Driving License Aadhar Card link: ഡ്രൈവിംഗ് ലൈസൻസ് ആധാർ കാർഡുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ വൈകേണ്ട, ഓൺലൈനായി പ്രക്രിയ പൂർത്തിയാക്കാം

ഡ്രൈവിംഗ് ലൈസൻസിനെ ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍.  

Written by - Zee Malayalam News Desk | Last Updated : Jun 6, 2021, 04:54 PM IST
  • ആധാര്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നീ രണ്ട് പ്രധാന രേഖകള്‍ ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ കേന്ദ്ര ഗതാഗത വകുപ്പ് വാഗ്ദാനം ചെയ്യുന്ന പല സേവനങ്ങളും നിങ്ങള്‍ക്ക് ഉപയോഗിക്കാൻ കഴിയില്ല.
  • വ്യാജ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടാക്കുന്നത് തടയുന്നതിനാണ് ഡ്രൈവിംഗ് ലൈസൻസും ആധാർ കാർഡും തമ്മില്‍ ബന്ധിപ്പിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
Driving License Aadhar Card link: ഡ്രൈവിംഗ് ലൈസൻസ്  ആധാർ കാർഡുമായി  ബന്ധിപ്പിച്ചില്ലെങ്കില്‍  വൈകേണ്ട,  ഓൺലൈനായി  പ്രക്രിയ പൂർത്തിയാക്കാം

New Delhi: ഡ്രൈവിംഗ് ലൈസൻസിനെ ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍.  

2017ലാണ്  ഡ്രൈവിംഗ് ലൈസൻസും  ആധാർ കാർഡും തമ്മില്‍ ബന്ധിപ്പിക്കുന്ന കാര്യം  കേന്ദ്ര സര്‍ക്കാരിന്‍റെ പരിഗണനയില്‍ എത്തിയത്.  കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്  ഇക്കാര്യം സൂചിപ്പിച്ചിരുന്നു.  കള്ളപണം തടയുന്നതിനാണ് മുന്‍പ് ആധാര്‍കാര്‍ഡും പാന്‍കാര്‍ഡും  തമ്മില്‍  ബന്ധിപ്പിച്ചത്. അതേപോലെ  വ്യാജ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടാക്കുന്നത്  തടയുന്നതിനാണ് ഡ്രൈവിംഗ് ലൈസൻസും  ആധാർ കാർഡും തമ്മില്‍ ബന്ധിപ്പിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

ആധാര്‍ കാര്‍ഡ് (Aadhar Card) , ഡ്രൈവിംഗ് ലൈസൻസ്  (Driving License) എന്നീ  രണ്ട് പ്രധാന  രേഖകള്‍  ലിങ്ക്  ചെയ്തിട്ടില്ലെങ്കിൽ കേന്ദ്ര ഗതാഗത വകുപ്പ്  വാഗ്ദാനം ചെയ്യുന്ന പല സേവനങ്ങളും നിങ്ങള്‍ക്ക് ഉപയോഗിക്കാൻ കഴിയില്ല. അതായത്  ലേണിംഗ് ലൈസന്‍സ് (Learning License), ഡ്രൈവിംഗ് ലൈസൻസ് പുതുക്കല്‍,  (Driving License renew), ഡ്രൈവിംഗ് ലൈസൻസിലെ വിലാസം മാറ്റുക (Address chanage in Driving License) തുടങ്ങിയ ഓണ്‍ലൈനായി ലഭിക്കാവുന്ന  സേവനങ്ങൾക്ക് തടസ്സം നേരിടും.  അതിനാല്‍ എത്രയും പെട്ടെന്ന് തന്നെ  ഡ്രൈവിംഗ് ലൈസൻസിനെ ആധാർ കാർഡുമായി ബന്ധിപ്പിക്കേണ്ടത് അനിവാര്യമാണ്.

Also Read: മലപ്പുറത്ത് ഡ്രൈവി൦ഗ് ടെസ്റ്റ് പാസാകൂ... വിദേശത്ത് വാഹനമോടിക്കാം...!!

ഡ്രൈവിംഗ് ലൈസൻസ്  ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കുക ഓണ്‍ലൈനായി അനായാസം നടത്താം.  അതിനുള്ള ഘട്ടങ്ങള്‍ ഇവയാണ്  

1. ഡ്രൈവിംഗ് ലൈസൻസ്  ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നതിന്, നിങ്ങളുടെ സംസ്ഥാനത്തെ ഗതാഗത വകുപ്പിന്‍റെ   ഔദ്യോഗിക വെബ്സൈറ്റ്  https://parivahan.gov.in സന്ദർശിക്കുക 

2. ലിങ്ക് ആധാര്‍  ( Link Aadhaar) എന്ന ഓപ്ഷനില്‍ ക്ലിക്ക്  ചെയ്യുക

3. പിന്നീട് തുറന്നു വരുന്ന  പട്ടികയില്‍ നിന്നും ഡ്രൈവിംഗ് ലൈസൻസ് ( Driving License) എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക

4. ഇനി നിങ്ങളോട് ചോദിയ്ക്കുക നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് ( Driving License) നമ്പരാണ്. നിങ്ങളുടെ  ഡ്രൈവിംഗ് ലൈസൻസ് നമ്പര്‍ നല്‍കുക.

5. ഡ്രൈവിംഗ് ലൈസൻസ് ( Driving License) നമ്പര്‍ നല്‍കിയ ശേഷം  'Get Details' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക

6.  ഇവിടെ നിങ്ങള്‍ നിങ്ങളുടെ  . ആധാര്‍ കാര്‍ഡ്  നമ്പരും (Aadhar number) മൊബൈല്‍ നമ്പരും ( mobile number) ചേര്‍ക്കുന്നു 

7. ശേഷം  'Submit' ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക . 

8. നിങ്ങള്‍ക്ക്  ഒരു  OTP നമ്പര്‍ ലഭിക്കും.  OTP നമ്പര്‍ ഉപയോഗിച്ച് നിങ്ങളുടെ ആധാർ നമ്പര്‍ പരിശോധിക്കുക.

9. OTP നമ്പര്‍ നല്‍കുന്നതോടെ  നിങ്ങളുടെ  ഡ്രൈവിംഗ് ലൈസൻസുമായി ആധാർ  നമ്പര്‍  ലിങ്ക് ചെയ്യുന്ന പ്രക്രിയ പൂര്‍ത്തിയായതായി ഉറപ്പാക്കാം.

ഡ്രൈവിംഗ് ലൈസൻസിനെ ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നതിന്  സമയ പരിധി തത്കാലം കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല എങ്കിലും എത്രയും പെട്ടെന്ന് നടപ്പാക്കുക തന്നെയാണ് ഉചിതം.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News