വിധേയമാണ്.

സ്ഥിര നിക്ഷേപങ്ങൾക്ക് പാൻ കാർഡ് സമർപ്പിക്കേണ്ടത് ആവശ്യമാണ്. സമർപ്പിക്കാത്ത സാഹചര്യത്തിൽ, ഉയർന്ന TDS ഈടാക്കും  

സ്ഥിര നിക്ഷേപങ്ങൾ കാലാവധി പൂര്‍ത്തിയാകും മുന്‍പ്  പിൻവലിക്കുമ്പോൾ ബാങ്ക് പിഴ ഈടാക്കും.  ഈ തുക ഓരോ ബാങ്കിനും വ്യത്യസ്തമാണ്.

NRI പൗരന്മാർക്ക് സീനിയർ സിറ്റിസൺ FD നിരക്കുകൾ ബാധകമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News