Gunda Attacks : തിരുവനന്തപുരത്തെ ഗുണ്ടകളുടെ ലിസ്റ്റ് പുതുക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ; പത്ത് ദിവസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കും

ജില്ലയിൽ പുതുതായി കടന്നു കൂടിയിട്ടുള്ള ഗുണ്ടകളെയും ഗുണ്ടാത്തലവൻമാരെയും പുതുക്കിയ ലിസ്റ്റിൽ ചേർക്കുമെന്നും അദ്ദേഹം അറിയിച്ചു.  

Written by - Abhijith Jayan | Edited by - Kaveri KS | Last Updated : Jan 20, 2022, 09:22 PM IST
  • സജീവ ഗുണ്ടകളല്ലാത്തവരെ കരുതൽ തടങ്കലിലാക്കുകയും നാടുകടത്തുകയും ചെയ്യും.
  • 10 ദിവസത്തിനുള്ളിൽ ഗുണ്ടാ ലിസ്റ്റ് പുതുക്കാനാണ് പൊലീസ് ആലോചിക്കുന്നത്.
  • ജില്ലയിൽ പുതുതായി കടന്നു കൂടിയിട്ടുള്ള ഗുണ്ടകളെയും ഗുണ്ടാത്തലവൻമാരെയും പുതുക്കിയ ലിസ്റ്റിൽ ചേർക്കുമെന്നും അദ്ദേഹം അറിയിച്ചു.
  • ജില്ലയിൽ ഗുണ്ടാവിളയാട്ടം തുടരുന്നതിനിടെയാണ് പൊലീസ് ഗുണ്ടകളുടെ പട്ടിക പുതുക്കാൻ ഒരുങ്ങുന്നത്.
Gunda Attacks : തിരുവനന്തപുരത്തെ ഗുണ്ടകളുടെ ലിസ്റ്റ് പുതുക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ; പത്ത് ദിവസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കും

തിരുവനന്തപുരം: തലസ്ഥാനത്തെ അക്രമസംഭവങ്ങളിൽ ഉൾപ്പെട്ട ഗുണ്ടകളുടെ ലിസ്റ്റ് (Gunda List) പുതുക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ ജി. സ്പർജൻകുമാർ. സജീവ ഗുണ്ടകളല്ലാത്തവരെ കരുതൽ തടങ്കലിലാക്കുകയും നാടുകടത്തുകയും ചെയ്യും. 10 ദിവസത്തിനുള്ളിൽ ഗുണ്ടാ ലിസ്റ്റ് പുതുക്കാനാണ് പൊലീസ് ആലോചിക്കുന്നത്. ജില്ലയിൽ പുതുതായി കടന്നു കൂടിയിട്ടുള്ള ഗുണ്ടകളെയും ഗുണ്ടാത്തലവൻമാരെയും പുതുക്കിയ ലിസ്റ്റിൽ ചേർക്കുമെന്നും അദ്ദേഹം അറിയിച്ചു.

ജില്ലയിൽ ഗുണ്ടാവിളയാട്ടം തുടരുന്നതിനിടെയാണ് പൊലീസ് ഗുണ്ടകളുടെ പട്ടിക പുതുക്കാൻ ഒരുങ്ങുന്നത്. നിലവിൽ സജീവ ഗുണ്ടാ പട്ടികയില്ലാത്തവരെ മാറ്റിനിർത്തുമെന്നും സിറ്റി പൊലീസ് കമ്മീഷണർ. ഇത്തരക്കാരെ കരുതൽ തടങ്കലിലാക്കി മേൽ നടപടികൾ സ്വീകരിക്കും. കൂടാതെ ഗുണ്ടാ ലിസ്റ്റ് പുതുക്കുന്നതോടെ ജില്ലയിൽ നിലവിൽ സജീവമായി ഇടപെടുന്ന ഗുണ്ടാ തലവന്മാരും ഗുണ്ടകളും അകത്താകും. പൊലീസ് ഇതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും സിറ്റി പൊലീസ് ജി.സ്പർജൻകുമാർ ഒരു വാർത്ത മാധ്യമത്തോട് പറഞ്ഞു.

