Crime News: മദ്യലഹരിയിൽ ബിയർ പാർലറിൽ സംഘർഷം: യുവാവിന് കുത്തേറ്റു; പ്രതി റിമാൻഡിൽ

മദ്യലഹരിയിൽ ബിയർ പാർലറിലുണ്ടായ സംഘർഷത്തെത്തുടർന്ന് യുവാവിന് കുത്തേറ്റു. സംഭവം നടന്നത് പഴയചന്ത KTDC ബിയർ പാർലറിന് മുന്നിൽ കഴിഞ്ഞദിവസം രാത്രി 8 മണിയോടെയാണ്. ബിയർ പാർലറിൽ നിന്നും ബൈക്ക് എടുത്തു പുറത്തേയ്ക്ക് പോവുകയായിരുന്ന ഷിജു പാർലറിന് മുന്നിൽ നിന്ന ബിനുവുമായി വാക്ക് തർക്കം ഉണ്ടാവുകയും അസഭ്യം വിളിക്കുകയും ചെയ്തു. 

Written by - Zee Malayalam News Desk | Last Updated : Mar 21, 2023, 07:21 AM IST
  • മദ്യലഹരിയിൽ ബിയർ പാർലറിൽ സംഘർഷം
  • ഷിജു പാർലറിന് മുന്നിൽ നിന്ന ബിനുവുമായി വാക്ക് തർക്കം ഉണ്ടാവുകയും അസഭ്യം വിളിക്കുകയും ചെയ്തു
  • മദ്യലഹരിയിൽ ആയിരുന്ന ബിനു കത്തികൊണ്ട് ഷിജുവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു
Crime News: മദ്യലഹരിയിൽ ബിയർ പാർലറിൽ സംഘർഷം: യുവാവിന് കുത്തേറ്റു; പ്രതി റിമാൻഡിൽ

വർക്കല: മദ്യലഹരിയിൽ ബിയർ പാർലറിലുണ്ടായ സംഘർഷത്തെത്തുടർന്ന് യുവാവിന് കുത്തേറ്റു. സംഭവം നടന്നത് പഴയചന്ത KTDC ബിയർ പാർലറിന് മുന്നിൽ കഴിഞ്ഞദിവസം രാത്രി 8 മണിയോടെയാണ്. ബിയർ പാർലറിൽ നിന്നും ബൈക്ക് എടുത്തു പുറത്തേയ്ക്ക് പോവുകയായിരുന്ന ഷിജു പാർലറിന് മുന്നിൽ നിന്ന ബിനുവുമായി വാക്ക് തർക്കം ഉണ്ടാവുകയും അസഭ്യം വിളിക്കുകയും ചെയ്തു. 

Also Read: വഞ്ചിയൂരിൽ സ്ത്രീക്കെതിരായ അതിക്രമം; രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ

ഇതിനെ തുടർന്ന് മദ്യലഹരിയിൽ ആയിരുന്ന ബിനു കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് ഷിജുവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കത്തികൊണ്ട് ഷിജുവിന്റെ  വയറ്റിൽ കുത്തുകയും ഒഴിഞ്ഞു മാറിയ ഇയാളുടെ വയറിന്റെ ഇടത് ഭാഗത്ത്‌ ആഴത്തിൽ മുറിവേൽക്കുകയും ചെയ്തു. മുറിവേറ്റ ഇയാൾ വീട്ടിലേക്ക് പോകുന്ന വഴിമധ്യേ കുഴഞ്ഞു വീഴുകയും നാട്ടുകാർ ഇയാളെ  ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.  ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷിജു ഇപ്പോൾ അപകടനില തരണം ചെയ്തിട്ടുണ്ട്.

Also Read: Navpancham Yog 2023: ചൊവ്വ-ശനി രാശിമാറ്റം സൃഷ്ടിക്കും നവപഞ്ചമ യോഗം, ഈ 3 രാശിക്കാർക്ക് വൻ ധനനേട്ടം! 

വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ തന്നെ ആക്രമിക്കുകയും കൊല്ലാൻ  ശ്രമിക്കുകയും ചെയ്തതെന്നാണ് ഷിജു പോലീസിന് നൽകിയിട്ടുള്ള മൊഴി.  എന്നാൽ പരിക്കേറ്റ ഷിജു നിരവധി കേസുകളിൽ പ്രതിയാണെന്ന് വർക്കല പോലീസ് അറിയിച്ചു. സംഭവത്തിന്റെ CCTV ഉൾപ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.  കൃത്യത്തിന് ശേഷം സ്വന്തം വീട്ടിലേക്ക് പോയ പ്രതിയെ പുലർച്ചെ രണ്ട് മണിയോടെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കൃത്യത്തിന് ഉപയോഗിച്ച കത്തിയും ഇയാളുടെ വീട്ടിൽ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News