പർദ്ദയിട്ട സ്ത്രീ വന്നു, മാല പിടിച്ച് നോക്കി; മുളക് പൊടി എറിഞ്ഞു, നെടുമങ്ങാട്ടെ ഞെട്ടിക്കുന്ന സംഭവങ്ങൾ

കണ്ണിൽ മുളക് പൊടി വീണ്  ശ്രീക്കുട്ടി നിലവിളിച്ചുകൊണ്ട്  സ്ഥാപനത്തിന്റെ മുൻവശത്തെ ചില്ല് ഡോർ  പൊട്ടിച്ച് വെളിയിൽ ഇറങ്ങി

Written by - Zee Malayalam News Desk | Last Updated : Jul 29, 2023, 07:25 PM IST
  • തലമുടി സ്മൂത്തിനിംഗ് ചെയ്യണമെന്ന് പറയുകയും എത്ര രൂപയാകും എന്ന് ചോദിച്ച് കാര്യം തിരക്കുകയും ചെയ്തു
  • നാത്തൂൻ വരുന്നതു വരെ വെയിറ്റ് ചെയ്യാം എന്ന് പറഞ്ഞ് സ്ഥാപനത്തിൽ ഇരുന്നു
  • കഴുത്തിൽ കിടന്ന മാല പിടിച്ചു നോക്കി സ്വർണ്ണമാണെന്ന് ഉറപ്പുവരുത്തി കാത്തിരുന്നു
പർദ്ദയിട്ട സ്ത്രീ വന്നു, മാല പിടിച്ച് നോക്കി; മുളക് പൊടി എറിഞ്ഞു, നെടുമങ്ങാട്ടെ ഞെട്ടിക്കുന്ന സംഭവങ്ങൾ

തിരുവനന്തപുരം: നെടുമങ്ങാട് നഗരത്തിൽ  പട്ടാപ്പകൽ മുളക് പൊടി എറിഞ്ഞ് സ്വർണ്ണ മാല മോഷ്ടിക്കാൻ ശ്രമം.നെടുമങ്ങാട് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന് മുൻവശമാണ് സംഭവം. സിനിമ കഥയെ വെല്ലുന്ന സംഭവങ്ങളാണ് നടന്നത്. സ്ഥലത്തെ ബ്ലൂബെറി ബ്യൂട്ടിപാർലറിൽ ഉച്ചയ്ക്ക് ശേഷം പർദ്ദ ധരിച്ച് മുഖംമൂടി കണ്ണുകൾ മാത്രം പുറത്തു കാണാത്തക്ക രീതിയിൽ ശിരോവസ്ത്രം ധരിച്ച് ഒരു സ്ത്രീ എത്തി.

തലമുടി സ്മൂത്തിനിംഗ്  ചെയ്യണമെന്ന് പറയുകയും എത്ര രുപ യാകും എന്ന് ചോദിച്ച് കാര്യം തിരക്കുകയും ചെയ്തു നാത്തൂൻ  വരുന്നതു വരെ  വെയിറ്റ് ചെയ്യാം എന്ന് പറഞ്ഞ് സ്ഥാപനത്തിൽ ഇരുന്നു. ഇതിനിടയിൽ  സ്ഥാപനത്തിലെ സ്റ്റാഫ് ആയ ആനാട് സ്വദേശി ശ്രീക്കുട്ടിയുടെ  കഴുത്തിൽ കിടന്ന മാല പിടിച്ചു നോക്കി സ്വർണ്ണമാണെന്ന് ഉറപ്പുവരുത്തി കാത്തിരുന്നു. ആരുമില്ലായിരുന്ന സമയത്ത് പർദ്ദ ഇട്ട സ്ത്രീ ബാഗിൽ നിന്നും മുളകുപൊടിയെടുത്ത് ശ്രീക്കുട്ടിയുടെ മുഖത്തെറിഞ്ഞു.

കണ്ണിൽ മുളക് പൊടി വീണ്  ശ്രീക്കുട്ടി നിലവിളിച്ചുകൊണ്ട്  സ്ഥാപനത്തിന്റെ മുൻവശത്തെ ചില്ല് ഡോർ  പൊട്ടിച്ച് വെളിയിൽ ഇറങ്ങി നിലവിളിച്ചു. പരിസരത്തുള്ള കടക്കാരും നാട്ടുകാരും ചേർന്ന്  പർദ്ദ ധരിച്ച സ്ത്രീയെ തടഞ്ഞു വച്ചു. ശേഷം  സ്റ്റേഷനിൽ വിവരം അറിയിച്ചു. ഉടൻ പോലീസ് സംഘം സ്ഥലത്തെത്തി. കേസിൽ തൊളിക്കോട് സ്വദേശി യായ മാലിനി (46) യെ നെടുമങ്ങാട് പോലീസ്  കസ്റ്റഡിയിൽ എടുത്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News