Murder Attempt: കെഎസ്ആർടിസി ഡ്രൈവറെ കുത്തിക്കൊല്ലാൻ ശ്രമിച്ച ഓട്ടോഡ്രൈവർ പിടിയിൽ

Crime News: തിങ്കളാഴ്ച പുലർച്ചെ മലപ്പുറം പെരിന്തൽമണ്ണ കെഎസ്ആർടിസി ഡിപ്പോയിലായിരുന്നു സംഭവം നടന്നത്. 

Written by - Ajitha Kumari | Last Updated : Jul 15, 2024, 10:13 PM IST
  • കെഎസ്ആർടിസി ഡ്രൈവറെ കുത്തിക്കൊല്ലാൻ ശ്രമം
  • പെരിന്തൽമണ്ണ കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ സുനിലിന് നേരേയാണ് ആക്രമണമുണ്ടായത്
Murder Attempt: കെഎസ്ആർടിസി ഡ്രൈവറെ കുത്തിക്കൊല്ലാൻ ശ്രമിച്ച ഓട്ടോഡ്രൈവർ പിടിയിൽ

മലപ്പുറം: കെഎസ്ആർടിസി ഡ്രൈവറെ കുത്തിക്കൊല്ലാൻ ശ്രമം. പെരിന്തൽമണ്ണ കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ സുനിലിന് നേരേയാണ് ആക്രമണമുണ്ടായത്. പ്രതിയായ ഓട്ടോ ഡ്രൈവർ അബ്ദുൾ റഷീദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Also Read: നെയ്യാറ്റിൻകരയിൽ സ്‌കൂൾ വാൻ തലകീഴായി മറിഞ്ഞ് മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്

 

തിങ്കളാഴ്ച പുലർച്ചെ മലപ്പുറം പെരിന്തൽമണ്ണ കെഎസ്ആർടിസി ഡിപ്പോയിലായിരുന്നു സംഭവം നടന്നത്. നാലുമണിയോടെ എറണാകുളത്തേക്കുള്ള ബസിൽ ഡ്യൂട്ടിക്ക് കയറാനായാണ് സുനിൽ സ്വകാര്യ കാറിൽ ഡിപ്പോയിലെത്തിയത്. എന്നാൽ വഴിയിൽ തടസം സൃഷ്ടിച്ച് അബ്ദുൾ റഷീദ് ഓട്ടോറിക്ഷ നിർത്തിയിട്ടിരുന്നു.

Also Read: ആനന്ത് അംബാനിയുടെ കല്യാണത്തിന് സ്വർണ്ണ ലെഹങ്കയില്‍ തിളങ്ങി ജാന്‍വി കപൂര്‍

 

ഹോണടിച്ചിട്ടും ഓട്ടോ മാറ്റികൊടുക്കാൻ വിസമ്മതിച്ച ഇയാൾ സുനിലിനെ മർദിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഇതിനുപിന്നാലെയാണ് ഓട്ടോയിൽ തുണിയിൽ പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന കത്തി കൊണ്ട് റഷീദ് കുത്താൻ ശ്രമിച്ചത്. എന്നാൽ സുനിൽ ഇത് കൈകൊണ്ട് തടുക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. അതേസമയം ഡിപ്പോയിലെ മറ്റുജീവനക്കാരെത്തിയാണ് പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News