City Police Commissioner G Sparjan Kumar

ALSO READ: Murder | കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് മൃതദേഹം പോലീസ് സ്റ്റേഷന് മുന്നിൽ ഉപേക്ഷിച്ചു

അതേസമയം, തലസ്ഥാനനഗരിയിൽ കഴിഞ്ഞ കുറേ നാളുകളായി ഗുണ്ടകൾ വിഹരിക്കുന്നത് പതിവുകാഴ്ചയായി മാറിയിരിക്കുകയാണ്. ഇക്കഴിഞ്ഞ ഡിസംബർ 12ന് ഉച്ചകഴിഞ്ഞാണ് പോത്തൻകോട് യുവാവിനെ പരിക്കേൽപ്പിച്ച ശേഷം വലതുകാൽ വെട്ടിമാറ്റിയത്. പോത്തൻകോട് സ്വദേശിയായ സുധീഷ് കൊല്ലപ്പെട്ടു. 

ഗുണ്ടാ സംഘത്തിൽപ്പെട്ടവർ വളഞ്ഞിട്ട് ആക്രമിച്ച ശേഷം മരണം ഉറപ്പാക്കുകയായിരുന്നു. ഒട്ടകം രാജേഷ് അടക്കമുള്ള പ്രതികളെ പൊലീസ് പിടികൂടിയെങ്കിലും അക്രമങ്ങളുടെ തുടക്കമായി പോത്തൻകോട് സുധീഷ് വധക്കേസ് മാറി. ഇതിനിടെ ഒട്ടകം രാജേഷിനെ പിടികൂടാൻ നിയോഗിച്ച സംഘത്തിൽപെട്ട  പോലീസുകാരൻ വർക്കലയിൽ വള്ളം മറിഞ്ഞ് മരിക്കുകയും ചെയ്തു.

Police Head Quarters

ALSO READ: ക്വട്ടേഷൻ സംഘങ്ങളെ കയറൂരിവിട്ടിരിക്കുന്നു: തിരുവഞ്ചൂർ സീ മലയാളം ന്യൂസിനോട്; പൊലീസിന് ശാസ്ത്രീയമായ കുറ്റാന്വേഷണത്തിനുള്ള കഴിവ് നഷ്ടപ്പെട്ടു: ജോർജ് ജോസഫ്

നഗരത്തിലെ ഗുണ്ടാ പരമ്പരകൾ ഒടുങ്ങുന്നില്ലെന്ന് സൂചിപ്പിക്കുന്നതാണ് ഇത്തരം നേർസാക്ഷ്യങ്ങൾ. കണിയാപുരത്ത് ഗുണ്ടാനേതാവ് യുവാവിനെ വഴിയിൽ മർദ്ദിച്ച് അവശനാക്കിയത് അടുത്ത കാലത്താണ്. ഭക്ഷണം വാങ്ങാനായി പുറത്തിറങ്ങിയപ്പോഴാണ് യാതൊരു പ്രകോപനവുമില്ലാതെ ആക്രമണം നടത്തിയത്. പ്രതികളെ പിടികൂടിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. പൊലീസ് ഗുണ്ടകൾക്ക് ഒത്താശ ചെയ്യുകയും ചെയ്തു.

ALSO READ: Gunda Attacks| ഇനി പകലിറങ്ങി നടക്കാനും പറ്റില്ലേ? ഗുണ്ടകൾ വിലസുന്ന 'ദൈവത്തിൻറെ സ്വന്തം നാട്

കഴക്കൂട്ടം പള്ളിപ്പുറത്തിന് സമീപവും അടുത്തിടെ ഗുണ്ടാ ആക്രമണമുണ്ടായി. അന്യസംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച, ഒളിവിലാണെന്ന് പൊലീസ് പറഞ്ഞിരുന്ന ഷാനവാസ് എന്നയാൾ ഒറ്റ രാത്രിയിൽ എട്ട് വീടുകളിൽ കയറി ഭീഷണി മുഴക്കുകയിരുന്നു. സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ കഴുത്തിൽ കത്തി വച്ച് ഈ പിടികിട്ടാപ്പുള്ളിയായ ഷാനവാസ് ഗുണ്ടാപിരിവും നടത്തി. 

മാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്ത വന്നതോടെ ഒടുവിൽ പൊലീസിന് ഷാനവാസിനെ അറസ്റ്റുചെയ്തു മുഖം രക്ഷിക്കേണ്ടി വന്നു. രാത്രികാലങ്ങളിലെന്നപോലെ പകൽ സമയത്തും ഗുണ്ടാത്തലവന്മാർ ജില്ലയിൽ പിടിമുറുക്കുന്നത് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി സൃഷ്ടിക്കുകയാണ്. പൊലീസ് ഇത്തരക്കാരെ പിടികൂടി തക്കതായ ശിക്ഷാനടപടികൾ ഉറപ്പാക്കാൻ സജീവമായ ഇടപെടൽ നടത്തിയേ മതിയാകൂ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News