ന്യൂ ഡൽഹി : വാഹന വ്യവസായ മേഖലയിലെ ഈ വർഷത്തെ രാജാക്കന്മാർ ആരെന്ന് കണ്ടെത്തി ZEE ഓട്ടോ അവാർഡ്സ് 2022. വിവിധ വിഭാഗങ്ങളിൽ നിന്നാണ് വാഹന നിർമാതാക്കളിൽ മികവ് പുലർത്തിയ സ്ഥാപനങ്ങളെയും അവരുടെ മോഡലുകളയും ZEE ഓട്ടോ അവാർഡ്സ് 2022 കണ്ടെത്തിയത്. ടു വീലർ, 4 വീലർ എന്നതിൽ ഉപരി മികച്ച ബ്രാൻഡ്, ഡിസൈൻ, എസ്യുവി, ഇലക്ട്രിക് വാഹനം തുടങ്ങിയ നിരവധി വിഭാഗങ്ങളിലെ വാഹന രാജാക്കന്മാരെയാണ് ZEE ഓട്ടോ അവാർഡ്സ് ഇന്ന് കണ്ടെത്തിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്ത്യൻ മാർക്കറ്റുകളിൽ എത്തിയ വാഹനങ്ങളിൽ മികവ് പുലർത്തിയ മോഡലുകളിൽ നിന്നാണ് ZEE ഓട്ടോ അവാർഡ്സ് 2022 കണ്ടെത്തിയത്.
കാറുകളിൽ മികച്ച് ബ്രാൻഡായി ജർമൻ വാഹന നിർമാതാക്കളായ മെഴ്സിഡസ്-ബെൻസിനെ തിരഞ്ഞെടുത്തു. സർക്കാർ നിർദേശിക്കുന്ന എല്ലാ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്ന ഒരു കാർ നിർമാതാക്കളാണ് മെഴ്സിഡസ്-ബെൻസ്. ടൂ വീലറിൽ തമിഴ്നാട് ആസ്ഥാനാമായി പ്രവർത്തിക്കുന്ന ടിവിഎസാണ് മികച്ച ബ്രാൻഡ്. ഒരേ സമയം ചിലവ് കുറഞ്ഞ ബൈക്കുകളും ഒപ്പം റോണിന് പോലെ പ്രീമിയം ബൈക്കുകൾ അവതരിപ്പിക്കന്ന ടിവിഎസിനെയാണ് മികച്ച ബ്രാൻഡായി തിരഞ്ഞെടുത്തത്. വാഹന പ്രേമികൾക്ക് ഏറ്റവും ഇഷ്ടമേറിയ റോയൽ എൻഫീൽഡ് ഹണ്ടർ 350യെയാണ് മികച്ച മോട്ടോർസൈക്കിൾ.
മികച്ച ഇലക്ട്രിക് സ്കൂട്ടറായി വിപ്ലവം സൃഷ്ടിച്ചെത്തിയ ഒല എസ്1നെ തിരഞ്ഞെടുത്തു. ടാറ്റ തിയാഗോ ഇവിയാണ് ഇക്ട്രിക് കാർ വിഭാഗത്തിൽ മികച്ച വാഹനമായി കണ്ടെത്തിയത്. വിപണിയിലെ ഏറ്റവും ചിലവ് കുറഞ്ഞ ഓപ്ഷനായി ഇലക്ട്രിക് കാർ വരുന്നു. മാത്രമല്ല, ഒറ്റ ചാർജിൽ മാന്യമായ ശ്രേണിയുള്ള ഏറ്റവും പ്രായോഗികമായ ഓപ്ഷൻ തിയാഗോ ഇവി വാഗ്ദാനം ചെയ്യുന്നു. ലക്ഷ്വുറി വിഭാഗത്തിലെ മികച്ച ഇലക്ട്രിക് കാറായി BMW ഐ4നെ തിരഞ്ഞെടുത്തു. സുസൂക്കിയുടെ കാറ്റാനയ്ക്കാണ് മികച്ച ടു വീലറിൽ മികച്ച് ഡിസൈനൈായി തിരഞ്ഞെടുത്തത്. പേരിന് ആസ്പദിമാക്കി തന്നെയാണ് നിർമാതാക്കൾ ബൈക്ക് രൂപപ്പെടുത്തിയിരിക്കുന്നത്. മികച്ച പ്രീമിയം ബൈക്കായി ഹോണ്ട ആഫ്രിക്ക ട്വിനിനെ തിരഞ്ഞെടുത്തു. ഓഫ്റോഡിലെ പ്രകടനം, പവർ ഒപ്പം ഡിസൈനുമാണ് ഹോണ്ടയുടെ പ്രീമയം ബൈക്കിനെ മികച്ചതായി തിരഞ്ഞെടുത്തത്.
ലക്ഷ്വുറി കാർ വിഭാഗത്തിൽ എറ്റവും മികവ് പുലർത്തിയതായി കണ്ടെത്തിയ് മെഴ്സിഡിസ് മെയ്ബക്ക് എസ് ക്ലാസാണ്. അതേസമയം മികച്ച ഡിസൈൻ പോർഷെയുടെ തൈയ്കാനാണ് തിരഞ്ഞെടുത്തത്. എസ്യുവി വിഭാഗത്തിൽ മാഹേന്ദ്ര സ്കോർപിയോൺ -എൻ മികച്ചതായി കണ്ടെത്തി. സെഡാൻ വിഭാഗത്തിൽ സ്കോഡയുടെ സ്ലാവിയെ തിരഞ്ഞെടുത്തു. എംപിവി വിഭാഗത്തിൽ മികച്ച കാറായി കൊറിയൻ നിർമാതാക്കളായ കിയയുടെ കാരൻസിനെ തിരഞ്ഞെടുത്തു. മികച്ച ഹാച്ച്ബാക്ക് കാർ മാരുതി സുസൂക്കിയുടെ ബെലേനോയാണ്.
ഈ വർഷം അവതരിപ്പിച്ചതിൽ ഏറ്റവും മികച്ച കാർ മാരുതി സുസൂക്കി ഗ്രാൻഡ് വിറ്റാരയാണ്. എൽഇഡി ഹെഡ്‌ലാമ്പുകൾ, മിനുസമാർന്ന കർവുകൾ, പിൻഭാഗത്ത് എൽഇഡി സ്ട്രിപ്പ് എന്നിവയോടൊപ്പം ഒരു പുതിയ വാഹനം എങ്ങനെയായിരിക്കുമെന്ന് ഒരു വ്യക്തി പ്രതീക്ഷിക്കുന്ന രൂപമാണ് ഇടത്തരം എസ്‌യുവിക്കുള്ളത്. കൂടാതെ, ഇത് ഒരു ഹൈബ്രിഡ് പവർട്രെയിനോടുകൂടിയ ഒരു സമ്പൂർണ്ണ പാക്കേജും 360-ഡിഗ്രി ക്യാമറ, സൺറൂഫ് എന്നിവയും മറ്റ് സവിശേഷതകളും വാഗ്ദാനം ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...