New Delhi: ദീപാവലിക്ക് മുമ്പ് രാജ്യത്തെ കര്‍ഷകര്‍ക്ക് തുടർച്ചയായ രണ്ടാമത്തെ സന്തോഷ വാർത്തയുമായി കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ ദിവസമാണ് PM Kisan Samman Yojanaയുടെ 12 -ാം ഗഡുവായ 2,000 രൂപ കര്‍ഷകര്‍ക്ക് വിതരണം ചെയ്തത്.
പ്രധാനമന്ത്രി കിസാൻ സമ്മാൻ യോജനയുടെ 12-ാം ഗഡു ദീപാവലിക്ക് ഏഴ് ദിവസം മുന്‍പ് വിതരണം ചെയ്തതിന് പിന്നാലെ കര്‍ഷകര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന മറ്റൊരു വലിയ ഒരു തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിരിയ്ക്കുകയാണ്. അതായത് റാബി വിളകളുടെ മിനിമം താങ്ങുവില (Rabi Crops MSP) വര്‍ദ്ധിപ്പിച്ചിരിയ്ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. അതായത് പ്രധാനപ്പെട്ട റാബി വിളകളായ കടുക്, പയര്‍, ചണം തുടങ്ങിയവയുടെ മിനിമം താങ്ങുവിലയിലാണ് ( MSP) വര്‍ദ്ധന പ്രഖ്യാപിച്ചത്.
Also Read: Gujarat Polls 2022: വര്‍ഷത്തില്‍ 2 LPG സിലിണ്ടര്‍ സൗജന്യം..!! ഗുജറാത്തില്‍ വാഗ്ദാനങ്ങളുടെ പെരുമഴ
റിപ്പോര്‍ട്ട് അനുസരിച്ച് കടുകിന്‍റെ MSP ക്വിന്‍റലിന് 400 രൂപ വര്‍ദ്ധിപ്പിച്ചു. ഇതുകൂടാതെ പയറിന്‍റെ താങ്ങുവില ക്വിന്‍റലിന് 500 രൂപയും ചണത്തിന് 110 രൂപയും MSP വര്‍ദ്ധിപ്പിച്ചു. മിനിമം താങ്ങുവില (MSP) 3 മുതൽ 9% വരെയാന്‍ വർദ്ധിപ്പിച്ചിരിയ്ക്കുന്നത്.
കർഷകരിൽ നിന്ന് സർക്കാർ വിളകൾ വാങ്ങുമ്പോള്‍ നല്‍കുന്ന വിലയാണ് മിനിമം താങ്ങുവില (Minimum Support Prices - MSP) എന്നറിയപ്പെടുന്നത്. മുന്‍പ് കമ്മീഷൻ ഫോർ അഗ്രികൾച്ചറൽ കോസ്റ്റ്സ് ആൻഡ് പ്രൈസ് (CACP) ഗോതമ്പ് ഉൾപ്പെടെ എല്ലാ റാബി വിളകളുടെയും എംഎസ്പിയിൽ 3 മുതൽ 9% വരെ വര്‍ദ്ധന ശുപാർശ ചെയ്തിരുന്നു. പ്രതീക്ഷിച്ചതുപോലെ, പയറുവർഗങ്ങളുടെ മിനിമം താങ്ങുവിലയിൽ പരമാവധി വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ ജൂണില്‍ ഖാരിഫ് വിളകളുടെ മിനിമം താങ്ങുവില 100 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു. അതനുസരിച്ച്, ജൂണിൽ കേന്ദ്രമന്ത്രിസഭ 2022-23 വിള വർഷത്തേക്ക് നെല്ലിന്‍റെ എംഎസ്പി 100 രൂപ വര്‍ദ്ധിപ്പിച്ച് ക്വിന്‍റലിന് 2,040 രൂപയാക്കി. സർക്കാരിന്‍റെ സമീപകാല നടപടികളിൽ നിന്ന് കർഷകർക്ക് വലിയ ആശ്വാസം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്തിനാണ് MSP തീരുമാനിക്കുന്നത്?
കർഷകർക്ക് അവരുടെ വിളകൾക്ക് ന്യായമായ കുറഞ്ഞ വില ലഭിക്കുന്നതിന് ഏത് വിളയുടെയും MSP നിശ്ചയിക്കേണ്ടത് ആവശ്യമാണ്. കാർഷിക ചെലവുകൾക്കും വിലകൾക്കും അനുസൃതമായി കമ്മീഷൻ ഫോർ അഗ്രികൾച്ചറൽ കോസ്റ്റ്സ് ആൻഡ് പ്രൈസ് (CACP) നല്‍കുന്ന ശുപാർശയുടെ അടിസ്ഥാനത്തിലാണ് MSP നിശ്ചയിക്കുന്നത്. വര്‍ഷത്തില്‍ രണ്ട തവണയാണ് സര്‍ക്കാര്‍ (റാബി, ഖാരിഫ്) സർക്കാർ മിനിമം താങ്ങുവില (MSP) പ്രഖ്യാപിക്കുന്നത്. അതേസമയം, കരിമ്പിന്‍റെ താങ്ങുവില നിശ്ചയിക്കുന്നത് കരിമ്പ് കൃഷിയുമായി ബന്ധപ്പെട്ട പ്രത്യേക കമ്മീഷനാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...