Gold Rate Today : പൊള്ളുന്ന വിലയിൽ സ്വർണവില തുടരുന്നു; ഇന്നത്തെ നിരക്ക് ഇങ്ങനെ

Kerala Gold Rate Today 16th March 2024 : ഇത് തുടർച്ചയായി രണ്ടാം ദിവസമാണ് സംസ്ഥാനത്തെ സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നത്

Written by - Jenish Thomas | Last Updated : Mar 16, 2024, 11:40 AM IST
  • ഇന്ന് ഒരു ഗ്രാം സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്ന വില 6,060 രൂപ.
  • പവന്റെ (എട്ട് ഗ്രാം) വില 48,480 രൂപയാണ്.
Gold Rate Today : പൊള്ളുന്ന വിലയിൽ സ്വർണവില തുടരുന്നു; ഇന്നത്തെ നിരക്ക് ഇങ്ങനെ

Kerala Gold Price Today 16.03.2024 : ചൂട്ട് പൊള്ളുന്ന വേനലിനെക്കാളും പൊള്ളുന്നതിപ്പോൾ മാർച്ച് മാസത്തിലെ സ്വർണവിലയാണ്. ഈ മാസത്തിന്റെ തുടക്കം മുതൽ തന്നെ സ്വർണവില കുത്തനെ വർധിച്ച് സർവ്വകാല റെക്കോർഡിലെത്തി. ഇനി ഇപ്പോൾ സ്വർണത്തിന്റെ നിരക്ക് അരലക്ഷത്തിലേക്ക് കുതിക്കുകയാണ്. അതേസമയം ഇന്ന് മാർച്ച് 16-ാം തീയതി ശനിയാഴ്ച സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ ദിവസത്തെ വില വർധനയ്ക്ക് പിന്നാലെയാണ് ഇന്ന് വില മാറ്റമില്ലാതെ സ്വർണവ്യാപാരം പുരോഗമിക്കുന്നത്. ഈ മാസം ആരംഭിച്ച് ഒരൊറ്റ തവണ മാത്രമാണ് ഇതുവരെ സ്വർണത്തിന്റെ വിലയിൽ ഇടിവ് രേഖപ്പെടുത്തിട്ടുള്ളത്.

മാർച്ച് മാസം ആരംഭിച്ച് പകുതിയാകുമ്പോൾ സ്വർണവില ഇതുവരെ ഉയർന്നിട്ടുള്ളത് 2160 രൂപയാണ്. 46,000ത്തിൽ നിന്നും പൊന്നിന്റെ വിലയാണ് 15 ദിവസങ്ങൾകൊണ്ട് 48,500 കടന്നത്. മാർച്ച് ഏഴാം തീയതിയ ചരിത്രത്തിൽ ആദ്യമായി 6,000 പിന്നിടുന്നത്. ഇത് സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവരെ മാത്രല്ല, സ്വർണവ്യാപാരികളും ആശങ്ക സൃഷ്ടിക്കുകയാണ്. വില വർധനയോടെ സ്വർണവ്യാപാരത്തിൽ ഗണ്യമായ ഇടിവ് രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്ന് വിലയിരുത്തൽ.

ALSO READ : Gold Rate Today : തൊട്ടാൽ പൊള്ളും സ്വർണവില; ഇന്നത്തെ നിരക്ക് ഇങ്ങനെ

ഇന്നത്തെ സ്വർണവില

ഇന്ന് മാർച്ച് 16-ാം തീയതി ഒരു ഗ്രാം സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്ന വില 6,060 രൂപ. പവന്റെ (എട്ട് ഗ്രാം) വില 48,480 രൂപയാണ്.

മാർച്ച് മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)

മാർച്ച് 1 - 46,320 രൂപ (240 രൂപ കൂടി, മാർച്ച് മാസത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്ക്)

മാർച്ച് 2 - 47,000 രൂപ (680 രൂപ കൂടി)

മാർച്ച് 3 - 47,000 രൂപ (വിലയിൽ മാറ്റമില്ല)

മാർച്ച് 4 - 47,000 രൂപ (വിലയിൽ മാറ്റമില്ല)

മാർച്ച് 5 - 47,560 രൂപ (560 രൂപ കൂടി) 

മാർച്ച് 6 - 47,760 രൂപ (200  രൂപ കൂടി)

മാർച്ച് 7 - 48,080 രൂപ (320  രൂപ കൂടി)

മാർച്ച് 8- 48,200 രൂപ (120  രൂപ കൂടി)

മാർച്ച് 9 - 48,600 രൂപ (400  രൂപ കൂടി. മാർച്ച് മാസത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്ക്. കൂടാതെ സ്വർണവിലയിൽ രേഖപ്പെടുത്തുന്ന സർവ്വകാല റെക്കോർഡ്)

മാർച്ച് 10 - 48,600 രൂപ (വിലയിൽ മാറ്റമില്ല)

മാർച്ച് 11 - 48,600 രൂപ (വിലയിൽ മാറ്റമില്ല)

മാർച്ച് 12 - 48,600 രൂപ (വിലയിൽ മാറ്റമില്ല)

മാർച്ച് 13 - 48,280 രൂപ (320 രൂപ കുറഞ്ഞു)

മാർച്ച് 14 - 48,480 രൂപ (200 രൂപ കൂടി)

മാർച്ച് 15 - 48,480 രൂപ (വിലയിൽ മാറ്റമില്ല)

മാർച്ച് 16 - 48,480 രൂപ (വിലയിൽ മാറ്റമില്ല)

*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ വില മുകളിൽ നൽകിയതിൽ നിന്നും ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി സ്ഥാപനമായി ബന്ധപ്പെടുക.

ഇന്നത്തെ വെള്ളി വില

അതേസമയം ഇന്ന് വെള്ളിയുടെ വില വർധിച്ചു. ഒരു ഗ്രാം വെള്ളിക്ക് 30 പൈസയാണ് കൂടിയത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 80.30 രൂപയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News