PPF: ദിവസേന 34 രൂപ പിപിഎഫിൽ നിക്ഷേപിക്കൂ 26 ലക്ഷം നേടൂ...!! എങ്ങനെ നിക്ഷേപിക്കണം? നിങ്ങളറിയേണ്ട കാര്യങ്ങള്‍

PPF രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള  വിശ്വാസ്യതയുള്ള   പദ്ധതികളില്‍ ഒന്നാണ്. 

Written by - Zee Malayalam News Desk | Last Updated : Aug 13, 2021, 05:54 PM IST
  • പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട് (Public Provident Fund) അഥവാ പിപിഎഫിന്‍റെ (PPF) നിക്ഷേപ കാലാവധി 15 വര്‍ഷമാണ്‌.
  • 1,000 രൂപ മുതല്‍ ഒന്നര ലക്ഷം രൂപ വരെ പ്രതി വര്‍ഷം ഈ പദ്ധതിയില്‍ നിക്ഷേപിക്കാന്‍ സാധിക്കും.
  • നിങ്ങള്‍ക്കറിയുമോ? ദിവസേന കുറഞ്ഞത് 34 രൂപയെങ്കിലും നിക്ഷേപിക്കുന്നവർക്ക് നേടാന്‍ കഴിയുന്നത്‌ വന്‍ തുകയാണ്
PPF: ദിവസേന 34 രൂപ പിപിഎഫിൽ നിക്ഷേപിക്കൂ  26  ലക്ഷം നേടൂ...!! എങ്ങനെ നിക്ഷേപിക്കണം?  നിങ്ങളറിയേണ്ട കാര്യങ്ങള്‍

Public Provident Fund: PPF രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള  വിശ്വാസ്യതയുള്ള   പദ്ധതികളില്‍ ഒന്നാണ്. 

പബ്ലിക് പ്രൊവിഡന്‍റ്  ഫണ്ട്  (Public Provident Fund) അഥവാ പിപിഎഫിന്‍റെ  (PPF)  നിക്ഷേപ കാലാവധി 15 വര്‍ഷമാണ്‌.  1,000 രൂപ മുതല്‍  ഒന്നര ലക്ഷം  രൂപ വരെ പ്രതി വര്‍ഷം ഈ  പദ്ധതിയില്‍ നിക്ഷേപിക്കാന്‍ സാധിക്കും.   കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നിക്ഷേപ പദ്ധതിയായതിനാല്‍  നിക്ഷേപകരുടെ മൂലധനത്തിന്മേലുളള സുരക്ഷയും ഉറപ്പുള്ള ആദായവും PPF നല്‍കുമെന്നതിനാല്‍ ഈ സമ്പാദ്യ പദ്ധതിയില്‍ പങ്കുചേരുന്നവര്‍  ഏറെയാണ്‌.

മൂലധനത്തിന്മേലുളള സുരക്ഷയും ഉറപ്പുള്ള ആദായവും ഒപ്പം നികുതിയിനത്തില്‍   ഏറെ ആനുകൂല്യവും  നല്‍കുന്നതിനാല്‍ PPF ല്‍ നിക്ഷേപം നടത്താന്‍  ഇന്ന് ആളുകള്‍ കൂടുതല്‍  താത്പര്യം കാട്ടുന്നുണ്ട്.
 
എനാല്‍, നിങ്ങള്‍ക്കറിയുമോ?  ദിവസേന കുറഞ്ഞത് 34 രൂപയെങ്കിലും നിക്ഷേപിക്കുന്നവർക്ക്  നേടാന്‍ കഴിയുന്നത്‌ വന്‍ തുകയാണ് എന്ന വിവരം?  ദിവസേന 34 രൂപ, അതായത്  മാസം 1,000 രൂപ, വളരെ കുറഞ്ഞ നിക്ഷേപത്തിലൂടെ  നിങ്ങളുടെ  സമ്പാദ്യം  ലക്ഷങ്ങളായി ഇരട്ടിക്കും.....!!

PPF സമ്പാദ്യ പദ്ധതിയുടെ നേട്ടങ്ങള്‍  എന്തൊക്കെയെന്നറിയുമോ?

