സാമ്പത്തിക തട്ടിപ്പ് കേസ്: നടി നോറ ഫത്തേഹിയെ ചോദ്യം ചെയ്തത് 7 മണിക്കൂർ

സുകേഷ് ചന്ദ്രശേഖര്‍ ആഡംബര കാറും മറ്റു സമ്മാനങ്ങളും നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്നാണ് കേസിൽ നോറയെ ചോദ്യം ചെയ്തത്. 

Written by - Zee Malayalam News Desk | Last Updated : Sep 3, 2022, 01:59 PM IST
  • സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ഡൽഹി പോലീസിന്റെ പ്രത്യേക വിഭാഗമാണ് നടിയെ ചോദ്യം ചെയ്തത്.
  • ചോദ്യം ചെയ്യൽ ഏഴ് മണിക്കൂർ നീണ്ടുനിന്നതായാണ് വിവരം.
  • ഇതേ കേസിൽ നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നോറയെ ചോദ്യം ചെയ്തിരുന്നു.
സാമ്പത്തിക തട്ടിപ്പ് കേസ്: നടി നോറ ഫത്തേഹിയെ ചോദ്യം ചെയ്തത് 7 മണിക്കൂർ

ന്യൂഡൽഹി: സുകേഷ് ചന്ദ്രശേഖര്‍ മുഖ്യപ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടിയും നർത്തകിയുമായ നോറ ഫത്തേഹിയെ ചോദ്യം ചെയ്തു.  സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ഡൽഹി പോലീസിന്റെ പ്രത്യേക വിഭാഗമാണ് നടിയെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ ഏഴ് മണിക്കൂർ നീണ്ടുനിന്നതായാണ് വിവരം. ഇതേ കേസിൽ നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നോറയെ ചോദ്യം ചെയ്തിരുന്നു.

സുകേഷ് ചന്ദ്രശേഖര്‍ ആഡംബര കാറും മറ്റു സമ്മാനങ്ങളും നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്നാണ് കേസിൽ നോറയെ ചോദ്യം ചെയ്തത്. കാർ വാ​ഗ്ദാനം ചെയ്തിരുന്നതായും പിന്നീട് അത് നിരസിച്ചെന്നുമാണ് നോറ പോലീസിന് നൽകിയിരിക്കുന്ന മൊഴി. എന്നാല്‍ നോറയ്ക്ക് നേരിട്ട് കാര്‍ നല്‍കിയെന്നാണ് സുകേഷിന്റെ മൊഴി. മലയാളി നടിയും മോഡലുമായ ലീനാ മരിയാ പോളിന്റെ പങ്കാളിയായിരുന്നു സുകേഷ്. 200 കോടിയാണ് ലീന അടങ്ങുന്ന സംഘം മുൻ ഫോർട്ടിസ് ഹെല്‍ത്ത്കെയര്‍ പ്രമോട്ടർ ഷിവിന്ദർ സിങിന്‍റെ ഭാര്യ അതിഥി സിങിനെ കബളിപ്പിച്ച് തട്ടിയെടുത്തത്.

Also Read: ​Goodbye movie: അമിതാഭ് ബച്ചനൊപ്പം രശ്മിക മന്ദാന; ​'ഗുഡ്ബൈ' ഒക്ടോബർ 7ന് തിയേറ്ററുകളിൽ, ഫസ്റ്റ് ലുക്ക്

 

സുകേഷിനും ലീനയ്ക്കും എതിരെ ഡൽഹി പോലീസ് ചുമത്തിയിരിക്കുന്നത് ക്രിമിനൽ ഗൂഢാലോചന, വഞ്ചന, കൊള്ളയടിക്കൽ തുടങ്ങിയ കുറ്റങ്ങളാണ്. നടി ജാക്വിലിൻ ഫെർണാണ്ടസിനെയും കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിട്ടുണ്ട്. ചന്ദ്രശേഖറും ജാക്വലിനും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്ന് അന്വേഷണ നേരത്തെ സഘം കണ്ടെത്തിയിരുന്നു. തിഹാര്‍ ജയിലില്‍ കൈക്കൂലി നൽകാൻ സുകേഷ് കോടികൾ ചെലവഴിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. ജയിലിനകത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനും പ്രത്യേക സെല്ലില്‍ ഒറ്റയ്ക്ക് താമസിക്കാനുമാണ് സുകേഷ് പണം ചെലവഴിച്ചത്. ജയിലിനുള്ളിലിരുന്നും സുകേഷ് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇയാൾക്ക് സഹായം നൽകിയ ജയിൽ ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്തിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News