ന്യൂ ഡൽഹി : യുക്രൈന് മേൽ റഷ്യ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കുത്തനെ ഉയർന്ന എണ്ണ വില രാജ്യത്തെ ബാധിക്കാതെ പിടിച്ച് നിർത്താൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാർ. ആഗോള വിപണിയിൽ എണ്ണ വില ഉയർന്ന സാഹചര്യവും എണ്ണയുടെ വിൽപനയും സൂക്ഷ്മമായി പരിശോധിക്കുകയാണെന്നും കേന്ദ്ര പെട്രോളീയം മന്ത്രാലയം വ്യക്തമാക്കി.
ആഗോള വിപണിയിലെ എണ്ണ വില രാജ്യത്തെ ജനങ്ങളെ ബാധിക്കാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രാലയം പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു. കൂടാതെ എണ്ണ വില പിടിച്ച് നിർത്താൻ കരുതൽ ഇന്ധനം മാർക്കറ്റിലേക്ക് ഇറക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
നവംബർ 4ന് ശേഷം 113 ദിവസങ്ങളിലായി എണ്ണ വില മാറ്റമില്ലാതെ തുടരുകയാണ്. ദീപവലിയുടെ തലദിവസം ഇന്ധന വിലയ്ക്ക് മുകളിലുള്ള കേന്ദ്രത്തിന്റെ എക്സൈസ് ഡ്രൂട്ടിയും കേന്ദ്രം വെട്ടികുറച്ചിരുന്നു. എന്നാൽ നിലവിൽ റഷ്യയും യുക്രൈനും തമ്മിലുള്ള പ്രശ്നം രൂക്ഷമായതോടെ രാജ്യത്തെ ഇന്ധന വീണ്ടും വർധിക്കുന്ന സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്.
ഇരു രാജ്യങ്ങൾക്കിടലുണ്ടായ പ്രശ്നത്തിൽ കുത്തനെ ഉയർന്ന് എണ്ണ വിലയിൽ ഇന്നലെ ഫെബ്രുവരി 25നാണ് അൽപമെങ്കിലും കുറവ് രേഖപ്പെടുത്തിയതെന്ന് അന്താരാഷ്ട്ര വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ഫെബ്രുവരി 24ന് റഷ്യ യുക്രൈനിലേക്ക് അതിക്രമിച്ച കയറിയപ്പോൾ ക്രൂഡോയിലിന്റെ വില ബാരലിന് 100 ഡോളറിന് മുകളിലായി. 2014ന് ശേഷം ആദ്യമായിട്ടാണ് ക്രൂഡ് ഓയിലിന്റെ വില 100 ഡോളർ പിന്നിടുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.