 രാജ്യത്തെ ഏറ്റവുമധികം പലിശ നല്‍കുന്ന സുരക്ഷിത സമ്പാദ്യ പദ്ധതിയാണ്  PPF. കൂടാതെ, മെച്യൂരിറ്റി തുകയിലും ആദായനികുതി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്.  നിലവില്‍  കേന്ദ്ര സര്‍ക്കാര്‍  PPF നിക്ഷേപങ്ങൾക്ക് 7.1% ആണ്  പലിശ നല്‍കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി   പിപിഎഫ് പലിശ നിരക്കുകൾ മാറ്റമില്ലാതെ തുടർന്നുവരികയാണ്.  

പിപിഎഫ് നിക്ഷേപത്തിന്‍റെ കാലാവധി  15 വർഷമാണ്.  15 വർഷത്തിനു ശേഷം  നിക്ഷേപകർക്ക് ഫണ്ട് പിൻവലിക്കണോ അതോ കുറഞ്ഞത് 5 വർഷത്തേക്ക് കൂടി നിക്ഷേപം ദീര്‍ഘിപ്പിക്കണോ എന്ന് തീരുമാനിക്കാം.

ദിവസേന  34 രൂപ നിക്ഷേപിക്കുന്നതിലൂടെ നിങ്ങൾക്ക് 26 ലക്ഷം രൂപ എങ്ങനെ സമ്പാദിക്കാന്‍ കഴിയും?  

നിക്ഷേപകന് PPF ല്‍   ദിവസേന വെറും  34  രൂപയാണ് നിക്ഷേപിക്കേണ്ടത്.  അതായത് മാസം 1,000 രൂപ.  15 വര്‍ഷത്തേയ്ക്കാണ് ഈ തുക മാസാമാസം നിക്ഷേപിക്കേണ്ടത്. അതായത് വര്‍ഷം 12,000 രൂപ.   15 വർഷത്തിനു ശേഷം  നിങ്ങളുടെ പിപിഎഫ് അക്കൗണ്ടിലെ  നിക്ഷേപം 3.25 ലക്ഷം രൂപയായി മാറും, അതിൽ 1.80 ലക്ഷം നിങ്ങളുടെ നിക്ഷേപവും 1.45 ലക്ഷം നിങ്ങളുടെ നിക്ഷേപത്തിന്‍റെ പലിശയും ആയിരിക്കും.

Also Read:  PPF അക്കൗണ്ട് കുട്ടികളുടെ പേരില്‍ തുടങ്ങാം, സമ്പാദ്യവും ഒപ്പം കുട്ടികളുടെ ഭാവിയും സുരക്ഷിതമാക്കാം

ഈ തുക അടുത്ത അഞ്ച് വർഷത്തേക്ക് സ്കീമിൽ  തുടരാൻ നിങ്ങൾക്ക്  തീരുമാനിക്കാം, അതിനുശേഷം നിങ്ങളുടെ നിക്ഷേപം 5.32 ലക്ഷം രൂപയായി മാറും. പോളിസി 5 വർഷത്തേക്ക് കൂടി നീട്ടുന്നത് നിങ്ങളുടെ നിക്ഷേപം 8.24 ലക്ഷമായി ഉയർത്തും.

Also Read: PPF: കാലാവധിയ്ക്ക് മുമ്പ് PPF തുക പിന്‍വലിയ്ക്കുവാന്‍ നിക്ഷേപകന് സാധിക്കുമോ?

ഇപ്രകാരം  5 തവണ നിക്ഷേപം 5 വര്‍ഷത്തേയ്ക്ക്  ദീര്‍ഘിപ്പിക്കുന്നതിലൂടെ  നിക്ഷേപകന് ലഭിക്കുക  26  ലക്ഷം രൂപയാണ്..!! 

ബാങ്ക് നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക് വളരെ കുറവായ സാഹചര്യത്തില്‍ നിക്ഷേപം ബുദ്ധിപൂര്‍വ്വം തിരഞ്ഞെടുക്കേണ്ടത് ആവശ്യമാണ്...

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News