Gold Rate Today : ഈ പോക്ക് അരലക്ഷത്തിലേക്ക്... ഇന്നും സ്വർണവില കൂടി

Kerala Gold Rate Today 28th March 2024 : മാർച്ച് മാസത്തിൽ ഇതുവരെ തുടരെ സ്വർണവില കൂടിയതോടെ ഈ മാസം മാത്രം സ്വർണത്തിന് രേഖപ്പെടുത്തിട്ടുള്ളത് 3040 രൂപയുടെ വർധനവാണ്.

Written by - Jenish Thomas | Last Updated : Mar 28, 2024, 02:41 PM IST
  • ഇന്ന് ഒരു ഗ്രാം സ്വർണത്തിന് വർധിച്ചത് 35 രൂപയാണ്.
  • ഒരു പവന് കൂടിയത് 280 രൂപയാണ്.
  • ഒരു ഗ്രാം സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്ന വില 6,170 രൂപ.
  • പവന്റെ വില 49,360 രൂപയാണ്.
Gold Rate Today : ഈ പോക്ക് അരലക്ഷത്തിലേക്ക്... ഇന്നും സ്വർണവില കൂടി

Kerala Gold Price Today 28.03.2024 : സ്വർണവില വർധിച്ച് വർധിച്ച് ഇപ്പോഴിതാ അരലക്ഷത്തിന്റെ തൊട്ടരികിൽ എത്തി. മാർച്ച് മാസത്തിന്റെ തുടക്കം മുതൽ തന്നെ സ്വർണവില കുത്തനെ വർധിക്കാണ് തുടങ്ങിയതാണ്. മീന മാസത്തിലെ ചുട്ടുപ്പൊള്ളുന്ന വെയിലിനൊപ്പം സ്വർണവിലയും പൊള്ളുകയാണ്. ഇന്ന് മാർച്ച് 28-ാം തീയതി വ്യാഴാഴ്ച സ്വർണവില വീണ്ടും കുത്തനെ ഉയർന്നു. ഇത് തുടർച്ചയായി രണ്ടാം ദിവസമാണ് സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തുന്നത്. ഇതോടെ വീണ്ടും സംസ്ഥാനത്തെ സ്വർണനിരക്ക് 49000 കടന്ന് അരലക്ഷത്തിലേക്കടുക്കുകയാണ്.

മാർച്ച് മാസത്തിൽ ഇതുവരെ സ്വർണവില ഉയർന്നിട്ടുള്ളത് 3040 രൂപയാണ്. ഈ മാസത്തിന്റെ തുടക്കത്തിൽ 46,000ത്തിൽ നിന്നും പൊന്നിന്റെ വിലയാണ് ഇപ്പോൾ 49,000 രൂപയും കടന്ന് 50,000ത്തിലേക്കെത്തുന്നത്. മാർച്ച് ഏഴാം തീയതിയിൽ ചരിത്രത്തിൽ ആദ്യമായി 6,000 പിന്നിടുന്നത്. ചരിത്രത്തിൽ ആദ്യമായിട്ടാണ് സ്വർണത്തിന്റെ വില 49,000 കടക്കുന്നതും. ഇത് സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവരിൽ മാത്രല്ല, സ്വർണവ്യാപാരികളും ആശങ്ക സൃഷ്ടിക്കുന്നത്. വില വർധനയോടെ സ്വർണവ്യാപാരത്തിൽ ഗണ്യമായ ഇടിവ് രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്ന് വിലയിരുത്തൽ.

ALSO READ : Gold Rate Today : അങ്ങനെ ആശ്വസിക്കേണ്ട; ഇന്ന് സ്വർണവില കൂടി

ഇന്നത്തെ സ്വർണവില

ഇന്ന് മാർച്ച് 28-ാം തീയതി ഒരു ഗ്രാം സ്വർണത്തിന് വർധിച്ചത് 35 രൂപയാണ്. ഒരു പവന് കൂടിയത് 280 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്ന വില 6,170 രൂപ. പവന്റെ (എട്ട് ഗ്രാം) വില 49,360 രൂപയാണ്.

മാർച്ച് മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)

മാർച്ച് 1 - 46,320 രൂപ (240 രൂപ കൂടി, മാർച്ച് മാസത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്ക്)

മാർച്ച് 2 - 47,000 രൂപ (680 രൂപ കൂടി)

മാർച്ച് 3 - 47,000 രൂപ (വിലയിൽ മാറ്റമില്ല)

മാർച്ച് 4 - 47,000 രൂപ (വിലയിൽ മാറ്റമില്ല)

മാർച്ച് 5 - 47,560 രൂപ (560 രൂപ കൂടി) 

മാർച്ച് 6 - 47,760 രൂപ (200  രൂപ കൂടി)

മാർച്ച് 7 - 48,080 രൂപ (320  രൂപ കൂടി)

മാർച്ച് 8- 48,200 രൂപ (120  രൂപ കൂടി)

മാർച്ച് 9 - 48,600 രൂപ (400  രൂപ കൂടി.)

മാർച്ച് 10 - 48,600 രൂപ (വിലയിൽ മാറ്റമില്ല)

മാർച്ച് 11 - 48,600 രൂപ (വിലയിൽ മാറ്റമില്ല)

മാർച്ച് 12 - 48,600 രൂപ (വിലയിൽ മാറ്റമില്ല)

മാർച്ച് 13 - 48,280 രൂപ (320 രൂപ കുറഞ്ഞു)

മാർച്ച് 14 - 48,480 രൂപ (200 രൂപ കൂടി)

മാർച്ച് 15 - 48,480 രൂപ (വിലയിൽ മാറ്റമില്ല)

മാർച്ച് 16 - 48,480 രൂപ (വിലയിൽ മാറ്റമില്ല)

മാർച്ച് 17 - 48,480 രൂപ (വിലയിൽ മാറ്റമില്ല)

മാർച്ച് 18 - 48,320 രൂപ (120 രൂപ കുറഞ്ഞു)

മാർച്ച് 19 - 48,640 രൂപ (320 രൂപ കൂടി)

മാർച്ച് 20 - 48,640 രൂപ (വിലയിൽ മാറ്റമില്ല)

മാർച്ച് 21 - 49,440 രൂപ (800 രൂപ കൂടി. മാർച്ച് മാസത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്ക്. കൂടാതെ സ്വർണവിലയിൽ രേഖപ്പെടുത്തുന്ന സർവ്വകാല റെക്കോർഡ്)

മാർച്ച് 22 - 49,080 രൂപ (360 രൂപ കുറഞ്ഞു)

മാർച്ച് 23 - 49,000 രൂപ (80 രൂപ കുറഞ്ഞു)

മാർച്ച് 24 - 49,000 രൂപ (വിലയിൽ മാറ്റമില്ല)

മാർച്ച് 25 - 49,000 രൂപ (വിലയിൽ മാറ്റമില്ല)

മാർച്ച് 26- 48,920 രൂപ ((80 രൂപ കുറഞ്ഞു)

മാർച്ച് 27 - 49,080 രൂപ (160 രൂപ കൂടി)

മാർച്ച് 28 - 49.360 രൂപ (280 രൂപ കൂടി)

*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ വില മുകളിൽ നൽകിയതിൽ നിന്നും ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി സ്ഥാപനമായി ബന്ധപ്പെടുക.

ഇന്നത്തെ വെള്ളി വില

സ്വർണത്തിനൊപ്പം ഇന്ന് വെള്ളിയുടെ വിലയും കൂടി. ഒരു ഗ്രാം വെള്ളിക്ക് 30 പൈസയാണ് വർധിച്ചത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 80.50 രൂപയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News