Gold Rate Today : ഇന്ന് സ്വർണവില കുറഞ്ഞു; പക്ഷേ നിരക്ക് ഇപ്പോഴും 46,000ത്തിന് മുകളിൽ തന്നെയാണ്

Kerala Gold Rate Today 13th February 2024 : ഈ മാസം സ്വർണത്തിന് രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്

Written by - Jenish Thomas | Last Updated : Feb 13, 2024, 02:33 PM IST
  • ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്ക്
  • എന്നിരുന്നാലും നിരക്ക് 46,000ത്തിന് മുകളിലാണ്
  • നേരിയ തുകയാണ് വില ഇടിഞ്ഞിരിക്കുന്നത്
Gold Rate Today : ഇന്ന് സ്വർണവില കുറഞ്ഞു; പക്ഷേ നിരക്ക് ഇപ്പോഴും 46,000ത്തിന് മുകളിൽ തന്നെയാണ്

Gold Price Kerala Today 13.02.2024 : സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർക്ക് നേരിയ ആശ്വാസം. സംസ്ഥാനത്ത് ഇന്ന് ഫെബ്രുവരി 13-ാം തീയതി സ്വർണവില കുറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി മാറ്റമില്ലാത്ത സ്വർണവിലയ്ക്കാണ് ഇന്ന് ചൊവ്വാഴ്ച ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് പത്ത് രൂപയാണ് ഇന്ന് ഇടിഞ്ഞിരിക്കുന്നത്. ഫെബ്രുവരി മാസത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. 

അതേസമയം സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയെങ്കിലും സംസ്ഥാനത്തെ സ്വർണത്തിന്റെ നിരക്ക് ഇപ്പോഴും 46,000ത്തിന് മുകളിൽ തന്നെ തുടരുകയാണ്. കഴിഞ്ഞ രണ്ട് മാസമായി സ്വർണവില ഒരിക്കൽ മാത്രമാണ് 46,000ത്തിന്റെ താഴേക്കെത്തിയത്. കഴിഞ്ഞ രണ്ട് മാസത്തിൽ ഏറെയായി സംസ്ഥാനത്തെ സ്വർണവിലയുടെ ശരാശരി നിരക്ക് 46,000ത്തിന് മുകളിൽ നിൽക്കുകയാണ്. ഇത് സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവരിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

ALSO READ : Gold Rate Today : സ്വർണവില 45,000ത്തിലേക്ക് താഴില്ലേ? ഇന്നത്തെ നിരക്ക് ഇങ്ങനെ

ഇന്നത്തെ സ്വർണവില

ഒരു ഗ്രാം സ്വർണത്തിന് ഇന്ന് ഫെബ്രുവരി 13ന് കുറഞ്ഞത് പത്ത് രൂപയാണ്. പവന് രേഖപ്പെടുത്തിയിരിക്കുന്ന ഇടിവ് 80 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5,760 രൂപയാണ്. പവന്റെ (എട്ട് ഗ്രാം) വില 46,080 രൂപയാണ്.

ഫെബ്രുവരി മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)

ഫെബ്രുവരി 1 - 46,520 രൂപ (120 രൂപ കൂടി)

ഫെബ്രുവരി 2 - 46,640 രൂപ (ഫെബ്രുവരി മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന് നിരക്ക്) (120 രൂപ കൂടി)

ഫെബ്രുവരി 3 - 46,480 രൂപ (160 രൂപ കൂടി)

ഫെബ്രുവരി 4 - 46,480 രൂപ (വിലയിൽ മാറ്റമില്ല)

ഫെബ്രുവരി 5- 46,360 രൂപ (120 രൂപ കുറഞ്ഞു)

ഫെബ്രുവരി 6 - 46,200 രൂപ (160 രൂപ കുറഞ്ഞു)

ഫെബ്രുവരി 7- 46,400 രൂപ (200 രൂപ കൂടി)

ഫെബ്രുവരി 8- 46,400 രൂപ (വിലയിൽ മാറ്റമില്ല)

ഫെബ്രുവരി 9 - 46,320 രൂപ (80 രൂപ കുറഞ്ഞു)

ഫെബ്രുവരി 10 - 46,160 രൂപ  (160 രൂപ കുറഞ്ഞു)

ഫെബ്രുവരി 11 - 46,160 രൂപ (വിലയിൽ മാറ്റമില്ല)

ഫെബ്രുവരി 12 - 46,160 രൂപ (വിലയിൽ മാറ്റമില്ല)

ഫെബ്രുവരി 13 - 46,080 രൂപ (ഫെബ്രുവരി മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ് നിരക്ക്, 80 രൂപ കുറഞ്ഞു)

*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ വില മുകളിൽ നൽകിയതിൽ നിന്നും ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി സ്ഥാപനമായി ബന്ധപ്പെടുക.

ഇന്നത്തെ വെള്ളി വില

അതേസമയം ഇന്ന് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 77 രൂപയാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News