Gold Price Hike: സ്വർണവില ഉയർന്ന് തന്നെ; തുടർച്ചയായ നാല് ദിവസങ്ങളിൽ ഉയർന്നത് 720 രൂപ

Gold Rate Today: ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില കഴിഞ്ഞ ദിവസം 20 രൂപ ഉയർന്നിരുന്നു. ഇന്നത്തെ വിപണി വില 5220 രൂപയാണ്.

Written by - Zee Malayalam News Desk | Last Updated : Jan 17, 2023, 12:37 PM IST
  • ഇന്നലെ വില കുത്തനെ ഉയർന്നിരുന്നു.
  • 160 രൂപയാണ് ഇന്നലെ ഒരു പവൻ സ്വർണത്തിന് ഉയർന്നത്.
  • ഇതോടെ തുടർച്ചയായ നാല് ദിവസങ്ങളിൽ ആകെ സ്വർണവില 720 രൂപയാണ് ഉയർന്നത്.
Gold Price Hike: സ്വർണവില ഉയർന്ന് തന്നെ; തുടർച്ചയായ നാല് ദിവസങ്ങളിൽ ഉയർന്നത് 720 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഉയർന്ന് തന്നെ. ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ വില കുത്തനെ ഉയർന്നിരുന്നു. 160 രൂപയാണ് ഇന്നലെ ഒരു പവൻ സ്വർണത്തിന് ഉയർന്നത്. ഇതോടെ തുടർച്ചയായ നാല് ദിവസങ്ങളിൽ ആകെ സ്വർണവില 720 രൂപയാണ് ഉയർന്നത്. ശനിയാഴ്ച 120 രൂപ ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 41,760 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 20 രൂപയാണ് ഉയർന്നത്. ശനിയാഴ്ച 40 രൂപ ഉയർന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 5220 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഇന്നലെ 15 രൂപ ഉയർന്നിരുന്നു. ശനിയാഴ്ച 15 രൂപയാണ് ഉയർന്നത്. ഇന്നത്തെ വിപണി വില 4315 രൂപയാണ്. 

Also Read: കൊട്ടാരക്കരയിൽ മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

 സംസ്ഥാനത്ത് ഇന്നലെ വെള്ളിയുടെ വിലയും ഉയർന്നിരുന്നു. ഒരു ഗ്രാം വെള്ളിയുടെ വില ഒരു രൂപയാണ് ഉയർന്നത്. ഇതോടെ വിപണി വില 76 രൂപയായി ഉയർന്നു. അതേസമയം, ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം  ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News