Uttar Pradesh: അലിഗഡ് വിഷമദ്യ (Aligarh Toxic Liquor) ദുരന്തത്തിൽ മരണസംഖ്യ 25 കടന്നു. വെള്ളിയാഴ്ചയാണ് അലിഗഢ് വിഷമദ്യ ദുരന്തം ഉണ്ടായത്. നേരത്തെ വ്യാജമദ്യം കഴിച്ച് 15 പേർ മരിച്ചിരുന്നു. നിരവധി പേരെ ഇപ്പോഴും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ ബാർ ഉടമ ഉൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്യുകയും അഞ്ച് എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്‌തിരുന്നു.
ഇപ്പോൾ ദുരന്തത്തെ (Toxic Liquor) തുടർന്ന് ലോധ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് അഭയ കുമാർ ശർമ്മയെ കൂടി സസ്‌പെൻഡ് ചെയ്‍തു. ആദ്യം ലോധയിൽ മാത്രമാണ് പ്രശ്‌നം ഉണ്ടായിരുന്നുള്ളൂവെങ്കിലും പിന്നീട് മറ്റ് നാല് സ്ഥലങ്ങളിൽ കൂടി കേസുകൾ റിപ്പോർട്ട് ചെയ്യുകയായിരുന്നു.
സസ്പെൻഡ് ചെയ്ത എക്സൈസ് (Excise) ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല അന്വേഷണവും ആരംഭിച്ചു. ഇവർക്കെതിരെ നടപടിയുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി. വ്യാജമദ്യം വിറ്റ ബാർ (Bar) അധികൃതർ അടച്ചുപൂട്ടി. ബാറിൽ നിന്ന് മദ്യം കഴിച്ചവർക്ക് വ്യാഴാഴ്ചയാണ് ആരോഗ്യപ്രശ്നങ്ങൾ കണ്ടുതുടങ്ങിയത്.
ALSO READ: കിലോ കണക്കിന് അരിയും ഗോതമ്പും കരിഞ്ചന്തയിൽ: കരാറുകാരനെ തേടി പോലീസ്
നിരവധി പേർ മദ്യം കഴിച്ചിരുന്നു. സംഭവത്തിൽ ജുഡീഷ്യൽ (Judicial) അന്വേഷണത്തിന് ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപ നൽകുമെന്ന് മജിസ്ട്രേറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ബാറിൽ നിന്ന് പരിശോധനയ്ക്കായി മദ്യത്തിന്റെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. അലിഗഢ് തപാൽ ഹൈവേയിലെ ഗ്യാസ് ഡിപ്പോയിൽ ജോലിക്കെത്തിയ ട്രക്ക് ഡ്രൈവർമാരാണ് മരിച്ചതിൽ മിക്കവരുമെന്ന് ഡിഐജി ദീപക് കുമാർ വ്യക്തമാക്കി.
ഗ്രാമങ്ങളിൽ ആറ് പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് കലാനിധി നൈതാനി പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചതായും പൊലീസ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.