Investment Ideas for Under 18: ഇന്ന് നമുക്കറിയാം ചെറിയ ചെറിയ സമ്പാദ്യങ്ങൾക്ക് പോലും വലിയ പ്രാധാന്യമാണ് ഉള്ളത്. ഇത് നമ്മുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനവും ഏറെയാണ്.
സമ്പാദ്യശീലം എന്നത് ചെറുപ്രായത്തിൽ തന്നെ കുട്ടികളില്‍ വളര്‍ത്തിയെടുക്കേണ്ട ഒന്നാണ്. ചെറുപ്പത്തില്‍ കുട്ടികളെ നിക്ഷേപ പാഠങ്ങൾ പഠിപ്പിച്ചാൽ ഒരു പ്രായം കഴിയുമ്പോള്‍ അത് അവര്‍ക്ക് വലിയ നേട്ടമായി ഭവിക്കും. അതായത്, ചെറു പ്രായത്തില്‍ നടത്തുന്ന നിക്ഷേപത്തിലൂടെ കുട്ടികൾക്ക് നല്ല വരുമാനവും ലഭിക്കും.
Also Read: Horoscope Today December 18: കര്‍ക്കിടക രാശിക്കാര്‍ അവരുടെ ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് എങ്ങിനെ?
നിക്ഷേപം എന്നത് ഒരു ഒരു പ്രത്യേക ഘട്ടത്തില്‍ നാം ആരംഭിക്കുന്നു. ഇത് എത്രയും വേഗം ആരംഭിക്കുന്നുവോ അത്രയും നേട്ടങ്ങൾ ലഭിക്കും. അത്തരമൊരു സാഹചര്യത്തിൽ, 18 വയസിന് താഴെയുള്ള കുട്ടികൾ നിക്ഷേപം ആരംഭിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവർക്ക് പണം നിക്ഷേപിക്കാന്‍ സഹായകമായ ചില നിക്ഷേപപദ്ധതികള്‍ ഉണ്ട്.
Also Read: Mokshada Ekadashi December 2023: സ്വര്‍ഗ്ഗവാതില്‍ ഏകാദശി എന്നാണ്? പ്രാധാന്യം അറിയാം
അതായത്, ഒരു വ്യക്തി തന്‍റെ 18 വയസിസ്സിന് താഴെയുള്ള കുട്ടിയ്ക്കായി പണം നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കിൽ, അയാൾക്ക് മുന്‍പില്‍ നിരവധി മാർഗങ്ങളുണ്ട്. ഈ നിക്ഷേപ പദ്ധതികള്‍ ഏറെ സുരക്ഷിതമാണ് എന്ന് മാത്രമല്ല കൂടാതെ, നല്ല വരുമാനവും ഇതിൽ നിന്ന് ലഭിക്കും. ഇതുകൂടാതെ നിക്ഷേപം, സമ്പാദ്യം തുടങ്ങി നല്ല ശീലങ്ങള്‍ കുട്ടികളില്‍ വളര്‍ത്തിയെടുക്കാന്‍ ഇത് സഹായിയ്ക്കും.
18 വയസിസ്സിന് താഴെയുള്ള കുട്ടികൾക്കായി എങ്ങനെ പണം നിക്ഷേപിക്കാം? ചില പദ്ധതികള്‍ അറിയാം
1. ലൈഫ് ഇൻഷുറൻസ് (Life Insurance)
കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ ലൈഫ് ഇൻഷുറൻസ് ഒരു മികച്ച നിക്ഷേപമായി കണക്കാക്കപ്പെടുന്നു. ചെറുപ്രായത്തിൽ തന്നെ ലൈഫ് ഇൻഷുറൻസ് ആരംഭിച്ചാൽ, കുട്ടികള്‍ വലുതാവുമ്പോള്‍ ഉയർന്ന വരുമാനം ലഭിക്കും. ഇതിനുപുറമെ, നിങ്ങൾ ചെറുപ്രായത്തിൽ തന്നെ ലൈഫ് ഇൻഷുറൻസ് ആരംഭിച്ചാൽ, പ്രീമിയവും കുറയുന്നു. അതേസമയം, റിട്ടേണുകളും വർദ്ധിക്കുന്നു. കൂടാതെ, ലൈഫ് ഇൻഷുറൻസ് വഴിയും കുട്ടിയുടെ ഭാവി പരിരക്ഷിക്കാവുന്നതാണ്.
2. സ്ഥിര നിക്ഷേപം (Fixed Deposit)
കുട്ടികൾക്കായി ബാങ്കിൽ സ്ഥിര നിക്ഷേപം ആരംഭിക്കാവുന്നതാണ്. സ്ഥിര നിക്ഷേപം അല്ലെങ്കില്‍ Fixed Deposit എന്നും ഒരു സുരക്ഷിത നിക്ഷേപമായി കണക്കാക്കപ്പെടുന്നു, കുട്ടികൾ ആഗ്രഹിക്കുന്നുവെങ്കിൽ, അവർക്ക് ദീർഘകാലത്തേക്ക് സ്ഥിര നിക്ഷേപം ഉണ്ടാക്കാം. കുട്ടികൾ അവരുടെ പണം സ്ഥിര നിക്ഷേപം നടത്തുകയാണ് എങ്കില്‍ അവര്‍ക്ക് അതിൽ നല്ല തുക പലിശ നേടാനാകും. കൂടാതെ, നിങ്ങളുടെ ആഗ്രഹപ്രകാരം കാലാവധിയും തിരഞ്ഞെടുക്കാവുന്നതാണ്.
3. ആർ.ഡി (Recurring Deposit)
പണം ലാഭിക്കാൻ കുട്ടികൾ പിഗ്ഗി ബാങ്കുകൾ ഉപയോഗിക്കുന്നത് പലപ്പോഴും കാണാറുണ്ട്. കുട്ടികൾക്ക് എന്ത് പണം കിട്ടിയാലും അത് അവരുടെ പിഗ്ഗി ബാങ്കിൽ സൂക്ഷിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, കുട്ടികൾക്ക് ആ പണം പിഗ്ഗി ബാങ്കിൽ സൂക്ഷിക്കുന്നതിനുപകരം എല്ലാ മാസവും RD അക്കൗണ്ടിൽ നിക്ഷേപിക്കാം. ആർഡിയിൽ പണം നിക്ഷേപിക്കുന്നതിലൂടെ ആളുകൾക്ക് അതിൽ നല്ല തുക പലിശയും ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.