Gold Rate : ഇനിയും സ്വർണവില ഉയരുമോ? ഇന്നത്തെ വില പരിശോധിക്കാം

Gold Rate Today August 26 Kerala : തുടർച്ചയായി ഇത് രണ്ടാം ദിവസമാണ് സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നത്

Written by - Zee Malayalam News Desk | Last Updated : Aug 26, 2023, 03:10 PM IST
  • തുടർച്ചയായി ഇത് രണ്ടാം ദിവസമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്
  • വെള്ളി വില ഉയർന്നു
Gold Rate : ഇനിയും സ്വർണവില ഉയരുമോ? ഇന്നത്തെ വില പരിശോധിക്കാം

Gold Price Today August 26 : സ്വർണം വാങ്ങാൻ ഒരുങ്ങുന്നവർക്ക് ഇന്നും താൽക്കാലികമായ ആശ്വാസ വാർത്ത. തുടർച്ചയായി രണ്ടാം ദിവസവും സംസ്ഥാനത്തെ സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. ഓഗസ്റ്റ് 21 മുതൽ 24 വരെ വർധിച്ച സ്വർണവില ഇന്നലെയും ഇന്നുമായി മാറ്റമില്ലാതെ തുടരുകയാണ്. വാരാന്ത്യവും ഓണത്തിന് മുന്നോടിയുമായി സ്വർണവില വർധിക്കാതിരുന്നത് ഉപയോക്താക്കൾക്ക് ആശ്വാസമായിരിക്കുകയാണ്.

ഇന്നത്തെ സ്വർണവില

ഒരു ഗ്രാം സ്വർണത്തിന് ഇന്ന് ഓഗസ്റ്റ് 26ന് രേഖപ്പെടുത്തിയിരിക്കുന്നത് 5,450 രൂപയാണ്. ഒരു പവന് 43,600 രൂപ എന്ന നിരക്കലാണ് ഇന്നത്തെ സ്വർണവ്യാപാരം പുരോഗമിക്കുന്നത്.

ALSO READ : Gold Rate Today : താൽക്കാലിക ആശ്വാസം മാത്രം; ഇന്നത്തെ സ്വർണവില പരിശോധിക്കാം

ഇന്നത്തെ വെള്ളി വില

അതേസമയം ഇന്ന് വെള്ളി വില അമ്പത് പൈസ വർധിച്ചു. ഇന്നലെ കുറഞ്ഞ 50 പൈസ അതേപടി കൂടിയിരിക്കുകയാണ്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 80 രൂപയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News