പ്രമുഖ സംരംഭകനും യുട്യൂബറുമായ അലഖ് പാണ്ഡെ ഫിസിക്സ് വാലാ എന്ന തന്റെ എഡ്ടെക് സ്ഥാപനം ദക്ഷിണേന്ത്യലേക്ക് വ്യാപിക്കാൻ ഒരുങ്ങുന്നു. ഇതിന്റെ ആദ്യ പടിയായി കേരള ആസ്ഥാനമായി പ്രവർത്തിക്കുന്ന എഡ്ടെക് കമ്പനിയായ സൈലം ലേർണിങ്ങിന്റെ 50 ശതമാനം ഓഹരി ഫിസിക്സ് വാലാ സ്വന്തമാക്കി. 500 കോടിക്കാണ് സൈയ്ലെത്തിന്റെ പകുതി ഓഹരി വടക്കെ ഇന്ത്യയിലെ പ്രമുഖ എഡ്ടെക് കമ്പനി സ്വന്തമാക്കിയത്.
മൂന്ന് വർഷത്തേക്കാണ് 500 കോടിക്ക് സൈയ്ലത്തിന്റെ ഓഹരി ഫിസിക്സ് വാലാ വാങ്ങിയത്. സൈലത്തിൽ ഫിസിക്സ് വാലാ നടത്തുന്ന തന്ത്രപരമായ ഇക്വിറ്റിയും ക്യാഷ് നിക്ഷേപങ്ങളും പങ്കാളിത്തത്തിൽ ഉൾപ്പെടുന്നു. ദക്ഷിണേന്ത്യയിലെ ഓപ്പറേഷനുകളിലേക്കും പിഡബ്ല്യു സാന്നിധ്യത്തിലേക്കും സംയുക്ത മുന്നേറ്റം സാധ്യമാക്കും. സൈലത്തിന് പുറമെ ഫിസിക്സ് വാല ദക്ഷിണേന്ത്യൻ എഡ്ടെക് കമ്പനികളുമായി കൈകോർക്കാൻ ശ്രമിക്കുന്നുണ്ടെന്ന് അലഖ് പാണ്ഡെ അറിയിച്ചു.
ALSO READ : ശമ്പളം മാത്രം 109 കോടി വാങ്ങുന്നൊരാൾ: അവസാനിക്കാത്ത കഠിനാധ്വാനത്തിൻറെ കഥ
മലയാളിയായ ഡോ. അനന്തു എസ് ആരംഭിച്ച സ്റ്റാർട്ടഅപ് എഡ്ടെക് സ്ഥാപനമാണ് സൈലം ലേർണിങ്. കേരളത്തിൽ വ്യക്തമായ മാർക്കറ്റ് നേടിയതിന് ശേഷം കേരളത്തിന് പുറത്ത് മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ തങ്ങളുടെ ബിസിനെസ് വ്യാപിക്കാൻ ഒരുങ്ങുമ്പോഴാണ് ഫിസിക്സ് വാലയുമായിട്ടുള്ള വ്യാപാര കരാർ. യുട്യൂബിലൂടെ 30 ലക്ഷം വിദ്യാർഥികൾക്കാണ് സൈലം സൗജന്യമായി ക്ലാസെടുത്ത് നൽകുന്നത്. അതും വിവിധ 30 യുട്യൂബ് ചാനലുകൾ വഴി.
ഒരു ലക്ഷം പെയ്ഡ് വിദ്യാർഥികളെ സൈലത്തിന് ഓൺലൈൻ ക്ലാസിലൂടെ നേടാൻ സാധിച്ചിട്ടുണ്ട്. ഇവയ്ക്ക് പുറമെ സൈലത്തിന്റെ വിവിധ ഇടങ്ങളിലുള്ള ഓഫ്ലൈൻ സ്ഥാപനങ്ങളിലൂടെ 30,000 വിദ്യാർഥികളും പഠിക്കുന്നുണ്ട്. കൂടാതെ വിവിധ സ്കൂളുകളുമായി ചേർന്ന പ്രവർത്തിച്ച് പ്രത്യേക വിദ്യാഭ്യാസ അധിഷ്ഠിത പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...