റിലയൻസിൽ തലമുറം മാറ്റം തന്നെ ; റിലയൻസ് റീട്ടെയിലിന്റെ തലപ്പത്തേക്ക് മകൾ ഇഷാ എത്തുന്നു

Reliance Succession ഇത് റിലയൻസിന്റെ തലമുറ മാറ്റത്തിന്റെ തുടക്കമാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും റിലയൻസ് അതിന് മറുപടി നൽകിട്ടില്ല. 

Written by - Zee Malayalam News Desk | Last Updated : Jun 29, 2022, 07:12 PM IST
  • ഇത് റിലയൻസിന്റെ തലമുറ മാറ്റത്തിന്റെ തുടക്കമാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും റിലയൻസ് അതിന് മറുപടി നൽകിട്ടില്ല.
  • ഇപ്പോൾ ഇതാ പുതുതായി പുറത്ത് വന്ന റിപ്പോർട്ട് പ്രകാരം റിലയൻസിന്റെ റീട്ടെയിൽ വിഭാഗത്തിന്റെ തലപ്പത്തേക്ക് ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ തന്റെ മകൾ ഇഷ അമ്പാനിയെ നിയമിക്കാൻ ഒരുങ്ങുകയാണ്.
  • എന്നാൽ ഇത് സംബന്ധിച്ച് പ്രതികരിക്കാൻ റിലയൻസ് തയ്യറായിട്ടുമില്ല.
റിലയൻസിൽ തലമുറം മാറ്റം തന്നെ ; റിലയൻസ് റീട്ടെയിലിന്റെ തലപ്പത്തേക്ക് മകൾ ഇഷാ എത്തുന്നു

മുംബൈ : റിലയൻസിന്റെ തലപ്പത്തേക്ക് മക്കളുടെ പങ്കാളിത്തം കൂടി ഉറപ്പാക്കുമെന്ന് കമ്പനിയുടെ കഴിഞ്ഞ വാർഷിക യോഗത്തിൽ മുകേഷ് അമ്പാനി സൂചന നൽകിയിരുന്നു. അത് ഇത്രയും വേഗത്തിലാകുമെന്ന് ആരും കരുതിയില്ല. കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോർട്ട് പ്രകാരം റിലയൻസ് ജിയോയുടെ ഡയറക്ടർ സ്ഥാനത്ത് നിന്ന് മുകേഷ് അമ്പാനി ഒഴിയുകയും പകരം മകൻ മൂത്ത മകൻ ആകാശ അമ്പാനിയെ ചെയർമാനായി നിയമിക്കുകയും ചെയ്തു. ഇത് റിലയൻസിന്റെ തലമുറ മാറ്റത്തിന്റെ തുടക്കമാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും റിലയൻസ് അതിന് മറുപടി നൽകിട്ടില്ല. 

ഇപ്പോൾ ഇതാ പുതുതായി പുറത്ത് വന്ന റിപ്പോർട്ട് പ്രകാരം റിലയൻസിന്റെ റീട്ടെയിൽ വിഭാഗത്തിന്റെ തലപ്പത്തേക്ക് ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ തന്റെ മകൾ ഇഷ അമ്പാനിയെ നിയമിക്കാൻ ഒരുങ്ങുകയാണ്. എന്നാൽ ഇത് സംബന്ധിച്ച് പ്രതികരിക്കാൻ റിലയൻസ് തയ്യറായിട്ടുമില്ല. 

ALSO READ : Reliance Jio : റിലയൻസിൽ തലമുറമാറ്റം? മുകേഷ് അമ്പാനി ജിയോയുടെ ഡയറക്ടർ സ്ഥാനം രാജിവച്ചു; മകൻ ആകാശ് അമ്പാനി കമ്പനി ചെയർമാനായി

ആകാശ് അമ്പാനിയുടെ ഇരട്ട സഹോദരിയാണ് ഇഷ. ഇരുവരും ജിയോയുടെ റീട്ടെയിൽ വിഭാഗങ്ങളുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗങ്ങളാണ്. അടുത്തിടെയാണ് ഇളയ മകൻ ആനന്ദ് അമ്പാനി റീട്ടെയിൽ വെഞ്ചേഴ്സിന്റെ ബോർഡ് അംഗമാകുന്നത്. 

മുകേഷ് അമ്പാനിയുടെ ജിയോയിൽ നിന്നുള്ള പടിയിറക്കം സംബന്ധിച്ചുള്ള വിവരം ടെലികോം കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ചിന് കൈമാറുകയും ചെയ്തിരുന്നു. കൂടാതെ കമ്പനി രമിന്ദെർ സിങ് ഗുജറാൾ കെ വി ചൗധരി എന്നിവരെ അഡീഷ്ണൽ ഡയറക്ടർമാരായി നിയമിക്കുകയും ചെയ്തു. അഞ്ച് വർഷത്തേക്ക് സ്വതന്ത്ര ചുമതലയിലാണ് ഇരുവരുടെയും നിയമനം. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News