Kochi: ജൂലൈ ആരംഭത്തിൽ തന്നെ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, ഒരു പവൻ സ്വർണത്തിന് 960 രൂപയാണ് ഒറ്റയടിക്ക് കൂടിയത്.
കഴിഞ്ഞ 3 ദിവസമായി കുറയുകയായിരുന്ന സ്വര്‍ണവില ഒറ്റയടിക്കാണ് വര്‍ദ്ധിച്ചത്. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് ഒരു പവൻ സ്വർണത്തിന് 800 രൂപയുടെ കുറവാണ് ഉണ്ടായത്. എന്നാല്‍, വെള്ളിയാഴ്ച വിപണി ആരംഭിച്ചതേ വന്‍ കുതിച്ചു കയറ്റമാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിയ്ക്കുന്നത്.
ഒരു പവന് സ്വര്‍ണത്തിന് (8 ഗ്രാം) 38,280 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4,785 രൂപയാണ്. ആനുപാതികമായി 18 കാരറ്റ് സ്വർണത്തിന്റെ വിലയും ഉയർന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 3,950 രൂപയാണ്. അതായത് ഇന്ന് വര്‍ദ്ധിച്ചത് 95 രൂപയാണ്.
കഴിഞ്ഞ മാസത്തിലെഏറ്റവും ഉയര്‍ന്ന വില ജൂണ്‍ 13നായിരുന്നു രേഖപ്പെടുത്തിയത്. 38,680 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഏറ്റവും കുറഞ്ഞ വില ജൂണ്‍ 30ന് രേഖപ്പെടുത്തിയ 37,320 രൂപയുമാണ്.
അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. സാധാരണ വെള്ളിയുടെ വില 65 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 100 രൂപയിൽ തന്നെ തുടരുകയാണ്.
വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ എന്നും ഒരു സുരക്ഷിത നിക്ഷേപമായാണ് ജനങ്ങള്‍ കാണുന്നത്. അതിനാല്‍ സ്വര്‍ണവില ഡിമാന്‍ഡിനെ ബാധിക്കുന്നില്ല എന്നതാണ് വസ്തുത.
നിക്ഷേപം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു. ആഗോളവിപണിയില്‍ ഡോളറിന്റെ മൂല്യം, പലിശ നിരക്കുകളിലെ വ്യത്യാസം, തുടങ്ങിയ ഘടകങ്ങള്‍ സ്വര്‍ണവിലയെ ബാധിക്കുന്നുണ്ട്. ഡോളര്‍ ശക്തിയാര്‍ജിച്ചതും സ്വര്‍ണത്തിന് തിരിച്ചടിയായി. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...