ന്യൂ ഡൽഹി : റീച്ചാർജ് പ്ലാനുകൾ 28 ദിവസത്തെ കണക്കിലാക്കി ചുരുക്കി കൊണ്ടുള്ള ടെലികോ സേവന ദാതാക്കളുടെ കൊള്ളലാഭത്തിന് തടയിട്ട് ടെലികോ റെഗുലേറ്റർ അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി). ഇനി മുതൽ കുറഞ്ഞത് ഒരു താരിഫ് പ്ലാനെങ്കിലും ഒരു മാസ കണക്കിൽ (30 ദിവസം) സർവീസ് പ്രൊവൈഡർമാർ തങ്ങളുടെ ഉപഭോക്താക്കൾക്ക് നൽകണമെന്ന് ട്രായി ഏറ്റവും പുതിയ അറിയിപ്പിലൂടെ അറിയിച്ചു. അതായത് കുറഞ്ഞത് ഒരു പ്ലാൻ വൗച്ചർ, ഒരു സ്പെഷ്യൽ താരിഫ് വൗച്ചർ, ഒരു കോംബോ ഓഫർ എന്നിവ 30 ദിവസത്തെ വാലിഡിറ്റിയിൽ ഉണ്ടായിരിക്കണമെന്ന് ട്രായി തങ്ങളുടെ വാർത്ത കുറിപ്പിലൂടെ അറിയിക്കുന്നത്.
അതേസമയം ഫെബ്രുവരി പോലെയുള്ള ചെറിയ മാസങ്ങളിൽ ആ മാസത്തെ അവസാന തീയതിയാകും പ്ലാനിന്റെ അവസാന തീയതിയെന്നും ട്രായി വ്യക്തമാക്കി. ഉപഭോക്താക്കളുടെ പരാതിയെ തുടർന്ന് ടെലികോ അതോറിറ്റി റീച്ചാർജ് പ്ലാനുകൾ മാറ്റം കൊണ്ടു വരുത്താൻ തീരുമാനമെടുത്തത്. 30 ദിവസത്തെ കണക്ക് അനുസരിച്ച് പ്ലാനുകളിൽ മാറ്റം വരുത്തണമെന്നാണ് ട്രായി ടെലികോ സേവന ദാതാക്കൾക്ക് നിർദേശം നൽകിയിരിക്കന്നത്.
ALSO READ : Free Calls | സൗജന്യ കോളിങ്ങ് അവസാനിച്ചേക്കും, തീരുമാനമെടുക്കാൻ ട്രായ്
Press Release No. 62/2022 regarding availing recently launched vouchers of 30 days validity and renewable on same date of every monthhttps://t.co/qfkup9c4CA
— TRAI (@TRAI) September 12, 2022
നിലവിൽ 28 ദിവസത്തെ റീച്ചാർജ് പ്ലാനാണ് ടെലികോം ദാതാക്കൾ തങ്ങളുടെ ഉപഭോക്താക്കൾക്ക് നൽകി കൊണ്ടിരിക്കുന്നത്. അങ്ങനെ വരുമ്പോൾ ഒരു മാസത്തെ റീച്ചാർജ് കണക്ക് പ്രകാരം പ്രതിവർഷം ഒരു ഉപഭോക്താവ് 13 തവണയാണ് റീച്ചാർജ് ചെയ്യുന്നത്. അതായത് 28 ദിവസത്തെ കണക്ക് വെച്ച് പ്ലാനുകൾ തിരഞ്ഞെടുക്കുമ്പോൾ ഒരു മാസത്തെ അവസാനത്തെ രണ്ട്/മൂന്ന് ദിവസങ്ങൾ ആ പ്ലാനിൽ ഉൾപ്പെടില്ല. ഇവയെല്ലാം ചേർത്ത് വരുമ്പോൾ ഒരു ഉപഭോക്താവ് വർഷത്തിൽ 12 മാസത്തിന് പകരം 13 തവണയാണ് പ്ലാനുകൾ റീച്ചാർജ് ചെയ്യുന്നത്. ഇത്തരത്തിൽ ടെലികോം ദാതാക്കൾ കൊള്ളലാഭം നേടുന്നുയെന്ന ഉപഭോക്താക്കളുടെ പരാതിയിന്മാലാണ് ട്രായിയുടെ ഇടപെടൽ.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.