SBI Rs 295 Deduction: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (State Bank of India - SBI) രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കാണ്. ഇത് ആയിരക്കണക്കിന് ശാഖകളിലൂടെ ഉപഭോക്താക്കൾക്ക് സേവനം നൽകുന്നു. എസ്ബിഐയെ മിക്കവാറും ബാങ്കർ എന്ന് വിളിക്കാറുണ്ട്. വിശാലമായ ശാഖാ ശൃംഖലകളോടെ, രാജ്യത്തെ ഗ്രാമീണ, ഇടത്തരം ജനവിഭാഗങ്ങളെ കോര്‍ത്തിണക്കി വിജയകരമായി പരിപാലിക്കുകയാണ് SBI.
രാജ്യത്തെ കോടിക്കണക്കിന് ആളുകള്‍ക്ക് തങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ക്കായി SBI-യെ ആണ് ആശ്രയിക്കുന്നത്. അതായത്, നമുക്കറിയാം, എസ്‌ബിഐയില്‍ അക്കൗണ്ട് ഇല്ലാത്തവര്‍ ഇന്ന് വിരളമാണ്.
SBIയില്‍ അക്കൗണ്ട് ഉള്ളവരാണോ നിങ്ങള്‍, എങ്കില്‍ ഒരു കാര്യം നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. അടുത്തിടെ ബാങ്ക് നിങ്ങളുടെ സേവിംഗ് അക്കൗണ്ടിൽ നിന്ന് കുറച്ച് പണം ഡെബിറ്റ് ചെയ്തിട്ടുണ്ടാകും.
Also Read: Bribe Case Video: ബിജെപി എംഎൽഎയുടെ മകന്‍ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയില്‍!! വീഡിയോ വൈറല്‍
പല SBI സേവിംഗ്സ് അക്കൗണ്ട് ഉടമകളും തങ്ങളുടെ അക്കൗണ്ടിൽ നിന്ന് ബാങ്ക് 295 രൂപ കുറച്ചതായി പരാതിപ്പെട്ടിരുന്നു. അതായത്, പല എസ്ബിഐ ഉപഭോക്താക്കളും തങ്ങളുടെ സേവിംഗ്സ് അക്കൗണ്ടിൽ നിന്ന് ബാങ്ക് 295 രൂപ കുറച്ചെന്നും അത് തിരിച്ച് ക്രെഡിറ്റ് ചെയ്തില്ലെന്നും പരാതിപ്പെട്ടിരുന്നു. അതനുസരിച്ച്, ഇത്തരത്തില്‍ ബാങ്ക് 295 രൂപ കുറച്ചത് എന്തിനെന്ന കാരണം നിങ്ങള്‍ തേടുകയാണ് എങ്കില്‍ അതിനുള്ള ഉത്തരം ഞങ്ങളുടെ പക്കല്‍ ഉണ്ട്.
യഥാർത്ഥത്തിൽ, NACH നല്‍കിയ ബാധ്യതകൾ കാരണമാണ് നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം ഡെബിറ്റ് ചെയ്യാന്‍ ബാങ്ക് നിര്‍ബന്ധിതമായത്. ഇത് മനസിലാക്കാൻ, നിങ്ങൾ ആദ്യം NACH എന്താണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ആനുകാലിക പേയ്‌മെന്‍റുകൾ എളുപ്പമാക്കുന്നതിന് നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (National Payments Corporation of India - NPCI) സൃഷ്‌ടിച്ചതാണ് നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിംഗ് ഹൗസ് (National Automated Clearing House - NACH).
ഇനി NACH എന്താണ് ചെയ്യുന്നത് എന്ന് നോക്കാം. നിങ്ങള്‍ക്കറിയാം, നിങ്ങളുടെ അക്കൗണ്ടിൽ നിന്നുള്ള EMI-കൾ സ്വയമേവ പേയ്‌മെന്‍റ് നടത്തുന്നതിന് NACH ഉപയോഗിക്കുന്നു. അതിനാൽ, നിങ്ങൾ EMI-യിൽ എന്തെങ്കിലും വാങ്ങുമ്പോഴോ ലോൺ എടുക്കുമ്പോഴോ, ഒരു നിശ്ചിത തീയതിയിൽ നിങ്ങളുടെ സേവിംഗ് അക്കൗണ്ടിൽ നിന്ന് തുക കുറയ്ക്കും, നിശ്ചിത തീയതിക്ക് ഒരു ദിവസം മുമ്പ് മുതൽ നിങ്ങളുടെ അക്കൗണ്ടിൽ മതിയായ ബാലൻസ് സൂക്ഷിക്കേണ്ടതുണ്ട്. അതായത്, എല്ലാ മാസവും 5-ന് EMI കുറയ്ക്കണമെങ്കിൽ, 4 ന് പര്യാപ്തമായ തുക നിങ്ങളുടെ അക്കൗണ്ടിൽ ഉണ്ടായിരിക്കണമെന്നത് നിര്‍ബന്ധമാണ്.
അതേസമയം, ഏതെങ്കിലും കാരണവശാല്‍ മതിയായ ബാലൻസ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടാൽ, ബാങ്ക് 250 രൂപ പിഴ ഈടാക്കുന്നു. ഈ പിഴയ്ക്ക് 18% ജിഎസ്ടിയും ഈടാക്കും. അതിനാൽ, 250 രൂപയുടെ 18%= രൂപ 45. ആകെ തുക 250 + രൂപ 45 = 295 രൂപ. അതിനാൽ, NACH EMI ബൗൺസ് ചെയ്തതതിന്‍റെ പിഴയായാണ് ബാങ്ക് നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് 295 രൂപ കുറച്ചിരിയ്ക്കുന്നത്.
295 രൂപ കുറച്ചതിന്‍റെ കാരണം വ്യക്തമാക്കിയ ബാങ്ക് ആ തുക തിരികെ ലഭിക്കില്ല എന്നും വ്യക്തമാക്കി. കൂടാതെ, ഇത്തരത്തില്‍ EMI യിലൂടെ പണം തിരിച്ചടയ്ക്കുന്ന ഉപയോക്താക്കള്‍ തങ്ങളുടെ അക്കൗണ്ടില്‍ പര്യാപ്തമായ പണം ഉണ്ടാവാന്‍ ശ്രദ്ധിക്കുക. ഇതുവഴി നിങ്ങളുടെ സമ്പാദ്യത്തില്‍ നിന്നും പണം നഷ്ടപ്പെടുന്നത് തടയാന്‍ സാധിക്കും....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...