ഹോണ്ടയുടെ എക്കാലത്തെയും ജനപ്രിയ ഇരു ചക്ര മോഡലായ ആക്ടീവയുടെ ഇലക്ട്രിക് പതിപ്പ് അവതരിപ്പിക്കാൻ ഹോണ്ട. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ജനുവരി 23-ന് വാഹനത്തിൻറെ ലോഞ്ചിങ്ങ് ഉണ്ടായേക്കും. വാഹനത്തിൻറെ ടെക്നോളജിയോ ഫീച്ചറോ സംബന്ധിച്ച് ഇതുവരെ കാര്യമായ സൂചനകൾ ഒന്നുമില്ല.
ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും പ്രവർത്തനച്ചെലവ് കുറയ്ക്കുന്നതിനുമായി രൂപകൽപ്പന ചെയ്ത പുതിയ ഹൈബ്രിഡ് സാങ്കേതികവിദ്യ ഹോണ്ട പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധാരണ ഇലക്ട്രിക് വാഹനങ്ങളിലെ പോലെ റീജനറേറ്റീവ് സാങ്കേതികവിദ്യ ഉപയോഗിച്ച് റീചാർജ് ചെയ്യുന്ന തരം ബാറ്ററിയായിരിക്കും ഇതിലും ഉപയോഗിക്കുന്നത്.
തങ്ങളുടെ ബ്രിഡ് സാങ്കേതികവിദ്യയെക്കുറിച്ച് ഹോണ്ട ഇതുവരെ വിശദാംശങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, 10-15 കിലോമീറ്റർ ഇലക്ട്രിക്-ഒൺലി റൈഡിംഗ് വാഗ്ദാനം ചെയ്യാൻ കഴിഞ്ഞാൽ, ഈ നീക്കം ഇന്ത്യൻ വാഹന വിപണിയിൽ വലിയ മാറ്റമുണ്ടാക്കും.
7.68 bhp കരുത്തും 8.79 Nm ടോര്‍ക്കും നല്‍കുന്ന 110 സിസി മോട്ടോറായ അതേ പവര്‍ട്രെയിന്‍ തന്നെ ആക്ടിവ 7G-യ്ക്കും ലഭിക്കാന്‍ സാധ്യതയുണ്ട്. ആക്ടിവ 7G-ക്ക് 6G-യെക്കാള്‍ സൂക്ഷ്മമായ മാറ്റങ്ങള്‍ മാത്രമാകും ലഭിക്കും. വിലയിലും എന്തായാലും വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം. നിലവിലെ ആക്ടീവയുടെ വിലയിൽ നിന്ന് എന്തായാലും 10000 രൂപയെങ്കിലും അധികം കുറഞ്ഞത് പ്രതീക്ഷിക്കണമെന്ന് വാഹന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...