ITR Alert : ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി ഈ വർഷം അവസാനം വരെ നീട്ടി

Income Tax Returns സമർപ്പിക്കാനുള്ള അവസാന തിയതി വീണ്ടും കേന്ദ്ര സർക്കാർ നീട്ടി.

Written by - Zee Malayalam News Desk | Last Updated : Sep 10, 2021, 12:01 AM IST
  • ഡിസംബർ 31യാണ് പുതിയ സമയപരിധിയെന്ന് ഇൻകം ടാക്സ് ഡിപാർട്ട്മെന്റ് അറിയിച്ചു.
  • കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് സമയപരിധി നീട്ടിയത്.
  • നേരത്തെ ജൂലൈ 31 ആയിരുന്ന ആദയ നികുതി റിട്ടേൺ സമർപ്പിക്കേണ്ട അവസാന തിയതിയായി തീരുമാനിച്ചിരുന്നത്.
  • അത് പിന്നീട് ഈ മാസം 30 വരെ നീട്ടിയിരുന്നു.
ITR Alert : ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി ഈ വർഷം അവസാനം വരെ നീട്ടി

New Delhi : Income Tax Returns സമർപ്പിക്കാനുള്ള അവസാന തിയതി വീണ്ടും കേന്ദ്ര സർക്കാർ നീട്ടി. സെപ്റ്റംബർ 30തോടെ അവസാനിക്കേണ്ട സമയപരിധി മൂന്ന് മാസത്തേക്കും കൂടിയാണ് നീട്ടിയിരിക്കുന്നത്. 

ഡിസംബർ 31യാണ് പുതിയ സമയപരിധിയെന്ന് ഇൻകം ടാക്സ് ഡിപാർട്ട്മെന്റ് അറിയിച്ചു. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് സമയപരിധി നീട്ടിയത്.

ALSO READ : SBI Account Benefits..!! SBIയില്‍ അക്കൗണ്ട് ഉണ്ടോ? എങ്കില്‍ ലഭിക്കും ഈ ആനുകൂല്യങ്ങള്‍

നേരത്തെ ജൂലൈ 31 ആയിരുന്ന ആദയ നികുതി റിട്ടേൺ സമർപ്പിക്കേണ്ട അവസാന തിയതിയായി തീരുമാനിച്ചിരുന്നത്. അത് പിന്നീട് ഈ മാസം 30 വരെ നീട്ടിയിരുന്നു. അതാണ് ഈ വർഷം അവസാം വരെ കേന്ദ്ര നീട്ടിവെച്ചിരിക്കുന്നതായി അറിയിച്ചിരുക്കുന്നത്.

ALSO READ : SBI Yono New Rule: എസ്ബിഐ ഉപഭോക്താക്കൾ ശ്രദ്ധിക്കുക.. ബാങ്ക് ഈ നിയമത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്

2020-21 വർഷത്തെ വിവിധ ഓഡിറ്റ് റിപ്പോർട്ടുകളും സമർപ്പിക്കുന്നതിൽ നികുതിദായകരും ഓഹരി ഉടമകളും നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് റിട്ടേൺ സമർപ്പിക്കേണ്ട തീയതി 2022 ജനുവരി വരെ നീട്ടി. ഒക്ടോബർ 31 വരെയായിരുന്നു നിലവിലെ സമയപരിധി.

ALSO READ : SBI Special Loan Scheme: കോവിഡ് വ്യക്തിഗത വായ്പാ പദ്ധതിയുമായി SBI

അതേസമയം പുതിയ ടാക്സ് പോർട്ടൽ അവതരിപ്പിച്ചതിന് പിന്നാലെ വിവിധ ഭാഗത്ത് നിന്ന് പരാതികൾ ഉയർന്നിരുന്നു. ഇതെ തുടർന്ന് ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തീയതി നീട്ടിയേക്കുമെന്നുള്ള റിപ്പോർട്ടുകളും ഉണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News