തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ വച്ച് ശാരീരികമായി ഉപദ്രവിക്കുകയും ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയുമാക്കിയ കേസിൽ പ്രതിക്ക് കഠിന തടവും പിഴയും. പൊറ്റയിൽ സ്വദേശി അഖിൽ (26)നാണ് കോടതി ശിക്ഷ വിധിച്ചത്. കേസിൽ 23 വർഷത്തെ കഠിനതടവും 60,000 രൂപ പിഴയും നൽകിയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി ശിക്ഷ വിധിച്ചത്. പിഴതുക അതിജീവിതയ്ക്ക് നൽകണം.
പിഴ തുക ഒടുക്കിയില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം. 2017 ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ബസ്സിൽ വച്ച് പരിചയപ്പെട്ട അതിജീവിതയെ വശീകരിക്കുകയും കൂടെ ചെന്നില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പ്രതി ശാരീരികമായി ഉപദ്രവിക്കുകയുമായിരുന്നു. ഇതിനെ തുടർന്ന് ഗർഭിണിയായ അതിജീവിത പീഡന വിവരം പുറത്തായിരിക്കുകയായിരുന്നു. സമാനമായ മറ്റൊരു പോക്സോ കേസിലും ഈ പ്രതിക്ക് കാട്ടാക്കട പോക്സോ കോടതി 12 വർഷം കഠിന തടവ് വിധിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.