കൊച്ചി: വധ ഗൂഢാലോചനയിൽ നടൻ ദിലീപിന് മുൻ കൂർ ജാമ്യം. ഉപാധികളോടയാണ് ജസ്റ്റിസ് പി.ഗോപിനാഥിൻറെ ബെഞ്ച് ജാമ്യം അനുവദിച്ചത്. നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചുവെന്നതാണ് കേസ്. ദിലീപിന് ജാമ്യം അനുവധിക്കരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചെങ്കിലും എല്ലാ പ്രതികൾക്കും ജാമ്യം അനുവദിക്കുകയായിരുന്നു. ഇതോടെ പ്രോസിക്യൂഷന് വലിയ തിരിച്ചടിയാണ് നേരിട്ടത്. കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷൻറെ ആവശ്യം കോടതി തള്ളുകയാണുണ്ടായത്
പ്രതികൾ അന്വേഷണത്തോട് സഹകരിക്കണമെന്ന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ഏതെങ്കിലും തരത്തിൽ ജാമ്യ വ്യവസ്ഥ ലംഘിച്ചാൽ അറസ്റ്റിന് അന്വേഷണ ഉദ്യോഗസ്ഥർക്ക് കോടതിയെ സമീപിക്കാം. കേസിൽ പ്രോസിക്യൂഷൻ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. സത്യം ജയിച്ചുവെന്നാണ് ദിലീപീൻറെ അഭിഭാഷകൻ പറഞ്ഞത്. വിധി പ്രസ്താവനത്തിന് നേരത്തെ തന്നെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ദിലീപിൻറെയും സഹോദരൻ അനൂപിൻറെയും വീടിനു മുന്നിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ എത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...