Elon Musk: ടെസ്‌ല ഓഹരിയിൽ 65% ഇടിവ്; എലോൺ മസ്‌കിന്റെ ആസ്തിയിൽ നിന്ന് ആവിയായത് 200 ബില്യൺ

 ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സ് അനുസരിച്ച്, മസ്‌കിന്റെ ആസ്തി ടെസ്‌ലയുടെ ഓഹരികൾ ഇടിഞ്ഞതിനെത്തുടർന്ന് 137 ബില്യൺ ഡോളറായി കുറഞ്ഞിരുന്നു

Written by - Zee Malayalam News Desk | Last Updated : Dec 31, 2022, 07:28 PM IST
  • ഇത്തരത്തിൽ ചരിത്രത്തിൽ നഷ്ടം നേരിട്ട ആദ്യത്തെ വ്യക്തിയും ഇലോൺ മസ്കായി
  • 44 ബില്യണിനായിരുന്നു മസ്ക് ട്വിറ്റർ സ്വന്തമാക്കിയത്
  • 2021 നവംബർ-4നാണ് മസ്കിൻരെ ആസ്തി 340 ബില്യൺ ഡോളറിലെത്തിയത്
Elon Musk: ടെസ്‌ല ഓഹരിയിൽ 65% ഇടിവ്; എലോൺ മസ്‌കിന്റെ ആസ്തിയിൽ നിന്ന് ആവിയായത് 200 ബില്യൺ

2022 എലോൺ മസ്കിൻറെ മോശം വർഷങ്ങളിൽ ഒന്ന് കൂടിയായിരുന്നെന്ന് വീണ്ടും തെളിഞ്ഞു. 200 ബില്യൺ ഡോളറിൻറെ നഷ്ടമാണ് മസ്കിന് ഈ വർഷം നേരിടേണ്ടി വന്നത്. മസ്കിൻറെ കാർ കമ്പനിയായ ടെസ്ലയുടെ ഓഹരികളിൽ 65 ശതമാനം ഇടിവ് നേരിടേണ്ടി വന്നതോടെ. കമ്പനിയുടെ വിപണി മൂലധനം 700 ബില്യൺ ഡോളറായി കുറഞ്ഞു. 

200 ബില്യൺ നഷ്ടത്തോടെ ഇത്തരത്തിൽ ചരിത്രത്തിൽ നഷ്ടം നേരിട്ട ആദ്യത്തെ വ്യക്തിയും ഇലോൺ മസ്കായി. ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സ് അനുസരിച്ച്, 51 കാരനായ മസ്‌കിന്റെ ആസ്തി കഴിഞ്ഞ ആഴ്ചകളിൽ ടെസ്‌ലയുടെ ഓഹരികൾ ഇടിഞ്ഞതിനെത്തുടർന്ന് 137 ബില്യൺ ഡോളറായി ഇടിഞ്ഞു.  അടുത്തിടെയാണ് മൈക്രോ ബ്ലോഗിങ്ങ് സൈറ്റായ ട്വിറ്റർ 44 ബില്യണിന് മസ്ക് സ്വന്തമാക്കിയത്. എന്നാൽ ഇതിനായി തൻറെ വലിയ ഷെയറുകൾ പലതും അദ്ദേഹം വിറ്റെന്ന് റിപ്പോർട്ടുകളുണ്ട്.

ALSO READ: Elon Musk : മസ്കിനെ വിമർശിച്ചവർക്ക് വീണ്ടും വിലക്ക്; മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ സസ്‌പെൻഡ് ചെയ്‌ത് ട്വിറ്റ‍ർ

2021 നവംബർ-4നാണ് മസ്കിൻരെ ആസ്തി 340 ബില്യൺ ഡോളറായത്. ഇതോടെ മസ്ക് ലോകത്തിലെ ഏറ്റവും വലിയ ധനികൻമാരിലൊരാളായി. ട്വിറ്ററിൻറെ പരസ്യ വരുമാനത്തിലുണ്ടായ ഇടിവും മസ്കിന് തിരിച്ചടിയായി. ഇതോടെ വലിയ തുകയാണ് മസ്കിൻറെ വരുമാനത്തിൽ നിന്നും കുറഞ്ഞത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News