Relax...!! ITR അടയ്ക്കാന്‍ ഈ വര്‍ഷം അവസാനം വരെ സമയം....!! അറിയാം കമ്പനികള്‍ക്കും വ്യക്തികള്‍ക്കുമുള്ള സമയപരിധി

നിര്‍ണ്ണായക തീരുമാനവുമായി  കേന്ദ്ര ധനകാര്യ വകുപ്പ്.  ഇന്‍കം ടാക്‌സ് റിട്ടേണ്‍  (Income Tax Return) സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 31 വരെ നീട്ടി. 

Written by - Zee Malayalam News Desk | Last Updated : Sep 10, 2021, 03:59 PM IST
  • ITR സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 31 വരെ നീട്ടി.
  • കമ്പനികള്‍ക്കുള്ള ITR ഫയലിംഗ് സമയപരിധി 2021 നവംബര്‍ 30 മുതല്‍ 2022 ഫെബ്രുവരി 15 വരെ നീട്ടി.
Relax...!! ITR അടയ്ക്കാന്‍  ഈ വര്‍ഷം അവസാനം വരെ സമയം....!! അറിയാം കമ്പനികള്‍ക്കും വ്യക്തികള്‍ക്കുമുള്ള സമയപരിധി

New Delhi: നിര്‍ണ്ണായക തീരുമാനവുമായി  കേന്ദ്ര ധനകാര്യ വകുപ്പ്.  ഇന്‍കം ടാക്‌സ് റിട്ടേണ്‍  (Income Tax Return) സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 31 വരെ നീട്ടി. 

2020-21 സാമ്പത്തിക വര്‍ഷത്തിലെ  (Financial Year) IT റിട്ടേണ്‍  (ITR) സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 30 വരെ ആയിരുന്നു.

അക്കൗണ്ട് ഓഡിറ്റ്  (Account Audit) ചെയ്യേണ്ട ആവശ്യമില്ലാത്തവരും സാധാരണയായി ഐടിആര്‍-1  (ITR-1) അല്ലെങ്കില്‍ ഐടിആര്‍-4 (ITR-4) ഫോമുകളില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവര്‍ക്കുമാണ് ഈ അധികസമയം ലഭിക്കുക.

കമ്പനികള്‍ക്കുള്ള ITR ഫയലിംഗ് സമയപരിധി 2021 നവംബര്‍ 30 മുതല്‍ 2022 ഫെബ്രുവരി 15 വരെ   നീട്ടി. 

കൂടാതെ,  ടാക്‌സ് ഓഡിറ്റ് റിപ്പോര്‍ട്ടും  (Tax Audit Report) ഫയല്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റും ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തിയതികള്‍ ഒക്ടോബര്‍ 31, നവംബര്‍ 30 എന്നീ സമയപരിധികളില്‍ നിന്ന് യഥാക്രമം ജനുവരി 15, 2022, ജനുവരി 31, 2022 വരെ നീട്ടി.

Also Read: Unlimited Free ATM: ഈ ബാങ്കില്‍ പണമിടപാടുകള്‍ തികച്ചും സൗജന്യം ..!! ഏതാണ് ആ ബാങ്ക് എന്നറിയാമോ?

സാധാരണ റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 31 നാണ്. കോവിഡ് പ്രതിസന്ധിമൂലമാണ് ഇത് സെപ്റ്റംബര്‍ 30 വരെ നീട്ടിയത്. മാത്രമല്ല ഇന്‍കം ടാക്‌സ് ഇ- ഫയലിംഗ് പോര്‍ട്ടലില്‍ തകരാര്‍ വന്നതും ഫയലിംഗിനെ ബാധിച്ചിരുന്നു. സെപ്റ്റംബര്‍ 15 നുള്ളില്‍ പോര്‍ട്ടലിന്‍റെ  എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഇന്‍ഫോസിസിന് ധനമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആദായ നികുതി  പോർട്ടൽ രൂപകൽപ്പന ചെയ്ത ഇൻഫോസിസിൽ എഴുനൂറിലേറെ പേർ ഈ പ്രവർത്തനങ്ങളിലാണ് ഏർപ്പെട്ടിരിക്കുന്നതെന്നും ഇൻഫോസിസുമായി കേന്ദ്രധനമന്ത്രാലയം എല്ലാ ദിവസവും സമ്പർക്കം പുലർത്തുന്നതായും  കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News