Aadhaar Card Update: ആധാർ കാർഡില്‍ ജനനത്തീയതി മാറ്റാം, ചെയ്യേണ്ടത് ഇത്രമാത്രം

Aadhaar Card Update:  വ്യക്തികള്‍ക്ക് അവരുടെ ആധാർ രേഖകൾ ഡിസംബർ 31 വരെ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാൻ കഴിയും. ഈ സൗജന്യ സേവനം myAadhaar പോർട്ടലിൽ മാത്രം ലഭ്യമാണ്.

Written by - Zee Malayalam News Desk | Last Updated : Oct 16, 2023, 09:57 PM IST
  • നിങ്ങള്‍ ആധാർ കാർഡില്‍ ജനന തീയതി അപ്‌ഡേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ഏതൊക്കെ രേഖകളാണ് അതിന് സഹായകമായത് എന്നറിയേണ്ടത് അനിവാര്യമാണ്.
Aadhaar Card Update: ആധാർ കാർഡില്‍ ജനനത്തീയതി മാറ്റാം, ചെയ്യേണ്ടത് ഇത്രമാത്രം

Aadhaar Card Update: യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (Unique Identification Authority of India - UIDAI) എല്ലാ ആധാർ കാർഡ് ഉടമകൾക്കും ആധാറിലെ അവരുടെ പേരും വിലാസവും ജനന തീയതിയും അപ്ഡേറ്റ് ചെയ്യാൻ അവസരം ഒരുക്കിയിരിയ്ക്കുകയാണ്.  

Also Read:  Air India Express: ഗള്‍ഫ് നാടുകളിലേയ്ക്ക് കൂടുതല്‍ സര്‍വീസുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് 
 
വ്യക്തികള്‍ക്ക് അവരുടെ ആധാർ രേഖകൾ ഡിസംബർ 31 വരെ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാൻ കഴിയും. ഈ സൗജന്യ സേവനം myAadhaar പോർട്ടലിൽ മാത്രം ലഭ്യമാണ്. എന്നാല്‍, ആധാറില്‍ ചില വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് സാധുവായ രേഖകള്‍ ആവശ്യമാണ്. അതായത്, ആധാർ കാർഡില്‍ ജനന തീയതി അപ്‌ഡേറ്റ് ചെയ്യുന്നതിന് രേഖകള്‍ ആവശ്യമാണ്. എന്നാല്‍, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, ലിംഗഭേദം, ഫോട്ടോ അല്ലെങ്കിൽ മറ്റ് ബയോമെട്രിക് അപ്‌ഡേറ്റുകൾ എന്നിവയ്‌ക്ക് യാതൊരു രേഖയും ആവശ്യമില്ല.

Also Read:  Chaturgrahi Yog 2023: 100 വർഷത്തിന് ശേഷം അത്ഭുതകരമായ ചതുർഗ്രഹി യോഗം, ഈ രാശിക്കാര്‍ക്ക് അതുല്യ ഭാഗ്യം 

നിങ്ങള്‍ ആധാർ കാർഡില്‍ ജനന തീയതി അപ്‌ഡേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ഏതൊക്കെ രേഖകളാണ് അതിന് സഹായകമായത്  എന്നറിയേണ്ടത് അനിവാര്യമാണ്.  UIDAI ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്ന അത്തരം രേഖകള്‍ ഏതൊക്കെയാണ് എന്നറിയാം.... 

1. പാസ്പോർട്ട്

2. കേന്ദ്ര സർക്കാർ/ സംസ്ഥാന സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങൾ/ റെഗുലേറ്ററി ബോഡികൾ/ നിയമാനുസൃത സ്ഥാപനങ്ങൾ നൽകുന്ന സേവന ഫോട്ടോ ഐഡന്റിറ്റി കാർഡ്

3. പെൻഷനർ ഫോട്ടോ ഐഡന്‍റിറ്റി കാർഡ് / സ്വാതന്ത്ര്യ സമര സേനാനി ഫോട്ടോ ഐഡന്‍റിറ്റി കാർഡ് / പെൻഷൻ പേയ്മെന്‍റ് ഓർഡർ കേന്ദ്ര സർക്കാർ/ സംസ്ഥാന സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങൾ/ റെഗുലേറ്ററി ബോഡികൾ/ നിയമാനുസൃത സ്ഥാപനങ്ങൾ 

4. അംഗീകൃത വിദ്യാഭ്യാസ ബോർഡ്/ യൂണിവേഴ്സിറ്റി നൽകുന്ന മാർക്ക് ഷീറ്റ്/ സർട്ടിഫിക്കറ്റ്

5. ട്രാൻസ്‌ജെൻഡർ ഐഡന്‍റിറ്റി കാർഡ് / ട്രാൻസ്‌ജെൻഡർ പേഴ്‌സൺസ് (അവകാശ സംരക്ഷണം) ആക്റ്റ്, 2019 പ്രകാരം നൽകിയ സർട്ടിഫിക്കറ്റ്

6. ജനന-മരണ രജിസ്ട്രേഷൻ ആക്ട്, 1969 പ്രകാരം അംഗീകൃത അതോറിറ്റി നൽകിയ ജനന സർട്ടിഫിക്കറ്റ് 

7. അംഗീകൃത അതോറിറ്റി നൽകിയ ജനന സർട്ടിഫിക്കറ്റ് 

അതേസമയം, എല്ലാ ആധാർ കാര്‍ഡ് ഉടമകളും അവരുടെ ഡാറ്റയുടെ കൃത്യത ഉറപ്പാക്കാൻ കാര്‍ഡ് ലഭിച്ച് പത്ത് വർഷത്തിലൊരിക്കലെങ്കിലും ആധാറിൽ അവരുടെ അനുബന്ധ രേഖകൾ അപ്ഡേറ്റ് ചെയ്യണമെന്ന് യുഐഡിഎഐ നിര്‍ദ്ദേശിക്കുന്നു. ഇതിനായി ആധാർ കാർഡ് രേഖകളുടെ സൗജന്യ അപ്‌ഡേറ്റ് സൗകര്യവും  UIDAI നല്‍കുന്നുണ്ട്.  
  
ആധാർ കാർഡ് വിവരങ്ങള്‍ ഡിസംബർ 31 വരെ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാൻ കഴിയും. എന്നാല്‍, സൗജന്യ സേവനം myAadhaar പോർട്ടലിൽ മാത്രം ലഭ്യമാണ്. എന്നിരുന്നാലും, ഈ സേവനം ആധാർ കേന്ദ്രങ്ങൾ വഴിയാണ് നടത്തുന്നത് എങ്കില്‍ 50 രൂപ നല്‍കേണ്ടി വരും. 

  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News