Gold Rate Today: പവന് 42160,റെക്കോർഡ് വിലയിൽ സ്വർണം; ഗ്രാമിന് 5270 രൂപ

50 വർഷത്തെ സ്വർണ വില പരിശോധിക്കുയാണെങ്കിൽ ലോകത്ത് മറ്റൊരു വസ്തുവിനും ലഭിക്കാത്ത വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Jan 24, 2023, 10:46 AM IST
  • ലോകത്ത് മറ്റൊരു വസ്തുവിനും ലഭിക്കാത്ത വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്
  • 2020 ഓഗസ്റ്റ് 7നായിരുന്നു ഇതിനു മുമ്പുള്ള ഉയർന്ന വില രേഖപ്പെടുത്തിയത്
  • കല്യാണ മാർക്കറ്റുകളെ ഇത് പ്രതിസന്ധിയിലാക്കിയേക്കും
Gold Rate Today: പവന് 42160,റെക്കോർഡ് വിലയിൽ സ്വർണം; ഗ്രാമിന് 5270 രൂപ

തിരുവനന്തപുരം: വിപണിയെ അമ്പരിപ്പിച്ച് സ്വർണ വില സർവ്വകാല റെക്കോർഡിലേക്ക്. ഇന്ന് മാത്രം അമ്പരപ്പിച്ചുകൊണ്ട് സ്വർണ വില എല്ലാ റെക്കോർഡുകളും മറികടന്ന് മുന്നോട്ടു കുതിക്കുകയാണ്.  ചൊവ്വാഴ്ച മാത്രം സ്വർണം ഗ്രാമിന് 35 രൂപ വർദ്ധിച്ച് 5270 രൂപയും പവന് 280 രൂപ വർദ്ധിച്ച് 42160 രൂപയിലെത്തി. അന്താരാഷ്ട്ര സ്വർണ വില 1934 ഡോളറും ഇൻഡ്യൻ രൂപയുടെ വിനിമയ നിരക്ക് 81.63 ലുമാണ്.

50 വർഷത്തെ സ്വർണ വില പരിശോധിക്കുയാണെങ്കിൽ ലോകത്ത് മറ്റൊരു വസ്തുവിനും ലഭിക്കാത്ത വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. 2020 ഓഗസ്റ്റ് 7നായിരുന്നു ഇതിനു മുമ്പുള്ള ഉയർന്ന വില രേഖപ്പെടുത്തിയത്. 5250-42000. 2020 ൽഅന്താരാഷ്ട്ര സ്വർണ വില റെക്കോർഡിലായിരുന്നു 2077 ഡോളർ.

Also Read:   Maths Teacher Vacancy: കണക്ക് മാഷിന്‍റെ ഒഴിവ് ഉണ്ട്, ആദ്യം പരസ്യത്തില്‍നിന്നും മൊബൈല്‍ നമ്പര്‍ കണ്ടെത്തൂ..!!

രൂപയുടെ വിനിമയ നിരക്ക് 74 ലുമായിരുന്നു. 1973 ൽ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന്റെ വില 27.50 രൂപയായിരുന്നു. പവൻ വില 220  രൂപയുമായിരുന്നു. 190 മടങ്ങ് വർദ്ധനവാണ് ഇപ്പോൾ രേഖപ്പെടുത്തിയിട്ടുള്ളത്.കഴിഞ്ഞ 50 വർഷത്തിനിടെ സ്വർണ വില 19000 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. 1973 ൽ 24ct തങ്കക്കട്ടി കിലോഗ്രാമിന് 27850 രൂപയായിരുന്നു. ഇന്ന് 59 ലക്ഷം രൂപയാണ് ഒരുകിലോഗ്രാം 24ct സ്വർണം ബാങ്കിൽ ലഭിക്കുന്നതിന് വേണ്ടി വരുന്നതുക. 21000 ശതമാനമാണ് വിലവർദ്ധനവാണുണ്ടായിട്ടുള്ളത്.

1971 ലാണ് യു. എസ്.പ്രസിഡന്റ് നിക്സൺ പണപ്പെരുപ്പം തടയാനായി സ്വർണത്തിന് പകരമായി ഡോളറിനെ ലോക കറൻസിയായി പ്രഖ്യാപിക്കുന്നത്. ഒരു ഔൺസ് സ്വർണത്തിന് 35 ഡോളറിന്നു വില നിശ്ചയിച്ചത്. 55 മടങ്ങാണ് അന്താരാഷ്ട്ര വില വർദ്ധിച്ചത്.16500 ശതമാനത്തിലധികമാണ് വിലവർദ്ധിച്ചിട്ടുള്ളത്.പണപ്പെരുപ്പം, സാമ്പത്തിക അസ്ഥിരത, പലിശ നിരക്ക് വർദ്ധനവ് തുടങ്ങിയ കാരണങ്ങളാണ് സ്വർണ വർദ്ധിക്കുന്നത്. വില വർദ്ധനവ് തുടരുമെന്ന സൂചനകളാണ് വരുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News