115 മാസം കൊണ്ട് നിങ്ങളിടുന്ന നിക്ഷേപം ഇരട്ടി; പോസ്റ്റോഫീസുണ്ട് പ്ലാൻ ചെയ്യാൻ

023 ജനുവരിയിൽ കേന്ദ്ര സർക്കാർ കിസാൻ വികാസ് പത്രയുടെ മെച്യൂരിറ്റി കാലയളവ് 123 മാസത്തിൽ നിന്ന് 120 മാസമായി കുറച്ചു

Written by - Zee Malayalam News Desk | Last Updated : Aug 10, 2023, 01:30 PM IST
  • കിസാൻ വികാസ് പത്രയിൽ നിക്ഷേപിക്കുന്ന പണം 115 മാസം കൊണ്ട് ഇരട്ടിയാകും
  • നിക്ഷേപിക്കുന്ന തുകയുടെ 7.5 ശതമാനം പലിശയാണ് വർഷം തോറും ലഭിക്കുന്നത്
  • ഇതോടൊപ്പം നോമിനിയെ വെക്കാനുള്ള സൗകര്യവും ലഭ്യമാണ്
115 മാസം കൊണ്ട് നിങ്ങളിടുന്ന നിക്ഷേപം ഇരട്ടി; പോസ്റ്റോഫീസുണ്ട് പ്ലാൻ ചെയ്യാൻ

പോസ്റ്റ് ഓഫീസ് നിരവധി ചെറുകിട സമ്പാദ്യ പദ്ധതികൾ ഉപഭോക്താക്കൾക്കായി നടപ്പാക്കുന്നു. ഈ സ്കീമുകൾ പലതും ജനപ്രിയമാണ്. അത്തരത്തിലുള്ള ഒരു പദ്ധതിയാണ് കിസാൻ വികാസ് പത്ര.ഇതിൽ നിക്ഷേപിക്കുന്ന തുക 115 മാസം കൊണ്ട് ഇരട്ടിയാകും. നിക്ഷേപത്തിന് 7 ശതമാനത്തിലധികം പലിശയാണ് സർക്കാർ വാഗ്ദാനം ചെയ്യുന്നത്.

 പലിശ കണക്കാക്കുന്നത്?

കിസാൻ വികാസ് പത്രയിൽ നിക്ഷേപിക്കുന്ന പണം 115 മാസം കൊണ്ട് ഇരട്ടിയാകുമെന്ന് പറയേണ്ടതില്ലല്ലോ. 2023 ജനുവരിയിൽ കേന്ദ്ര സർക്കാർ കിസാൻ വികാസ് പത്രയുടെ മെച്യൂരിറ്റി കാലയളവ് 123 മാസത്തിൽ നിന്ന് 120 മാസമായി കുറച്ചു. ഈ സ്കീമിൽ, കോമ്പൗണ്ടിംഗ് അടിസ്ഥാനത്തിലാണ് പലിശ കണക്കാക്കുന്നത്.

എത്ര പലിശയാണ് ലഭിക്കുന്നത്?

കിസാൻ വികാസ് പത്രയിൽ നിക്ഷേപിക്കുന്ന തുകയുടെ 7.5 ശതമാനം പലിശയാണ് വർഷം തോറും ലഭിക്കുന്നത്. ഈ പദ്ധതിയിൽ ആയിരം രൂപയുടെ നിക്ഷേപം ആരംഭിക്കാം. ഇതിനുശേഷം 100 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം നടത്താം. ഇതിൽ പരമാവധി നിക്ഷേപ പരിധിയില്ല. ജോയിന്റ് അക്കൗണ്ട് തുറന്ന് നിക്ഷേപിക്കാനും കഴിയും. ഇതോടൊപ്പം നോമിനിയെ വെക്കാനുള്ള സൗകര്യവും ലഭ്യമാണ്.

എങ്ങനെ അക്കൗണ്ട് തുറക്കാം?

ഈ സ്കീമിനായി ഒരു അക്കൗണ്ട് തുറക്കുന്നത് എളുപ്പമാണ്. 10 വയസ്സിന് താഴെയുള്ള പ്രായപൂർത്തിയാകാത്തവരുടെ അക്കൗണ്ടും കിസാൻ വികാസ് പത്രക്ക് ആരംഭിക്കാം. രക്ഷിതാവിനും കുട്ടികളുടെ പേരിൽ അക്കൗണ്ട് തുറക്കാൻ കഴിയും.ഇതിനായി പോസ്റ്റ് ഓഫീസിൽ നിക്ഷേപിച്ച രസീത് സഹിതം അപേക്ഷ പൂരിപ്പിക്കണം. തുടർന്ന് നിക്ഷേപ തുക പണമായോ ചെക്കായായോ ഡിമാൻഡ് ഡ്രാഫ്റ്റായോ നൽകാം. കിസാൻ വികാസ് പത്ര ഒരു ചെറിയ സമ്പാദ്യ പദ്ധതിയാണ് . ഓരോ മൂന്നു മാസത്തിലും സർക്കാർ പലിശ നിരക്ക് അവലോകനം ചെയ്യുകയും മാറ്റുകയും ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News