SBI Big Alert: ബാങ്ക് തട്ടിപ്പ് വ്യാപകമാകുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ SBI. SMS വഴി ലഭിക്കുന്ന എംബഡഡ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് ബാങ്ക് ഒരു ട്വീറ്റിലൂടെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി.
SBI അയയ്ക്കുന്ന സന്ദേശങ്ങള്‍ തിരിച്ചറിയാന്‍ എപ്പോഴും ബാങ്ക് നല്‍കുന്ന കോഡ് ശ്രദ്ധിക്കണമെന്നും സന്ദേശത്തില്‍ പറയുന്നു. SBI യുടെ ട്വീറ്റ് SMS വഴി വ്യാപകമായി പ്രചരിക്കുന സന്ദേശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
“#YehWrongNumberHai, KYC തട്ടിപ്പിന്‍റെ ഒരു ഉദാഹരണം ഇതാ. അത്തരം SMS ഒരു വഞ്ചനയിലേക്ക് നയിച്ചേക്കാം, നിങ്ങളുടെ സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെടാം. ഇതില്‍ പറഞ്ഞിരിയ്ക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. എസ്എംഎസ് ലഭിക്കുമ്പോൾ എസ്ബിഐയുടെ ഹ്രസ്വ കോഡ് പരിശോധിക്കുക. ജാഗ്രത പാലിക്കുക, #SafeWithSBI തുടരുക.”, SBI യുടെ ട്വീറ്റില്‍ പറയുന്നു.
Here is an example of #YehWrongNumberHai, KYC fraud. Such SMS can lead to a fraud, and you can lose your savings. Do not click on embedded links. Check for the correct short code of SBI on receiving an SMS. Stay alert and stay #SafeWithSBI.#SBI #AmritMahotsav pic.twitter.com/z1goSyhGXq
— State Bank of India (@TheOfficialSBI) March 4, 2022
SBI യുടെ സന്ദേശത്തില്‍ പറയുന്ന പ്രധാന കാര്യങ്ങള്‍ അറിയാം
1. SBI അയയ്ക്കുന്ന സന്ദേശങ്ങള്‍ക്ക് സമാനമായ രീതിയിലാണ് ഇത്തരം തട്ടിപ്പ് സന്ദേശങ്ങള്‍ എത്തുക
2. ഈ വ്യാജ SMS സന്ദേശങ്ങളില്‍ ഒരു ലിങ്ക് ഉണ്ടായിരിയ്ക്കും. അബദ്ധവശാല്‍ അതില്‍ ക്ലിക്ക് ചെയ്‌താല്‍ ഹാക്കർമാർക്ക് ഉപഭോക്താവിന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് കടക്കാന്‍ സാധിക്കും. പിന്നീട് എന്തു സംഭവിക്കും എന്ന് പറയേണ്ടതില്ല. നിമിഷങ്ങള്‍ക്കുള്ളില്‍ നിങ്ങളുടെ അക്കൗണ്ട് ശൂന്യമാകും.
3 SMS വഴി ബാങ്ക് ഒരിയ്ക്കലും KYC ആവശ്യപ്പെടില്ല എന്ന കാര്യം ഓര്‍ക്കുക.
4. KYC ആവശ്യപ്പെട്ടുകൊണ്ടുള്ള വ്യാജ SMS ഇപ്രകാരമാണ്. “പ്രിയ ഉപഭോക്താവേ, നിങ്ങളുടെ SBI രേഖകൾ കാലഹരണപ്പെട്ടു. നിങ്ങളുടെ അക്കൗണ്ട് 24 മണിക്കൂറിനുള്ളിൽ ബ്ലോക്ക് ചെയ്യപ്പെടും. ദയവായി ഇവിടെ ക്ലിക്ക് ചെയ്ത് നിങ്ങളുടെ KYC അപ്‌ലോഡ് ചെയ്യുക- http://ibit.ly/oMwK.”
5. ഇത്തരം തട്ടിപ്പുകളില്‍പെടാതിരിയ്ക്കാന്‍ SBI മുന്നറിയിപ്പ് നല്‍കുന്നു. SBI നല്‍കുന്ന സന്ദേശം ഇപ്രകാരമാണ്. SMS വഴി ലിങ്ക് നല്‍കി SBI ഒരിയ്ക്കലും KYC ആവശ്യപ്പെടില്ല. ജാഗരൂകരായിരിക്കുക, #StaysafwithSBI"
ഇത്തരം സന്ദേശങ്ങൾ ലഭിക്കുകയാണെങ്കിൽ വളരെ ശ്രദ്ധാലുവായിരിക്കാനും പ്രതികരിക്കാതിരിയ്ക്കാനും ശ്രദ്ധിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...