ന്യൂ ഡൽഹി: ഇനി സാധാരണ ഹാൻഡ്സെറ്റിൽ നിന്ന് യുപിഐ പണമിടപാട് നടത്താം. ഇന്റർനെറ്റ്, സ്മാർട്ട്ഫോൺ സൗകര്യമില്ലാത്ത ഉപഭോക്താക്കൾക്ക് തങ്ങളുടെ സാധരണ ഹാൻഡ്സെറ്റിലൂടെ യുപിഐ പണമിടപാട് നടത്തുവാനുള്ള സേവനം സജ്ജമാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇന്ന് മുതൽ ഈ സേവനം എല്ലാവർക്കും ഉപയോഗിക്കാൻ സാധിക്കുമെന്ന് RBI അറിയിച്ചു.
നിലവിൽ യുപിഐ ഇടപാടുകൾ സ്മാർട്ട്ഫോൺ ഉപഭോക്താക്കൾക്ക് മാത്രമെ സാധിക്കുമായിരുന്നുള്ളു. പുതിയ സൗകര്യം ഏർപ്പെടുത്തുമ്പോൾ ഫീച്ചർ ഹാൻഡ്സെറ്റ് ഉപഭോക്താക്കൾക്ക് മെസേജ് കോഡ് അല്ലെങ്കിൽ ഐവിർ സംവിധാനത്തോടെ യുപിഐ പണമിടപാട് നടത്താൻ സാധിക്കും.
ALSO READ : Wi-Fi signal: വൈ-ഫൈ സിഗ്നൽ ഫോണിൽ കുറവോ? ശരിയാക്കാൻ വഴിയുണ്ട്
118 കോടി മുബൈയിൽ ഉപഭോക്താക്കളാണ് ഇന്ത്യയിൽ ഉള്ളത്. അതിൽ 74 കോടി പേർ മാത്രമാണ് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നത്. അതിനാൽ ബാക്കി ഉപഭോക്താക്കളിലേക്ക് യുപിഐ സേവനം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആർബിഐ ഫീച്ചർ ഫോണുകളിലേക്ക് ഈ സൗകര്യം എത്തിക്കുന്നത്.
എങ്ങനെ ഇന്റർനെറ്റ് ഇല്ലാതെ യുപിഐ ഇടപാട് നടത്താം
- ഇൻറർനെറ്റ് കണക്ഷൻ ഇല്ലാത്ത ഫോണുകളിൽ യുപിഐ സേവനങ്ങൾ ആരംഭിക്കുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള മൂന്ന്-ഘട്ട രീതിയിലാണ് പ്രവർത്തിക്കുന്നത '123PAY' എന്ന സേവനം.
ഫീച്ചർ ഫോൺ ഉപഭോക്താക്കൾക്ക് ഇപ്പോൾ നാല് സാങ്കേതിക സംവിധാനങ്ങൾ അടിസ്ഥാനമാക്കിയാണ് ഇടപാടുകൾ നടത്താനാകുന്നത്.
ALSO READ : whatsapp: വാട്സാപ്പ് ഗ്രൂപ്പിൽ വരുന്ന പോസ്റ്റുകൾക്ക് അഡ്മിൻ ഉത്തരവാദിയല്ലെന്ന് ഹൈക്കോടതി
ഒരു ഐവിആർ (ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോൺസ്) നമ്പർ, ഫീച്ചർ ഫോണുകളിലെ ആപ്പ് പ്രവർത്തനം, മിസ്‌ഡ് കോൾ അധിഷ്‌ഠിത സമീപനം, പ്രോക്‌സിമിറ്റി സൗണ്ട് അധിഷ്‌ഠിത പേയ്‌മെന്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു, ആർബിഐ പറഞ്ഞു.
-ഇത്തരത്തിലുള്ള ഉപഭോക്താക്കൾക്ക് സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമായി പണമിടപാട് നടത്താനും ഫാസ്റ്റ് ടാഗ്, റീച്ചാർജ് ഉൾപ്പെടെ മറ്റ് ബില്ലുകൾ അടയ്ക്കാനും അക്കൗണ്ടിലെ ബാലൻസ് പരിശോധിക്കാനും ഉപഭോക്താക്കൾക്ക് സാധിക്കും.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.