Ladoo Giveaway: ലഡു കൈയിലുണ്ടോ ലഡു....? ട്രെൻഡിങ്ങായി ഗൂഗിൾ പേ ദീപാവലി ഓഫർ

Ladoo Giveaway: ആറ് ലഡുകൾ സ്വന്തമാക്കുന്നവർക്ക് 1000 രൂപ വരെയുള്ള ക്യാഷ്ബാക്കാണ് സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Nov 1, 2024, 02:49 PM IST
  • ല‍‍ഡു ക്യാംപെയിനുമായി ​ഗൂ​ഗുൾ പേയുടെ ദീപാവലി ഓഫർ
  • ഒക്ടോബർ ഒന്നു മുതൽ നവംബർ ഏഴ് വരെയാണ് ​ഗൂ​ഗുൾ പേ ദീപാവലി ക്യാംപെയ്ൻ
  • ഗൂ​ഗുൾ പേയിൽ മിനിമം 100 രൂപയുടെ ട്രാൻസാക്ഷൻ എങ്കിലും നടത്തണം
Ladoo Giveaway: ലഡു കൈയിലുണ്ടോ ലഡു....? ട്രെൻഡിങ്ങായി ഗൂഗിൾ പേ ദീപാവലി ഓഫർ

എല്ലാ ഫെസ്റ്റിവൽ സീസണുകളിലും വ്യത്യസ്ത ഓഫറുകളുമായി നമ്മുടെ സോഷ്യൽ മീഡിയ ആപ്പുകളും സൈറ്റുകളും കളം നിറയാറുണ്ട്. അത്തരം ആഘോഷങ്ങളിൽ ​ഏറ്റവും മുൻപന്തിയിൽ തന്നെയാണ് ഗൂ​ഗുൾ പേയുടെ സ്ഥാനം. ഇത്തവണയും പതിവ് തെറ്റിച്ചിട്ടില്ല. 

പതിവിൽ നിന്ന് വ്യത്യസ്തമായ ഒരു ല‍‍ഡു ക്യാംപെയിനുമായാണ് ​ഗൂ​ഗുൾ പേയുടെ ഇത്തവണത്തെ ദീപാവലി ആഘോഷം. അതിന്റെ ഭാഗമായി സോഷ്യൽ മീഡിയ ആകെ ലഡുവിന് വേണ്ടി ആളുകൾ നെട്ടോട്ടം ഓടുകയാണ്. ആറ് ലഡുകൾ സ്വന്തമാക്കുന്നവർക്ക് 1000 രൂപ വരെയുള്ള ക്യാഷ്ബാക്കാണ് സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്.

Read Also: സ്വർണവിലയിൽ കിതപ്പ്; ഒറ്റയടിക്ക് ഇന്ന് കുറഞ്ഞത് 560 രൂപ! 

ഒക്ടോബർ ഒന്നു മുതൽ നവംബർ ഏഴ് വരെയാണ് ​ഗൂ​ഗുൾ പേ ദീപാവലി ക്യാംപെയ്ൻ. ലഡു കൊടുത്തും വാങ്ങിയും പൈസ നേടാമെന്നതാണ് ഈ ക്യാംപെയ്ന്റെ പ്രത്യേകത. 50 രൂപ മുതൽ ആയിരത്തൊന്ന് രൂപ വരെ കിട്ടിയവരുണ്ട്. 

കളർ , ഡിസ്കോ, ട്വിങ്കിൾ , ട്രെൻഡി,ഹുഡി,ദോസ്തി എന്നാണ് ലഡ്ഡുവിന്റെ പേരുകൾ. ദീപാവലി സ്പെഷ്യൽ ലഡു കിട്ടാനായി ​ഗൂ​ഗുൾ പേയിൽ മിനിമം 100 രൂപയുടെ ട്രാൻസാക്ഷൻ എങ്കിലും നടത്തണം. മർച്ചന്റ് പേയ്മെന്റ് , മൊബൈൽ റീചാർജിങ് , അല്ലെങ്കിൽ മറ്റുള്ളവർക്ക് പണം അയച്ചു കൊടുക്കുക അങ്ങനെ വിവിധ മാർഗങ്ങളിലൂടെ ലഡു ലഭിക്കും.

മറ്റുള്ളവർക് ലഡു ഗിഫ്റ്റ് ചെയ്യാനും ലഡുവിനായി റിക്വസ്റ്റ് ചെയ്യാനും പറ്റും. അതിനാൽ തന്നെ ചാറ്റ് ബോക്സുകളിൽ എല്ലാം ആളുകൾ ലഡുവിനെ അന്വേഷിച്ച് നടക്കുകയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News