നിങ്ങൾ 60 വയസ്സിന് മുകളിലുള്ള പൗരനാണോ നിർബന്ധമായും നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഈ പ്രായത്തിനുശേഷം, മിക്ക ആളുകൾക്കും സ്ഥിര വരുമാനത്തിന് ഓപ്ഷനുകളുണ്ട്. ബാങ്കുകളുടെയും സർക്കാരിന്റെയും ചില സമ്പാദ്യ, നിക്ഷേപ പദ്ധതികൾ ഇതിന് നിങ്ങളെ സഹായിക്കും. ഈ സ്കീമുകളിൽ നിഷേപിക്കുന്നതിലൂടെ, സ്ഥിരമായ പലിശയുടെ രൂപത്തിൽ നിങ്ങൾക്ക് നല്ലൊരു തുക ലഭിക്കും. ഇതുകൂടാതെ, നിങ്ങൾക്ക് നികുതി ഇളവും ലഭിക്കും. നിങ്ങൾക്ക് നല്ല വരുമാനം ഉറപ്പുനൽകുന്ന ഇത്തരം 3 സ്കീമുകളെ കുറിച്ച് പരിശോധിക്കാം.
സീനിയർ സിറ്റിസൺ സേവിംഗ് സ്കീം
60 വയസ്സിന് മുകളിലുള്ള ഉപഭോക്താക്കൾക്ക് സീനിയർ സിറ്റിസൺ സേവിംഗ് സ്കീമിൽ (SCSS) നിക്ഷേപിക്കാം. ഈ സ്കീമിൽ പലിശ ത്രൈമാസ അടിസ്ഥാനത്തിൽ ലഭ്യമാകുന്നത്. 5 വർഷത്തെ ലോക്ക്-ഇൻ കാലയളവ് പൂർത്തിയാകുമ്പോൾ മാത്രമേ നിങ്ങൾക്ക് മുഴുവൻ പണവും ലഭിക്കൂ. ഈ സ്കീമിൽ, ഉപഭോക്താക്കൾക്ക് കുറഞ്ഞത് 1,000 രൂപയിൽ നിക്ഷേപം ആരംഭിക്കാം. ഇതുകൂടാതെ, ഈ സ്കീമിൽ നിങ്ങൾക്ക് സെക്ഷൻ 80 സി പ്രകാരം നികുതി ഇളവും ലഭിക്കും.
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി
ഉപഭോക്താക്കൾക്ക് 5 വർഷത്തേക്ക് നിക്ഷേപിക്കാവുന്ന ഒരു ചെറിയ സമ്പാദ്യ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (POMIS). ഇവിടെ നിങ്ങൾക്ക് ഒറ്റ അക്കൗണ്ടിൽ പരമാവധി 9 ലക്ഷം രൂപയും ജോയിന്റ് അക്കൗണ്ടിൽ 15 ലക്ഷം രൂപയും നിക്ഷേപിക്കാം. ഈ സ്കീമിൽ നിങ്ങൾക്ക് പ്രതിമാസ അടിസ്ഥാനത്തിൽ പലിശ ലഭിക്കും.
സ്ഥിര നിക്ഷേപം
മുതിർന്ന പൗരമാർക്ക് അവരുടെ സമ്പാദ്യം നിക്ഷേപിച്ച് ഒരു നിശ്ചിത കാലയളവിനുശേഷം ഉറപ്പുള്ള വരുമാനം നേടാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഫിക്സഡ് ഡിപ്പോസിറ്റ് (എഫ്ഡി) നല്ല ഓപ്ഷനാണ്. മിക്ക ബാങ്കുകളും സാധാരണയായി FD-യിൽ സാധാരണ പലിശ നിരക്കുകൾക്ക് പുറമേ മുതിർന്ന പൗരന്മാർക്ക് 0.50% അധിക പലിശ നൽകുന്നു. പ്രതിമാസ, ത്രൈമാസ, അർദ്ധ വാർഷിക, വാർഷിക അടിസ്ഥാനത്തിൽ നിങ്ങൾക്ക് പലിശ തുക ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...