'അലാവുദ്ദീന്റെ അത്ഭുത വിളക്ക്' വിറ്റത് രണ്ടരക്കോടിയ്ക്ക്; ഇരയായത് ഡോക്ടറും..!!

ഇത് അലാവുദ്ദീന്റെ അത്ഭുത വിളക്കാണ് എന്നുപറഞ്ഞ് സാധാരണ വിളക്ക് നൽകിയാണ് സംഘം ഡോക്ടറുടെ കയ്യിൽ നിന്നും പണം തട്ടിയത്.   

Written by - Ajitha Kumari | Last Updated : Oct 29, 2020, 11:06 PM IST
  • ഡോക്ടർ മന്ത്രവാദിയുടെ തട്ടിപ്പിന് ഇരയാകുകയായിരുന്നു. തനിക്ക് അത്ഭുത സിദ്ധിയുണ്ടെന്ന് ഇയാള് ഡോക്ടറെ വിശ്വസിപ്പിക്കുകയായിരുന്നു.
  • ഇയാളുടെ കൂടെ വേറൊരാളും കൂടിയുണ്ടായിരുന്നു. ഈ വിളക്കിന്റെ മുകളിൽ മൂന്നുവട്ടം ഉഴിയണമെന്നും അതിനുള്ളിൽ നിന്നും പുറത്തുവരുന്ന ജിന്നിനോട് എന്ത് ആഗ്രഹം പറഞ്ഞാലും സാധിച്ചുതരുമെന്നും അവർ ഡോക്ടറെ വിശ്വസിക്കുകയും കച്ചവടം ഉറപ്പിച്ച് ഡോക്ടറുടെ കയ്യിൽ നിന്നും രണ്ടരക്കോടി തട്ടിയെടുത്ത് മുങ്ങുകയുമായിരുന്നു.
'അലാവുദ്ദീന്റെ അത്ഭുത വിളക്ക്' വിറ്റത് രണ്ടരക്കോടിയ്ക്ക്; ഇരയായത് ഡോക്ടറും..!!

ഉത്തർപ്രദേശ്:  അലാവുദ്ദീന്റെ അത്ഭുത വിളക്കാണ് (Aladdin ka Chirag) എന്നുപറഞ്ഞ് കോടികൾ തട്ടിയെടുത്ത രണ്ടുപേർ അറസ്റ്റിൽ.  ഇത് അലാവുദ്ദീന്റെ അത്ഭുത വിളക്കാണ് എന്നുപറഞ്ഞ് സാധാരണ വിളക്ക് നൽകിയാണ് സംഘം ഡോക്ടറുടെ കയ്യിൽ നിന്നും പണം തട്ടിയത്. 

അതും ഒന്നും രണ്ടും ലക്ഷമൊന്നുമല്ല രണ്ടരക്കോടിയാണ് സംഘം തട്ടിയെടുത്തത്.  ഒടുവിൽ താൻ പറ്റിക്കപ്പെട്ടുവെന്നറിഞ്ഞ ഡോക്ടർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് സംഭവം പുറത്താകുന്നത്.  തുടർന്ന് മീററ്റ് പൊലീസ് (Meerut Police) നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേരെയും അറസ്റ്റുചെയ്തത്.  

Also read: viral video: മാച്ചിനിടയിൽ ആംഗ്യത്തിൽ 'കഴിച്ചോ'ന്ന് കോഹ്ലി, 'Thumbs up' നൽകി അനുഷ്ക 

സംഭവം നടന്നത് ഉത്തർപ്രദേശിലെ (Uttar Pradesh) ഖൈർ ജില്ലയിലാണ്. തട്ടിപ്പിനിരയായത് ലയീഖ് ഖാൻ എന്ന ഡോക്ടർ ആണ്.  താൻ ചികിത്സിച്ചിട്ടുള്ള ഒരു രോഗിയിൽ നിന്നുമാണ് ഡോക്ടർ ഇസ്ലാമുദ്ദീൻ എന്ന് പേരുള്ള ഒരു മന്ത്രിവാദിയെ പരിചയപ്പെട്ടത്.  ഈ മന്ത്രവാദിയാണ് ഡോക്ടറോട് ഈ വിളക്കിനെപ്പറ്റി പറഞ്ഞത്.  

ഡോക്ടർ ഈ മന്ത്രവാദിയുടെ തട്ടിപ്പിന് ഇരയാകുകയായിരുന്നു.  തനിക്ക് അത്ഭുത സിദ്ധിയുണ്ടെന്ന് ഇയാള് ഡോക്ടറെ വിശ്വസിപ്പിക്കുകയായിരുന്നു.  ഇയാളുടെ കൂടെ വേറൊരാളും കൂടിയുണ്ടായിരുന്നു.  ഈ വിളക്കിന്റെ  (Aladdin ka Chirag) മുകളിൽ മൂന്നുവട്ടം ഉഴിയണമെന്നും അതിനുള്ളിൽ നിന്നും പുറത്തുവരുന്ന ജിന്നിനോട് എന്ത് ആഗ്രഹം പറഞ്ഞാലും സാധിച്ചുതരുമെന്നും അവർ ഡോക്ടറെ വിശ്വസിക്കുകയും കച്ചവടം ഉറപ്പിച്ച് ഡോക്ടറുടെ കയ്യിൽ നിന്നും രണ്ടരക്കോടി തട്ടിയെടുത്ത് മുങ്ങുകയുമായിരുന്നു.    

Also read: ഇന്ത്യയ്ക്ക് ലഭിച്ചത് 15 എണ്ണം അതിലൊന്ന് ഇനി ടൊവിനൊയ്ക്ക് സ്വന്തം..!

 (Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

Trending News