Case Against Beena Antony Swasika and Manoj: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി: സ്വാസിക, ബീന ആന്റണി, മനോജ്, എന്നിവർക്കെതിരെ കേസ്

നടിമാരായ സ്വാസിക, ബീന ആന്റണി, ബീനാ ആന്റണിയുടെ ഭര്‍ത്താവും നടനുമായ മനോജിനുമെതിരെയാണ് കേസെടുത്തത്

Written by - Zee Malayalam News Desk | Last Updated : Oct 12, 2024, 10:12 AM IST
  • യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ കേസെടുത്ത് പോലീസ്
  • നടിമാരായ സ്വാസിക, ബീന ആന്റണി, ബീനാ ആന്റണിയുടെ ഭര്‍ത്താവും നടനുമായ മനോജിനുമെതിരെയാണ് കേസെടുത്തത്
Case Against Beena Antony Swasika and Manoj: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി: സ്വാസിക, ബീന ആന്റണി, മനോജ്, എന്നിവർക്കെതിരെ കേസ്

കൊച്ചി: യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടിമാരായ സ്വാസിക, ബീന ആന്റണി, ബീനാ ആന്റണിയുടെ ഭര്‍ത്താവും നടനുമായ മനോജിനുമെതിരെ കേസെടുത്ത് പോലീസ്. കേസെടുത്തത് നെടുമ്പാശേരി പോലീസാണ്. 

Also Read: ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും‌!

ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് പോലീസ് മൂവർക്കെതിരെ നടപടി എടുത്തിരിക്കുന്നത്.  കേസിൽ ബീന ആന്റണി ഒന്നാംപ്രതിയും, ഭര്‍ത്താവ് മനോജ് രണ്ടാം പ്രതിയും, സ്വാസിക മൂന്നാം പ്രതിയുമാണ്. പ്രമുഖ നടന്മാര്‍ക്കെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച നടിയാണ് താരങ്ങള്‍ക്കെതിരെയും പരാതി നല്‍കിയിരിക്കുന്നത്.  മൂവർക്കുമെതിരെ ജാമ്യം ലഭിക്കാനുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 

Also Read: മേട രാശിക്കാർക്ക് ബിസിനസിൽ ലാഭം, മിഥുന രാശിക്കാരുടെ മുടങ്ങിയ കാര്യങ്ങൾ നടക്കും, അറിയാം ഇന്നത്തെ രാശിഫലം!

യൂട്യൂബിലൂടെ തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് കാണിച്ച് ബീനാ ആന്റണിക്കും മനോജിനും സ്വാസികയ്ക്കുമെതിരെ കഴിഞ്ഞ ആഴ്ചയാണ് ആലുവ സ്വദേശിനിയായ നടി പരാതി നല്‍കിയിരിക്കുന്നത്. പ്രമുഖ നടന്മാര്‍ക്കെതിരെ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ താരങ്ങള്‍ യൂട്യൂബ് ചാനലിലൂടെ തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് നടി തന്റെ  പരാതിയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഈ പരാതിയിന്മേലാണ് പോലീസിന്റെ നടപടി. 

Also Read: 100 വർഷങ്ങൾക്ക് ശേഷം സമസപ്തക യോഗം; ഇവർക്ക് ലഭിക്കും ധനത്തിന്റെ പെരുമഴ, ആസ്തി കൂടും!

നേരത്തേ ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമയിലെ പ്രമുഖ നടന്മാര്‍ക്കെതിരെ ലൈംഗികാരോപണ പരാതിയുമായി ഈ നടി രംഗത്തെത്തിയിരുന്നു. നടന്മാരായ ഇടവേള ബാബു, മുകേഷ്, മണിയന്‍പിള്ള രാജു, ജയസൂര്യ, ജാഫര്‍ ഇടുക്കി, സംവിധായകനും നടനുമായ ബലചന്ദ്രമേനോന്‍ എന്നിവര്‍ക്കെതിരെയായിരുന്നു നടി പരാതി നൽകിയത്. ഇവരുടെ പരാതിയില്‍ നടന്മാര്‍ക്കെതിരെ പോലീസ് കേസെടുക്കുകയുമുണ്ടായി. ഇതിനുപിന്നാലെയാണ് ഇവർക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ ബീനാ ആന്റണിയും ഭർത്താവ് മനോജും സ്വാസികയും യൂട്യൂബ് ചാനലിലൂടെ നടിയെ അപമാനിച്ചുവെന്ന ആരോപണവുമായി നടി കേസ് കൊടുത്തത്.  ഇതിനിടയിൽ  ഫോണില്‍ വിളിച്ച് ബ്ലാക്ക് മെയില്‍ ചെയ്തുവെന്നുമാരോപിച്ച് നടിക്കെതിരെ ബാലചന്ദ്രമേനോനും പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തിട്ടുമുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News