Gold Import Duty : ഇനി വിദേശത്ത് നിന്ന് സ്വർണം എത്തിക്കുന്നത് ചിലവേറും; ഇറക്കുമതി ഡ്യൂട്ടി വർധിപ്പിച്ച് കേന്ദ്രം

Gold Import Duty Hike : ഇറക്കുമതി വർധിപ്പിച്ച സാഹചര്യത്തിൽ രാജ്യത്തെ സ്വർണവില ക്രമാതീതമായി ഉയർന്നേക്കും. ഇന്ന് ജൂലൈ ഒന്നിന് 900 രൂപയാണ് സ്വർണ വില വർധിച്ചിരിക്കുന്നത് 

Written by - Zee Malayalam News Desk | Last Updated : Jul 1, 2022, 02:28 PM IST
  • ഇന്ന് ജൂലൈ ഒന്ന് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു.
  • ലോകത്തിൽ ഏറ്റവും കൂടുതൽ സ്വർണം ഉപഭോക്താക്കളിൽ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.
  • ഇത് രാജ്യത്ത് നേരിടുന്ന വ്യാപാരക്കമ്മി കുറയ്ക്കാൻ സർക്കാരിനെ സഹായിക്കും.
  • കൂടാതെ അന്തരാഷ്ട്ര തലത്തിലുള്ള രൂപയുടെ തകർച്ച ഒരുവിധം മറികടക്കാൻ സാധിക്കും.
Gold Import Duty : ഇനി വിദേശത്ത് നിന്ന് സ്വർണം എത്തിക്കുന്നത് ചിലവേറും; ഇറക്കുമതി ഡ്യൂട്ടി വർധിപ്പിച്ച് കേന്ദ്രം

ന്യൂ ഡൽഹി : വിദേശത്ത് നിന്ന് സ്വർണം ഇറക്കുമതി ചെയ്യുന്നതിന്റെ ഡ്യൂട്ടി വർധിപ്പിച്ച് കേന്ദ്രം. 7.5 ശതമാനത്തിൽ നിന്ന് 12.5 ശതമാനമാക്കി ഉയർത്തി. ഇന്ന് ജൂലൈ ഒന്ന് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ സ്വർണം ഉപഭോക്താക്കളിൽ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഇത് രാജ്യത്ത് നേരിടുന്ന വ്യാപാരക്കമ്മി കുറയ്ക്കാൻ സർക്കാരിനെ സഹായിക്കും. കൂടാതെ അന്തരാഷ്ട്ര തലത്തിലുള്ള രൂപയുടെ തകർച്ച ഒരുവിധം മറികടക്കാൻ സാധിക്കും.

അതേസമയം ഇറക്കുമതി ഡ്യൂട്ടി വർധിപ്പിച്ചതോടെ രാജ്യത്തെ സ്വർണവില ക്രമാതീതമായി ഉയരുകയും ചെയ്യു. കൂടാതെ മാർക്കറ്റിൽ സ്വർണത്തിന്മേലുള്ള ആവശ്യയകതയിൽ നിയന്ത്രണം വരുത്താനും സർക്കാരിന് സാധിക്കും. ഒപ്പം രാജ്യത്തേക്ക് സ്വർണം കടത്തുന്നത് വർധിക്കാനും ഇടയായേക്കും.

ALSO READ : Gold Rate Today: സ്വർണവിലയിൽ വൻ കുതിപ്പ്, ഒരു പവന്‍ സ്വര്‍ണത്തിന് 960 കൂടി

അതേസമയം ഇന്ന് ജൂലൈ ഒന്നിന് സ്വർണ വിലയിൽ വൻ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. പവന് 960 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. കഴിഞ്ഞ മൂന്ന് ദിവസങ്ങൾ കൊണ്ട് സ്വർണ വിലയിൽ 800 രൂപ കുറഞ്ഞെങ്കിൽ അതിനെ ഇന്ന് ഒരു ഒറ്റ ദിവസം കൊണ്ട് മറികടക്കുകയായിരുന്നു. 

ഒരു പവൻ സ്വർണത്തിന് ഇന്ന് രാവിലെ രേഖപ്പെടുത്തിയ വില 38,280 രൂപയാണ്. 4,785 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ജൂൺ മാസത്തിൽ സ്വർണ വില ഏറ്റവും കൂടുതൽ ഉയർന്നത് 38,680 രൂപ വരെയായിരുന്നു. ഇന്നലെ ജൂൺ 30 രേഖപ്പെടുത്തിയ 37,320 രൂപയായിരുന്നു കഴിഞ്ഞ മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News