അഞ്ച് വർഷത്തെ റിക്കറിംഗ് ഡെപ്പോസിറ്റ് സ്കീമുകളുടെ പലിശ നിരക്ക് 6.5 ശതമാനത്തിൽ നിന്ന് 6.7 ശതമാനമായി ഉയർത്തിയിരിക്കുകയാണ് സർക്കാർ. വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടന്നത്. മറ്റ് ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കിൽ നിലവിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. ധനമന്ത്രാലയത്തിന്റെ സർക്കുലർ പ്രകാരം സേവിംഗ്സ് അക്കൗണ്ടിനും നിലവിലുള്ള 4 ശതമാനം വാർഷിക പലിശ നിരക്ക് പഴയതുപോലെ തന്നെ നിലനിർത്തും.
പിപിഎഫ് നിരക്കുകളിലും മാറ്റമില്ല
പിപിഎഫ് ഉൾപ്പെടെയുള്ള മറ്റെല്ലാ ചെറുകിട സമ്പാദ്യ പദ്ധതികളുടെയും പലിശ നിരക്കിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. വെള്ളിയാഴ്ച ധനമന്ത്രാലയം പുറത്തിറക്കിയ സർക്കുലർ പ്രകാരം ഒരു വർഷത്തെ സ്ഥിരനിക്ഷേപത്തിന് 6.9 ശതമാനം പലിശ തന്നെ തുടരും. രണ്ട് വർഷത്തെയും മൂന്ന് വർഷത്തെയും സ്ഥിര നിക്ഷേപങ്ങളുടെ പലിശ 7 ശതമാനവും അഞ്ച് വർഷത്തെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ 7.5 ശതമാനവുമാണ്.
സർക്കുലർ പ്രകാരം സുകന്യ സമൃദ്ധി അക്കൗണ്ടിലെ നിക്ഷേപങ്ങളുടെ പലിശ നിരക്കും 8 ശതമാനമായി നിലനിർത്തിയിട്ടുണ്ട്. പ്രധാനമായും പോസ്റ്റ് ഓഫീസുകൾ നടത്തുന്ന ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കാണ് ഓരോ പാദത്തിലും സർക്കാർ മാറ്റുന്നത്.
ഈ സ്കീമുകളുടെ നിലവിലെ പലിശ നിരക്കുകൾ
സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീമിൽ (SCSS) 8.2 ശതമാനം പലിശ തുടർന്നും ലഭ്യമാകും. പ്രതിമാസ വരുമാന അക്കൗണ്ട് (എംഐഎസ്) സ്കീമിന്റെ പലിശ 7.4 ശതമാനവും നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിന് (എൻഎസ്‌സി) 7.7 ശതമാനവും പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) സ്കീമിന് 7.1 ശതമാനവുമാണ്. കിസാൻ വികാസ് പത്രയുടെ (കെവിപി) പലിശ നിരക്ക് 7.5 ശതമാനമാണ്, 115 മാസത്തിനുള്ളിൽ ഇത് കാലാവധി പൂർത്തിയാകും.
ചെറിയ തുക നിക്ഷേപിക്കാൻ
സർക്കാർ ചെറുകിട സമ്പാദ്യ പദ്ധതികളിൽ നിക്ഷേപിക്കുന്നത് എപ്പോഴും സുരക്ഷിതമാണ്. വളരെ ചെറിയ തുക (കുറഞ്ഞത് 100 രൂപ) ഉപയോഗിച്ച് പോലും നിക്ഷേപം ആരംഭിക്കാം. ഈ ഓപ്ഷനുകളിൽ നിക്ഷേപിക്കുന്ന തുകയുടെ സുരക്ഷിതത്വം സർക്കാർ തന്നെയാണ് നമ്മുക്ക് ഉറപ്പുനൽകുന്നത്. പോസ്റ്റ് ഓഫീസുകൾ വഴി വാഗ്ദാനം ചെയ്യുന്ന ഈ ചെറുകിട സമ്പാദ്യ പദ്ധതികൾക്ക് രാജ്യത്തുടനീളം ധാരാളം നിക്ഷേപകരുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.