Post Office Savings: എല്ലാ മാസവും 9,000 രൂപ സ്ഥിരവരുമാനം, ഈ പോസ്റ്റോഫീസ് പദ്ധതി മികച്ചതാണ്

പ്രതിമാസ വരുമാന പദ്ധതി ഒരു മികച്ച ഓപ്ഷനാണ്. ഈ സ്കീമിൽ നിക്ഷേപിച്ച് നിങ്ങൾക്ക് എല്ലാ മാസവും ഒരു നിശ്ചിത വരുമാനം ലഭിക്കും,പണവും പൂർണ്ണമായും സുരക്ഷിതമായിരിക്കും

Written by - Zee Malayalam News Desk | Last Updated : Oct 22, 2023, 08:38 AM IST
  • പ്രതിമാസ വരുമാന സ്കീമിൽ സർക്കാർ നിലവിൽ 7.4 ശതമാനം വാർഷിക പലിശ
  • സ്ഥിരവരുമാനം വേണമെങ്കിൽ ഒരു ജോയിന്റ് അക്കൗണ്ട് തുറക്കാം
  • പദ്ധതിയിൽ നിക്ഷേപിക്കുന്നതിലൂടെ നിങ്ങൾക്ക് എല്ലാ മാസവും 9,000 രൂപ
Post Office Savings: എല്ലാ മാസവും 9,000 രൂപ സ്ഥിരവരുമാനം, ഈ പോസ്റ്റോഫീസ് പദ്ധതി മികച്ചതാണ്

ജോലിയിൽ നിന്നും വിരമിച്ച ശേഷം ഒരു സ്ഥിര വരുമാനം വേണമെങ്കിൽ പോസ്റ്റ് ഓഫീസ് സേവിംഗ് സ്കീമുകൾ തന്നെയാണ് നല്ലത്.  പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിൽ നിക്ഷേപിക്കുന്നതിലൂടെ നിങ്ങൾക്ക് എല്ലാ മാസവും 9,000 രൂപ സ്ഥിരവരുമാനം ലഭിക്കും. 

പദ്ധതിയെ കുറിച്ച് പരിശോധിക്കാം.പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി ഒരു മികച്ച ഓപ്ഷനാണ്. ഈ സ്കീമിൽ നിക്ഷേപിച്ച് നിങ്ങൾക്ക് എല്ലാ മാസവും ഒരു നിശ്ചിത വരുമാനം ലഭിക്കും, നിങ്ങളുടെ പണവും പൂർണ്ണമായും സുരക്ഷിതമായിരിക്കും.

9000 രൂപ

എല്ലാ മാസവും 9,000 രൂപയിൽ കൂടുതൽ സ്ഥിരവരുമാനം വേണമെങ്കിൽ, ഇതിനായി നിങ്ങൾ ഒരു ജോയിന്റ് അക്കൗണ്ട് തുറക്കാം. ഇതിൽ 15 ലക്ഷം രൂപ നിക്ഷേപിക്കുന്നു എന്ന് കരുതുകനിങ്ങൾക്ക് പ്രതിവർഷം 7.4 ശതമാനം എന്ന നിരക്കിൽ ലഭിക്കുന്ന പലിശ 1.11 ലക്ഷം രൂപ ആയിരിക്കും. ഇപ്പോൾ നിങ്ങൾ ഈ പലിശ 12 മാസങ്ങളിൽ തുല്യമായി വിഭജിച്ചാൽ, നിങ്ങൾക്ക് എല്ലാ മാസവും 9,250 രൂപ ലഭിക്കും. ഒറ്റ അക്കൗണ്ടിൽ നിക്ഷേപം ആരംഭിച്ചാൽ ഈ സ്കീമിൽ പരമാവധി 9 ലക്ഷം രൂപ നിക്ഷേപിക്കാം. ഇതിൽ പ്രതിവർഷം 66,600 രൂപ പലിശ ലഭിക്കും, അതായത് എല്ലാ മാസവും 5,550 രൂപ വരുമാനം.

വളരെയധികം പലിശ 

പ്രതിമാസ വരുമാന സ്കീമിൽ സർക്കാർ നിലവിൽ 7.4 ശതമാനം വാർഷിക പലിശ നൽകുന്നുണ്ട്. സ്കീമിന് കീഴിൽ, നിക്ഷേപത്തിന് ലഭിക്കുന്ന വാർഷിക പലിശ 12 മാസത്തേക്ക് മാറ്റാം. തുക പ്രതിമാസം പിൻവലിക്കുന്നില്ലെങ്കിൽ, അത് നിങ്ങളുടെ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിൽ തന്നെ നിലനിർത്താം.  ഈ തുക ആകെ തുകയ്‌ക്കൊപ്പം ചേർക്കുന്നതിലൂടെ നിങ്ങൾക്ക് കൂടുതൽ പലിശ ലഭിക്കും.

5 വർഷത്തേക്ക് നിക്ഷേപം

5 വർഷത്തേക്ക് പോസ്റ്റോഫീസിൽ നിക്ഷേപിക്കാൻ സാധിക്കുകയാണെങ്കിൽ ഇതൊരു മികച്ച പ്ലാനാണ്. പോസ്റ്റ് ഓഫീസ് പ്രതിമാസ സേവിംഗ്സ് സ്കീമിൽ നിങ്ങൾക്ക് കുറഞ്ഞത് 1,000 രൂപയും പരമാവധി 9 ലക്ഷം രൂപയും വരെ നിക്ഷേപിക്കാം. ജോയിന്റ് അക്കൗണ്ട് തുറക്കുകയാണെങ്കിൽ, അതിൽ പരമാവധി നിക്ഷേപ പരിധി 15 ലക്ഷം രൂപയായി നിശ്ചയിച്ചിട്ടുണ്ട്. ഭാര്യാഭർത്താക്കന്മാർക്ക് ഒരുമിച്ച് 15 ലക്ഷം രൂപ വരെ ജോയിന്റ് അക്കൗണ്ടിൽ നിക്ഷേപിക്കാം. ഒരു ജോയിന്റ് അക്കൗണ്ടിൽ പരമാവധി മൂന്ന് പേർക്ക് നിക്ഷേപിക്കാം.

POMIS അക്കൗണ്ട് എവിടെ തുറക്കാനാകും?

പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിലും ഒരു അക്കൗണ്ട് തുറക്കുന്നത് വളരെ എളുപ്പമാണ്. അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദർശിച്ച് നിങ്ങൾക്ക് അക്കൗണ്ട് തുറക്കാം. പൂരിപ്പിച്ച ഫോമിനൊപ്പം, അക്കൗണ്ട് തുറക്കുന്നതിന് നിശ്ചിത തുക പണമായോ ചെക്ക് വഴിയോ നിക്ഷേപിക്കാം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News