Crime news: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ചു; പ്രതി തമിഴ്നാട്ടിൽ പിടിയിൽ

Minor girl assaulted in Devikulam: തമിഴ്നാട്ടിലെ ചെങ്കൽപ്പെട്ടിൽ വെച്ചാണ് പ്രതിയെ പോലീസ് പിടികൂടിയത്. 

Written by - Zee Malayalam News Desk | Last Updated : Sep 22, 2023, 02:22 PM IST
  • കഴിഞ്ഞ ദിവസമാണ് വീട്ടിൽ കയറിയ പ്രതി രെഞ്ചിത്ത് കുട്ടിയെ ഉദ്രവിച്ചത്.
  • സംഭവം കണ്ട മുത്തശ്ശി അലറിവിളിച്ചതോടെ പ്രതി വീട്ടിൽ നിന്നും ഇറങ്ങിയോടി.
  • പ്രതി ചെന്നൈയിൽ ഒളിച്ചിരിക്കുന്നായി പോലീസിന് വിവരം ലഭിച്ചിരുന്നു.
Crime news: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ചു; പ്രതി തമിഴ്നാട്ടിൽ പിടിയിൽ

ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആക്രമിച്ച് കടന്നുകളഞ്ഞ പ്രതിയെ ദേവികുളം പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് ചെങ്കൽപ്പെട്ടിൽ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് വീട്ടിൽ കയറിയ പ്രതി രെഞ്ചിത്ത് കുട്ടിയെ ഉപദ്രവിച്ചത്. 

കഴിഞ്ഞ ദിവസമാണ് വീട്ടിൽ കയറിയ പ്രതി രെഞ്ചിത്ത് കുട്ടിയെ ഉപദ്രവിച്ചത്. സംഭവം കണ്ട മുത്തശ്ശി അലറിവിളിച്ചതോടെ പ്രതി വീട്ടിൽ നിന്നും ഇറങ്ങിയോടി. വീട്ടുകാർ നൽകിയ പരാതിയിൽ പോലീസ് പോക്‌സോ വകുപ്പുകൾ ചുമത്തി കേസെടുത്തെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇയാൾ ചെന്നൈയിൽ ഒളിച്ചിരിക്കുന്നായി പോലീസിന് വിവരം ലഭിച്ചെങ്കിലും അവിടെ നിന്നും ചെങ്കൽപ്പെട്ടിലേക്ക് കടന്നു. ഇവിടെ നടത്തിയ തിരച്ചലിലാണ് പന്തൽ പണിയിൽ ഏർപ്പെട്ടിരുന്ന രെഞ്ചിത്തിനെ പോലീസ് പിടികൂടിയത്. 

ALSO READ: താനൂർ കസ്റ്റഡി മരണം: ഒന്നാംഘട്ട അന്വേഷണം പൂർത്തിയാക്കി സിബിഐ

പ്രതിയെ ദേവികുളം സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി റിമാന്റ് ചെയ്തു. ദേവികുളം സിഐ ശിവലാലിന്റെ നിർദ്ദേശപ്രകാരം എസ്‌ഐ സന്തോഷ് ലാൽ, പോലീസുകരായ അനീഷ് ക്യഷ്ണ, ബിജുമോൻ, വേണു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

തലസ്ഥാന ജില്ലയിൽ ലഹരി മാഫിയ സംഘത്തിന്റെ അഴിഞ്ഞാട്ടം; നടുറോഡിൽ തമ്മിലടിച്ചു

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ ലഹരി മാഫിയ സംഘത്തിന്റെ അഴിഞ്ഞാട്ടം. നടുറോഡിൽ ലഹരി മാഫിയ സംഘം തമ്മിലടിച്ചു.  
കഴക്കൂട്ടം - കാരോട് ബൈപാസിലെ അയിര പാലത്തിനു സമീപമാണ് സംഭവം നടന്നത്. 

ലഹരി ഉപയോഗിക്കാനെത്തിയ വിദ്യാർത്ഥിയെ സംഘം വളഞ്ഞിട്ട് മർദ്ദിച്ചു. നിലവിളിച്ചിട്ടും മർദ്ദനം നിർത്തിയില്ല. പെൺകുട്ടിയുടെ പേര് പറഞ്ഞായിരുന്നു മർദ്ദനം. മർദ്ദനം സഹിക്ക വയ്യാതെ വിദ്യാർത്ഥി ഓടി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 

പ്രദേശത്ത് ലഹരി മാഫിയ സംഘത്തിന്റെ ശല്യം കൂടിയെന്ന് നാട്ടുകാർ പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ വന്നതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. ഇവരെല്ലാവരും പ്രായപൂർത്തിയാകാത്തവരാണ്. ഇവർ പതിവായി സ്കൂളിലും പോകാറില്ലെന്നാണ് വിവരം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News