Gold rate: സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്‌, ഒരു പവന്‍ സ്വര്‍ണം 37,000 രൂപയിലെത്തി

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്‌. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തുന്നത്.

Written by - Zee Hindustan Malayalam Desk | Last Updated : Jan 21, 2021, 06:53 PM IST
  • ഇന്ന് സ്വര്‍ണം (Gold) ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് വര്‍ദ്ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 37,000 രൂപയും, ഒരു ഗ്രാമിന് 4,625 രൂപയും ആയി വര്‍ദ്ധിച്ചു.
  • തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതിരുന്ന സ്വര്‍ണവിലയില്‍ (Gold rate) ചൊവ്വാഴ്ച മുതലാണ് വര്‍ദ്ധനവ് രേഖപ്പെടുത്തിയത്.
Gold rate: സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്‌,  ഒരു പവന്‍  സ്വര്‍ണം  37,000 രൂപയിലെത്തി

Kochi: സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്‌. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തുന്നത്.

ഇന്ന് സ്വര്‍ണം (Gold) ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് വര്‍ദ്ധിച്ചത്.  ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 37,000 രൂപയും, ഒരു ഗ്രാമിന് 4,625 രൂപയും ആയി വര്‍ദ്ധിച്ചു. 

തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതിരുന്ന സ്വര്‍ണവിലയില്‍  (Gold rate) ചൊവ്വാഴ്ച മുതലാണ് വര്‍ദ്ധനവ് രേഖപ്പെടുത്തിയത്.  തിങ്കളാഴ്ച വരെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ   36,400ലായിരുന്നു സ്വര്‍ണവില (Gold price). എന്നാല്‍, കഴിഞ്ഞ  മൂന്ന് ദിവസത്തിനുള്ളില്‍  600 രൂപയാണ് വര്‍ദ്ധിച്ചിരിയ്ക്കുന്നത്.

രാജ്യാന്തര വിഷയങ്ങളുടെ പ്രതിഫലനമാണ് സ്വര്‍ണവിലയില്‍ കാണുന്നത് എന്നാണ്  വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്.   കോവിഡ് വാക്‌സിന്‍  (Covid Vaccine) എത്തിയതും രാജ്യാന്തര തലത്തില്‍ വിപണിയെ ഉണര്‍ത്തിയിരുന്നു.

Also read: Gautam Gambhir: രാമക്ഷേത്ര നിര്‍മ്മാണത്തിന് ഒരു കോടി രൂപ സംഭാവന നല്‍കി ഗൗതം ഗംഭീര്‍

ഈ വര്‍ഷത്തിന്‍റെ  തുടക്കത്തില്‍ 37,440 രൂപയായിരുന്നു സ്വര്‍ണത്തിന്‍റെ  വില. വരും ദിവസങ്ങളില്‍ സ്വര്‍ണ  വില വര്‍ദ്ധിക്കാനാണ് സാധ്യതയെന്നാണ് സൂചനകള്‍. 10 ഗ്രാമിന് 50,000 വരെ ഉയരാന്‍ സാധ്യത കല്പിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

More Stories

Trending News